Kerala News

സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

സംസ്ഥാനത്ത് വന്ദേമാതരം പാടാൻ ബിജെപി. സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വന്ദേമാതരം പൂർണ രൂപത്തിൽ ആലപിക്കും. ബൂത്ത്, പഞ്ചായത്ത്, മണ്ഡലം, ജില്ലാതലങ്ങളിലായി ബിജെപി പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകും എന്നും രാജീവ് ചന്ദ്രശേഖർ

വന്ദേമാതരത്തെ അപമാനിക്കുന്ന രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകുന്ന നിലപാടുകൾക്കെതിരെ പ്രതിരോധം ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎമ്മിന്റെയും കോൺഗ്രസിന്റെയും നിലപാടുകൾ രാജ്യസ്നേഹികളായ ജനങ്ങൾ തിരിച്ചറിയുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായിട്ടാണ് കേരളത്തിലും വന്ദേമാതരം 15,000 കേന്ദ്രങ്ങളിൽ ആലപിക്കുന്നത്.

രാജ്യത്തിന്റെ ത്രിവർണ്ണ പതാക ഉയർത്തിപ്പിടിച്ച്, ഭാരതത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുമുള്ള പോരാട്ടത്തിൽ ബി.ജെ.പി. മുന്നിൽ തന്നെയുണ്ടാകും. രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്ക് രാഷ്ട്രീയ പിന്തുണ നൽകുന്ന സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും നിലപാടുകൾ കേരളത്തിലെ രാജ്യസ്നേഹികളായ ജനങ്ങൾ തിരിച്ചറിയുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Related Posts

Leave a Reply