തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആര്‍ടിസി ചെയര്മാന് ഡോ. പി എസ് പ്രമോദ് ശങ്കര്‍. ആഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ പത്തിന് ഗതാഗത മന്ത്രി സി പി ജോണ്‍ തമ്പാനൂര്‍ ഡിപ്പോയില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ യാത്രക്കാര്‍ക്ക് മധുരം വിതരണം ചെയ്യുമെന്നും ചെയര്മാന് വ്യക്തമാക്കി. തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആര്‍ടിസി ചെയര്മാന് ഡോ. പി എസ് പ്രമോദ് ശങ്കര്‍. ആഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ പത്തിന് ഗതാഗത മന്ത്രി സി പി ജോണ്‍ തമ്പാനൂര്‍ ഡിപ്പോയില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ യാത്രക്കാര്‍ക്ക് മധുരം വിതരണം ചെയ്യുമെന്നും ചെയര്മാന് വ്യക്തമാക്കി. പുതിയ സോഫ്റ്റ്വെയര് നിലവില്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് ബജറ്റ് ടൂറിസം പാക്കേജുകളുടെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനാകും. ഇന്ത്യന്‍ റെയില്‍വേയ്ക്ക് സമാനമായി കെഎസ്ആര്‍ടിസി ടിക്കറ്റ് റിസര്‍വേഷനിലും വെയിറ്റിങ് ലിസ്റ്റ് ഏര്‍പ്പെടുത്തുന്നതാണ് പുതുതായി ഒരുക്കുന്ന മറ്റൊരു സംവിധാനം. പ്രിയദര്‍ശിനി നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാം കെഎസ്ആര്‍ടിസി ഡിപ്പോകളിലും വനിതകള്‍ക്ക് സാരി വിതരണമുണ്ടാകുമെന്നായിരുന്നു വ്യാജ പ്രചാരണം.
പ്രിയദര്‍ശിനി പദ്ധതി നൂറാം ദിനാഘോഷം: സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആര്‍ടിസി ചെയര്മാന്












