crime Kerala News

കളമശേരി സ്പായിൽ നടന്ന കൂട്ടബലാത്സം​ഗത്തിൽ കേസുമായി മുന്നോട്ടുപോകുമെന്ന് അതിജീവിതയുടെ പങ്കാളി.

കളമശേരി സ്പായിൽ നടന്ന കൂട്ടബലാത്സം​ഗത്തിൽ കേസുമായി മുന്നോട്ടുപോകുമെന്ന് അതിജീവിതയുടെ പങ്കാളി. പ്രതി ശ്രീരാജിന്റെ ഭാര്യയും സഹോദരിയും യുവതിയെ കാണാൻ എത്തിയിരുന്നുവെന്നും കേസിൽ നിന്ന് പിന്മാറാൻ അവർ ആവശ്യപ്പെട്ടിട്ടില്ലെന്നും പങ്കാളി വ്യക്തമാക്കി.
കേസിൽ രണ്ടുപേർ കൂടി പിടികൂടാനുണ്ടെന്നും യുവാവ് വെളിപ്പെടുത്തി. പൊലീസ് യുവതിയുടെ മൊഴി എടുത്തിരുന്നു. രണ്ടു പേരുടെ വിവരങ്ങളും അതിജീവിത പൊലീസിനോട്‌ പറഞ്ഞിട്ടുണ്ട്. അന്വേഷണം ശരിയായി നടക്കുന്നുണ്ടെന്ന് പങ്കാളി പറഞ്ഞു.
എം ഡി എം എ ഉൾപ്പെടെ ലഹരി ശരീരത്തിനകത്തേക്ക് എത്തിയിട്ടുണ്ട്. ലഹരി വസ്തുക്കൾ വെള്ളത്തിൽ കലർത്തി കുടിപ്പിച്ചു. പ്രതി ശ്രീരാജിന്‍റെ ഭാര്യയും സഹോദരിയും കാണാൻ വന്നിരുന്നു. എന്നാൽ അന്വേഷണവുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും. പണം വാങ്ങി കേസിൽ നിന്ന് പിന്മാറുന്നു എന്ന തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും യുവാവ് അഭ്യർത്ഥിച്ചു. ഇനി ഒരാൾക്കും ഈ അവസ്ഥ വരരുതെന്നും യുവതിയുടെ പങ്കാളി കൂട്ടിച്ചേർത്തു. പ്രതികൾക്ക് ഗുണ്ടാബന്ധം ഉണ്ടോയെന്ന് പരിശോധിക്കും. സ്പാ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് കർശനമാക്കുന്നതും പൊലീസിന്‍റെ പരിഗണനയിലുണ്ട്.

Related Posts

Leave a Reply