Kerala News Top News

അഞ്ച്, പതിനഞ്ച് വയസ്സുകളിലെ നിർബന്ധിത ബയോമെട്രിക് സൗജന്യമായി പുതുക്കുന്നതിന് 2027 സെപ്റ്റംബർ വരെ അവസരം

തിരുവനന്തപുരം: അഞ്ച്, പതിനഞ്ച് വയസ്സുകളിലെ നിർബന്ധിത ബയോമെട്രിക് സൗജന്യമായി പുതുക്കുന്നതിന് 2027 സെപ്റ്റംബർ വരെ അവസരം. ആധാർ ആപ്പിലൂടെ സൗജന്യമായി ഡിസംബർ 31 വരെ ജനങ്ങൾക്ക് ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും സാധിക്കും. നിലവിൽ ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു മാത്രമാണ് ഈ സൗകര്യം. അതോടൊപ്പം ആധാർ ആപ്പിലൂടെ പുതിയ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും അനുബന്ധ രേഖകൾ സമർപ്പിച്ചു മേൽവിലാസം തിരുത്താനും 75 രൂപ നിരക്കിൽ സാധിക്കും. ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടലിലൂടെ സൗജന്യമായി 2027 ജൂൺ 14 വരെ പുതുക്കാം. https://myaadhaar.uidai.gov.in/ ൽ Document Update ഓപ്ഷൻ വഴിയാണ് രേഖകൾ പുതുക്കേണ്ടത്. നേരിട്ട് ആധാർ കേന്ദ്രങ്ങളിൽ 75 രൂപ ചാർജ് നൽകി ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം. പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ/ഇ-മെയിൽ മാറ്റൽ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങളിലും ലഭ്യമാണ്. പരാതി പരിഹാരത്തിനായി സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 (ടോൾ ഫ്രീ) / 0471-2335523, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442, ഇ-മെയിൽ വിലാസം: uidhelpdesk@kerala.gov.in.

Related Posts

Leave a Reply