Kerala News

ഇടമലക്കുടിയിൽ രോഗിയുമായി വീണ്ടും ദുരിത യാത്ര. രോഗിയെ ആശുപത്രിയിൽ എത്തിച്ചത് കമ്പിൽ തുണിക്കെട്ടി ചുമന്ന്കൊണ്ട്

ഇടുക്കി: ഇടമലക്കുടിയിൽ രോഗിയുമായി വീണ്ടും ദുരിത യാത്ര. രോഗിയെ ആശുപത്രിയിൽ എത്തിച്ചത് കമ്പിൽ തുണിക്കെട്ടി ചുമന്ന്കൊണ്ട്. വളയംപാറ കുടിയിലെ പൂമണിയെയാണ് സൊസൈറ്റികുടിയിലെ ആശുപത്രിയിൽ എത്തിച്ചത്. പൂമണി കഴിഞ്ഞ കുറച്ചധികം ദിവസമായി പനി ബാധിച്ച് കിടപ്പിലായിരുന്നു. ഏകദേശം ആറ് കിലോമീറ്ററോളമാണ് വയോധികനെയും ചുമന്ന് നാട്ടുകാർ ആശുപത്രിയിലേക്ക് എത്തിച്ചത്. കമ്പിൽ തുണികൊണ്ട് കെട്ടി മഴ നനയാതിരിക്കാനായി പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മറച്ചാണ് പൂമണിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. വളയംപാറയിൽ നിന്ന് സൊസൈറ്റികുടിയിലേക്ക് എത്താനായി ഇതുവരെയും ഒരു റോഡുപോലും ഇല്ല. റോഡ് വേണമെന്ന ആവശ്യം കാലങ്ങളായി കുടിയിലുള്ളവർ ഉയർത്തുന്നുവെങ്കിലും അതിനൊരു ശാശ്വതമായ പരിഹാരം കാണാൻ ഇതുവരെ അധികാരികൾക്ക് സാധിച്ചിട്ടില്ല.

Related Posts

Leave a Reply