crime Kerala News

പൂജനടത്തി പ്രശ്നം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 13 ലക്ഷം തട്ടി

ഹൈക്കോടതി മുഖേന വിവാഹമോചന നടപടികൾ വേഗത്തിലാക്കി നൽകാമെന്നും പ്രത്യേക പൂജകൾ നടത്തി ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും വിശ്വസിപ്പിച്ച് ഉദുമ സ്വദേശിനിയായ യുവതിയിൽ നിന്ന് 13.16 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. കോട്ടയം ആനിക്കാട് സ്വദേശി ആന്റണി വിൻസെന്റിനെയാണ് കാസർഗോഡ് സൈബർ ക്രൈം പോലീസ് കൊല്ലം തെന്മലയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയുമായി ഫേസ്ബുക്കിലൂടെയാണ് പ്രതി ആദ്യം സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ഫോണിലൂടെയും വാട്‌സാപ്പിലൂടെയും സൗഹൃദം വളർത്തി യുവതിയുടെ വിശ്വാസം നേടിയെടുത്തു. ഇതിനുശേഷമാണ് ഹൈക്കോടതി വഴി വിവാഹമോചനം എളുപ്പത്തിൽ ശരിയാക്കിത്തരാമെന്നും, ജീവിതത്തിലെ ദുരിതങ്ങൾ മാറും എന്ന വ്യാജേന പൂജകൾ നടത്തണമെന്നും ആവശ്യപ്പെട്ട് പണം തട്ടാൻ തുടങ്ങിയത്.
പ്രതിയുടെ വാക്ക് വിശ്വസിച്ച യുവതി പല തവണയായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു കൊടുത്തു. കഴിഞ്ഞ വർഷം സെപ്റ്റംബർ 17 മുതൽ ഈ വർഷം ജനുവരി 2 വരെയുള്ള കാലയളവിൽ ആകെ 13,16,731 രൂപയാണ് ഇയാൾ യുവതിയിൽ നിന്ന് കൈക്കലാക്കിയത്.

Related Posts

Leave a Reply