crime Kerala News

8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണക്കടത്ത്.

കോഴിക്കോട്: 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്. കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ് പിടികൂടി. കുഞ്ഞിന്റെ പിതാവിന്റെ ദേഹത്ത് നിന്നും മിശ്രിത രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണം പിടികൂടി. റാസല്‍ ഖൈമയില്‍ നിന്നു കരിപ്പൂരില്‍ എത്തിയ പൊന്നാനി സ്വദേശിയുടെയും 8 മാസം പ്രായമുള്ള കുഞ്ഞിന്റെയും ദേഹത്തുനിന്നാണു സ്വര്‍ണം കണ്ടെടുത്തത്. പിതാവും മൂന്നു മക്കളുമാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘമാണ് സ്വര്‍ണ്ണക്കടത്ത് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഓഗസ്റ്റ് മാസത്തില്‍ മാത്രം വന്‍ സ്വര്‍ണ വേട്ടയാണ് കേരളത്തില്‍ നടന്നത്. ഓഗസ്റ്റ് ആദ്യവാരം കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി കസ്റ്റംസ് വകുപ്പ് 11 കോടിയിലധികം രൂപ വിലമതിക്കുന്ന 8 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. 14 വ്യത്യസ്ത കേസുകളിലായി 6 മലയാളികള്‍ ഉള്‍പ്പെടെ 9 പേരെ ഇതില്‍ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

Related Posts

Leave a Reply