Uncategorized

വിഴിഞ്ഞത്ത് ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ കമ്പനിയുടെ പടുകൂറ്റൻ കപ്പൽ; ഇന്ന് എത്തിച്ചേരും

വിഴിഞ്ഞത്ത് നങ്കൂരമിടാനൊരുങ്ങി ലോകത്തെ പടുകൂറ്റന്‍ ചരക്ക് കപ്പലിലൊന്നായ ‘എംഎസ്‌സി ഡയാല’. ലോകത്തെ തന്നെ മുന്‍നിര ഷിപ്പിങ് കമ്പനിയായ എംഎസ്‌സിയുടെ കൂറ്റന്‍ കപ്പലാണ് രാജ്യാന്തര തുറമുഖമായ വിഴിഞ്ഞത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ മദർഷിപ്പ് ‘എംഎസ്‌സി ഡയാല’ ഇന്ന് രാവിലെ വിഴിഞ്ഞത്ത് എത്തും. 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ളതാണ് ഈ കൂറ്റൻ കപ്പൽ. 13988 കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുള്ളതാണ് ഈ കുപ്പൽ.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ‘ലോ’ എന്ന തുറമുഖത്തു നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തുന്നത്. ലോകത്തിലെ തന്നെ കൂറ്റന്‍ ചരക്കു കപ്പലുകളിലൊന്നായ ഡയാലയ്‌ക്കൊപ്പം ഫീഡല്‍ കപ്പലുകളും വിഴിഞ്ഞത്ത് എത്തുന്നുണ്ടെന്നും വിവരമുണ്ട്.

 

Related Posts

Leave a Reply