ക്രിക്കറ്റ് പരിശീലകനെതിരെ പോക്സോ കേസ്. മുൻ രഞ്ജി താരവും പരിശീലകനുമായ കെ ജെ രാകേഷിനെതിരെയാണ് കേസ്. പരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനികളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. പാലാ, പാലക്കാട് സ്റ്റേഷനുകളിലാണ് രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തതോടെപ്രതി ഒളിവിൽ പോയി. ഇയാളെ പിടികൂടാനുള്ള ഊർജിത ശ്രമത്തിലാണ് പോലീസ് പറയുന്നു.
ജൂൺ മാസത്തിൽ നടന്ന സംഭവത്തിലാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. പാലായിൽ വാഹനത്തിൽ വെച്ച് ലൈംഗിക അതിക്രമം നടത്തി എന്നതാണ് ആദ്യത്തെ കുട്ടിയുടെ പരാതി. പാലക്കാട് നഗരത്തിലെ ഹോട്ടലിൽ ആണ് രണ്ടാമത്തെ കേസ്.
പോലീസ് കേസ് അന്വേഷണം വൈകിപ്പിച്ചതായി ബന്ധുക്കൾക്ക് പരാതിയുണ്ട്. എന്നാൽ 21 ദിവസം കഴിഞ്ഞു ആണ് മൊഴി നൽകാൻ പരാതിക്കാരി എത്തിയത് എന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. പ്രതിയുടെയും ഇരയുടെയും മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെ ഉള്ള തെളിവുകൾ ഇതോടെ വേണ്ടി വന്നു. അതാണ് അന്വേഷണം ഇത്രയും വൈകിയത്.
പ്രതിയെ തേടി എറണാകുളത്തെ താമസസ്ഥലത്ത് പാലാ പോലീസ് എത്തിയിരുന്നു. എന്നാൽ മൊബൈൽ സിം ഊരികളഞ്ഞ ശേഷം പ്രതി എവിടെ നിന്ന് രക്ഷപ്പെട്ടു എന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇതോടെ മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്തി പരമാവധി വേഗത്തിൽ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ് സംഘം. 2008 -2013 കാലയളവിലാണ് രാകേഷ് കേരള രഞ്ജി താരം ആയിരുന്നത്. തുടർന്ന് ക്ലബ്ബുകളിൽ ഉൾപ്പെടെ കളിച്ചിട്ടുണ്ട്. പരിശീലകൻ ആയതോടെ ആണ് പീഡനം തുടങ്ങിയത് എന്നാണ് വിവരം. കൂടുതൽ പെൺകുട്ടികൾ ഇരകൾ ആയെന്ന സൂചനയുണ്ട്.












