Kerala News

പ്രതിപക്ഷ ഉപനേതാവിന്റെ മുറിക്കായി CPIM; ആവശ്യം നിരസിച്ച് സ്പീക്കർ

പ്രതിപക്ഷ ഉപ നേതാവിന്റെ മുറിക്കായുള്ള CPIM നീക്കം പാളി. നിയമ സഭ മന്ദിരത്തിലെ ഉപ നേതാവിന്റെ മുറിയാണ് ആവശ്യപ്പെട്ടത്. PAC ചെയർമാൻ കെ.എൻ ബാലഗോപാലിനു വേണ്ടിയാണ് ആവശ്യം. എന്നാൽ സ്പീക്കറുടെ ഓഫീസ് ആവശ്യം നിരസിച്ചു. PAC ചെയർമാന് മുറി നൽകുക അഡ്മിനിസ്‌ട്രേറ്റ് ബ്ലോക്കിലാണ്.പ്രതിപക്ഷ ഉപനേതാവില്‍ തര്‍ക്കം നിലനിക്കുന്നതിനിടെയാണ് നിയമസഭ മന്ദിരത്തില്‍ പ്രതിപക്ഷ ഉപനേതാവിന്‍റെ മുറിക്കായുള്ള സിപിഐഎം ആവശ്യം സ്പീക്കര്‍ തള്ളിയത്. എന്നാൽ പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യപ്പെട്ട് ഇടഞ്ഞുനിൽക്കുന്ന സി.പി.ഐ.യെ അനുനയിപ്പിച്ച് എൽ.ഡി.എഫ്. യോഗം വിളിക്കാൻ സി.പി.ഐ. എം. ശ്രമം. യോഗംവിളിക്കാൻ തടസ്സമില്ലെന്നു സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വവും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെ ചേർന്ന മുന്നണിയോഗം തിരഞ്ഞെടുപ്പ് അവലോകനത്തിന് ജൂൺ 15-നകം പ്രത്യേകയോഗം വിളിക്കാൻ തീരുമാനിച്ചാണ് പിരിഞ്ഞത്. പിന്നീട് യോഗം വിളിക്കാനായിട്ടില്ല. നിയമസഭാ സമ്മേളനം കഴിഞ്ഞിട്ടും എൽ.ഡി.എഫിന് പാർലമെന്ററി പാർട്ടി യോഗം ചേരാനുമായിട്ടില്ല.

Related Posts

Leave a Reply