crime Kerala News

മലപ്പുറം: മൂന്നിയൂരില്‍ യുവതിയെ പീഡിപ്പിച്ചതിനു പിന്നാലെ പരാതിക്കാര്‍ക്കു നേരെ പ്രതിയുടെ വധഭീഷണി

മലപ്പുറം: മൂന്നിയൂരില്‍ യുവതിയെ പീഡിപ്പിച്ചതിനു പിന്നാലെ പരാതിക്കാര്‍ക്കു നേരെ പ്രതിയുടെ വധഭീഷണി. പീഡന പരാതി നല്‍കിയ അതിജീവിതയുടെ കുംടുംബത്തെയാണ് പ്രതി ഭീഷണിപ്പെടുത്തിയത്. നിരവധി കേസുകളില്‍ പ്രതിയായ തിരൂര്‍ സ്വദേശി അബ്ദുള്‍ അസീമി(30)നെ പൊലീസ് അറസ്റ്റ് ചെയ്തു.

 

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നാണ് പരാതി. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് സ്വര്‍ണാഭരണം കൈക്കലാക്കുകയും ചെയ്തു. പുറത്ത് ഇറങ്ങിയാല്‍ കുടുംബത്തെ ഇല്ലാതാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി അതിജീവിതയുടെ കുടുംബ സുഹൃത്ത്പറഞ്ഞു. യുവതിയുടെ കുടുംബത്തെയാണ് പ്രതി ഭീഷണിപ്പെടുത്തിയത്.

 

അതിജീവിതയുടെ കുടുംബം പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു പ്രതിയുടെ ഭീഷണി. ഇരുട്ടിന്റെ മറവില്‍ കണ്ടാല്‍ കരഞ്ഞുകാല് പിടിച്ചാലും വെറുതെ വിടില്ലെന്നും എന്തിനും മടിയില്ലാത്തവന്‍ എന്തും ചെയ്യുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ലൈംഗിക പീഡനം വലിയ ഒരു നെറ്റ്‌വര്‍ക്കിന്റെ ഭാഗമാണ്. കാപ്പ കേസ് പ്രതിയായ തനിക്ക് ഇത് വല്യ സംഭവമല്ല. ഇന്നത്തോടെ ലോകം അവസാനിക്കില്ലെന്ന് ഓര്‍ക്കണമെന്നും പ്രതിയുടെ ഭീഷണിയുണ്ടായിരുന്നു. ഭീഷണിക്ക് പിന്നാലെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Related Posts

Leave a Reply