Kerala News

കരുനാഗപ്പള്ളി മദ്യ വില്‍പനശാലയില്‍ ഉപഭോക്താവില്‍ നിന്ന് മദ്യത്തിന് അമിതവില ഈടാക്കിയ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: കരുനാഗപ്പള്ളി മദ്യ വില്‍പനശാലയില്‍ ഉപഭോക്താവില്‍ നിന്ന് മദ്യത്തിന് അമിതവില ഈടാക്കിയ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് സുധിന്‍ രാജ്, ബില്ലിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അമല്‍ ദേവ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബെവ് കോ എംഡിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ തിരുവല്ല വെയര്‍ഹൗസിന് കീഴിലുള്ള കരുനാഗപ്പള്ളി ചില്ലറ വില്‍പ്പനശാലയില്‍ 11ാം തിയതിയാണ് സംഭവം. മൂന്ന് ലിറ്റര്‍ മദ്യം ബില്‍ ചെയ്തപ്പോള്‍ 50 രൂപ അധികം വാങ്ങിയെന്നാണ് കണ്ടെത്തല്‍. ഉപഭോക്താക്കള്‍ നിന്ന് തുടര്‍ച്ചയായി അധിക തുക ഈടാക്കുന്നത് തടയുന്നതില്‍ ഷോപ്പ് ഇന്‍ ചാര്‍ജ് ആയ സുധിന്‍ രാജ് ഗുരുതര വീഴ്ച വരുത്തിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ഷോപ്പിലെ സാമ്പത്തിക ക്രമക്കേടുകള്‍ തടയുന്നതില്‍ സുധിന്‍ വീഴ്ച വരുത്തിയെന്നും കണ്ടെത്തലുണ്ട്. മദ്യം പൂഴ്ത്തിവെച്ച് വില കൂട്ടി വില്‍ക്കാം എന്ന് കരുതേണ്ടെന്നും അഴിമതി കണ്ടാല്‍ ജനങ്ങള്‍ക്ക് മന്ത്രിയെ നേരിട്ട് ബന്ധപ്പെടാമെന്നും സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് മന്ത്രി എം ലിജു പറഞ്ഞു.

Related Posts

Leave a Reply