തൃശൂര്‍: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ നിലപാട് നെറികേടിന്റെ ഭാഗമാണ്. അവരുടെ ഭാഷ നെറികെട്ടതാണ്. ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്ര നിലപാടിന് കേന്ദ്രമന്ത്രിമാര്‍ കൂട്ടുനിന്നുവെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി. കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കും. ഈ മാസം 13ന് ബിൽ സഭയിൽ കൊണ്ടുവരാൻ ധാരണ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും സി.പി.ഐ മന്ത്രിമാർ എതിർപ്പ് ഉന്നയിച്ചു. എതിർപ്പിനെ തുടർന്ന് കരട് ബില്ലിൽ ചില മാറ്റങ്ങൾ വരുത്താൻ ധാരണ. സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുമ്പോൾ നിലവിലുള്ള സർവകലാശാലകളുടെ
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം വന്‍ വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭംസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലേത് ഇത് സാധാരണ വിജയമല്ലെന്നും ചരിത്രവിജയമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി ദുരന്ത മുക്തമായെന്നും ജനങ്ങള്‍ ദുരന്ത പാര്‍ട്ടിയെ പുറന്തള്ളിയെന്നും ജനങ്ങള്‍ ഡല്‍ഹിയെ ശുദ്ധീകരിച്ചുവെന്നും അദ്ദേഹം പ്രവര്‍ത്തകരെ
വാശീയേറിയ പ്രചാരണങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്ക് ശേഷം ഡൽഹിയിൽ ഇന്ന് വിധിദിനം. രാജ്യ തലസ്ഥാനത്ത് ബിജെപി ഭരണം പിടിക്കുമോ? ആംആദ്മി പാർട്ടി ഭരണം നിലനിർത്തുമോ? കോൺഗ്രസ് തിരിച്ചുവരവ് നടത്തുമോ? എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. 70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. മൂന്നു പാർട്ടികളും വോട്ടർമാർക്ക് സൗജന്യങ്ങൾ വാരിക്കോരി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡല്‍ഹി
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്. നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം പദ്ധതി, ക്ഷേമപെന്ഷന് ഉയര്‍ത്തല്‍ തുടങ്ങി നിരവധി പ്രതീക്ഷകളാണ് ബജറ്റിലുള്ളത്. 100- രൂപ മുതല്‍ 200 രൂപ വരെ ക്ഷേമപെന്ഷന് ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ
തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് ആത്മഹത്യ ചെയ്തു. ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ റസിഡൻറ് നാഗർകോവിൽ സ്വദേശിനിയായ ഡോക്ടർ ആർ അനസൂയയാണ് മരിച്ചത്. എലിവിഷം കഴിച്ചതാണ് മരണകാരണം. ഇന്നലെയാണ് വിഷം കഴിച്ച നിലയിൽ അനസൂയയെ ഭർത്താവ് ആശുപത്രിയിൽ എത്തിക്കുന്നത്. അർദ്ധരാത്രിയോടെ മരിക്കുകയായിരുന്നു. ഭർത്താവിനും കുട്ടിക്കും ഒപ്പം മെഡിക്കൽ കോളജിന് സമീപം പുതുപ്പള്ളി ലൈനിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ വരുന്നു. നിയമഭേദഗതി ബില്‍ ഇന്ന് മന്ത്രിസഭയില്‍ അവതരിപ്പിക്കും. സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്കാന് നേരത്തെ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു. എസ് സി എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണത്തിന് വ്യവസ്ഥ ഉണ്ടാകും. അധ്യാപകര്‍ക്കായി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും. മെഡിക്കല്‍, എന്‍ജിനീയറിങ് വിദ്യാഭ്യാസം ഉള്‍പ്പെടെ
കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം എന്നതടക്കം 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ സ്വിഫ്റ്റ് ബസ് തടഞ്ഞു. ഡി.എ കുടിശ്ശിക പൂർണമായും അനുവദിക്കുക, ശമ്പള പരിഷ്കരണ കരാറിന്റെ സർക്കാർ ഉത്തരവിറക്കുക, ഡ്രൈവർമാരുടെ സ്പെഷ്യൽ
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. സംസ്ഥാനത്ത്
കച്ചവട താത്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം ക്ലാസിലേക്കുള്ള എന്‍ട്രന്‍സ് ബാലപീഡനമാണ്. കുട്ടിയുടെ സ്കൂള്‍ പ്രവേശത്തിന് രക്ഷകര്‍ത്താവിന് ഇന്റര്‍വ്യൂ നടത്തുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം