Kerala News

വലിയങ്ങാടിയിലെ കെട്ടിടം തകര്‍ന്ന് പരിക്ക് പറ്റിയ ചുമട്ടുതൊഴിലാളിയെ കോഴിക്കോട് കോര്‍പ്പറേഷന്‍ അവഗണിച്ചെന്ന് പരാതി

കോഴിക്കോട്: വലിയങ്ങാടിയിലെ കെട്ടിടം തകര്‍ന്ന് പരിക്ക് പറ്റിയ ചുമട്ടുതൊഴിലാളിയെ കോഴിക്കോട് കോര്‍പ്പറേഷന്‍ അവഗണിച്ചെന്ന് പരാതി. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അബ്ദുല്‍ ജലീലാണ് പരാതിയുമായി എത്തിയത്. ചികിത്സാസഹായവും ധനസഹായവും നല്‍കുമെന്ന് കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ നല്‍കിയില്ലെന്നാണ് ജലീല്‍ പറയുന്നത്. പുതിയ മേയറും ഭരണസമതിയും പൂര്‍ണ്ണമായി അവഗണിച്ചെന്നാണ് പരാതി. മുന്‍ മേയര്‍ ബീന ഫിലിപ്പ് ചികിത്സാസഹായമായി 50,000 രൂപ നല്‍കിയിരുന്നു എന്നും പരാതിക്കാരന്‍ വ്യക്തമാക്കി. കോര്‍പ്പറേഷന്റെ സഹായവാഗ്ദാനത്തെ തുടര്‍ന്ന് ജലീല്‍ വീട് പൊളിച്ച് മാറ്റിയിരുന്നു. കോര്‍പ്പറേഷന്‍ വീട് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. വീട് പൊളിച്ച് മാറ്റിയതിനെ തുടര്‍ന്ന് മൂന്ന് പെണ്‍കുട്ടികളുമായി ജലീല്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ജലീല്‍ ജോലിയെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കഴിയുന്നത്.

Related Posts

Leave a Reply