crime Kerala News

കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ കേസിൽ എസ്എഫ്ഐ നേതാവ് കെ. നവനീതിനെതിരെ കടുത്ത നടപടി

കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ കേസിൽ എസ്എഫ്ഐ നേതാവ് കെ. നവനീതിനെതിരെ കടുത്ത നടപടി സ്വീകരിച്ച് സിപിഎം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നവനീതിനെ പുറത്താക്കി.പരാതിക്കാരിക്ക് ആവശ്യമായ നിയമസഹായം നൽകുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. അതേസമയം, സംഭവം ഒറ്റപ്പെട്ടതാണെന്നും ഇതിന്റെ പേരിൽ സിപിഎമ്മിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.കഴിഞ്ഞ 20-ാം തീയതി നവനീത് മൊബൈൽ ഫോൺ ഉപയോഗിച്ച് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ 21-ന് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു.
അന്നുതന്നെ ബാലസംഘം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയും എസ്എഫ്ഐ ഏരിയാ കമ്മിറ്റിയും അടിയന്തര ഓൺലൈൻ യോഗം ചേർന്ന് നവനീതിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി അറിയിച്ചു. തുടർന്ന് 22-ന് ബ്രാഞ്ച് യോഗം ചേർന്ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഇയാളെ പുറത്താക്കിയെന്നും ലോക്കൽ കമ്മിറ്റി വ്യക്തമാക്കി.

Related Posts

Leave a Reply