ഒളിമ്പിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. അമ്പെയ്ത്ത് പുരുഷ-വനിത വിഭാഗങ്ങളിലെ റാങ്കിംഗ് റൗണ്ടിൽ ഇന്ത്യൻ താരങ്ങൾ ഇറങ്ങും. ഫുട്ബോൾ, റഗ്ബി, ഹാൻഡ്ബോൾ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളും ഇന്ന് നടക്കുന്നുണ്ട്. നാളെയാണ് ഒളിന്പിക്സിന് ഔദ്യോഗികമായി തുടക്കമാകുന്നത്. ഇന്ത്യൻ പ്രതീക്ഷകളുമായി
വനിതാ ഏഷ്യാ കപ്പ് ടി-20യില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പാകിസ്താനെ ഏഴ് വിക്കറ്റിന് തകർത്താണ് ടൂര്‍ണമെന്റിലെ ആദ്യ ജയം ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താനെ 19.2 ഓവറില്‍ 108 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.1 ഓവറില്‍ ഏഴ് വിക്കറ്റ് നിലനിൽക്കെ അനായാസ ജയം നേടി. സ്‌കോര്‍: പാകിസ്താന്‍-108/10 (19.2 ഓവര്‍). ഇന്ത്യ-109/3
കൊളംബോ: ഏഷ്യാ കപ്പ് ട്വന്റി 20 വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒന്‍പതാം പതിപ്പിന് ഇന്ന് ശ്രീലങ്കയില്‍ തുടക്കമാവും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യുഎഇ- നേപ്പാള്‍ മത്സരത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കും. രാത്രി ഏഴ് മണിക്ക് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പാകിസ്താനെ നേരിടും. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടാനെത്തുന്നത്. ഗ്രൂപ്പ് എയിലാണ്
അഭ്യൂഹങ്ങള്‍ക്കൊടുവില്‍ നതാഷ സ്റ്റാന്‍കോവിച്ചുമായി വേര്‍പിരിയുകയാണെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. പരസ്പര സമ്മതത്തോടെ എഴുതിയ ഒരു ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് ഇരുവരും തങ്ങള്‍ വേര്‍പിരിയുകയാണെന്ന വിവരം പരസ്യപ്പെടുത്തിയത്. നാലുവര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്നും മകന്‍ അഗസ്ത്യനെ രണ്ടുപേരും ചേര്‍ന്ന് നോക്കുമെന്നും ഇത് പരസ്പര സമ്മതത്തോടെ
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ച് ബിസിസിഐ . ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിട്ടാണ് ഗംഭീര്‍ നിയമിതനായത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. രാഹുൽ ദ്രാവിഡിന് പകരമാണ് നിയമനം. 2027 ഡിസംബര്‍ 31 വരെയാണ് ഗംഭീറിന് കരാര്‍. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കാൻ ഏറ്റവും അനുയോജ്യനായ ആളാണ് ഗംഭീര്‍ എന്ന് ജയ് ഷാ പറഞ്ഞു.2027
വിശ്വവിജയം നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് വൈകാരിക വരവേല്‍പ്പ്. മഴയെ പോലും അവഗണിച്ച് ജനസഹസ്രങ്ങളാണ് വിക്ടറി പരേഡില്‍ പങ്കെടുത്ത്. പിന്നാലെ വാങ്കഡെ സ്റ്റഡിയത്തില്‍ നടന്ന ചടങ്ങില്‍ ടീമിന് പ്രഖ്യാപിച്ച 125 കോടി രൂപ പാരിതോഷികം ബിസിസിഐ കൈമാറി. മഴയെ പോലും അവഗണിച്ച് ലോകചാമ്പ്യന്മാര്‍ക്ക് മുമ്പില്‍ മുംബൈ സന്തോഷക്കടലാണ് ഒരുക്കിയത്. സ്‌നേഹവായ്പുകളേകാന്‍ മുംബൈ മറൈന്‍ഡ്രൈവിലും
ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം ബാർബഡോസിൽ നിന്ന് ഡൽഹിയിലെത്തി. AIC24WC ( എയർ ഇന്ത്യ ചാമ്പ്യൻസ് 2024 വേൾഡ് കപ്പ് ) എന്ന പ്രത്യേക വിമാനത്തിലാണ് താരങ്ങൾ എത്തത്തിയത്. വിമാനത്താവളത്തിൽ ആരാധകർ ഇന്ത്യൻ ടീമിന് ഗംഭീര വരവേൽപ്പ് നൽകി. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ സ്വീകരണം ഉണ്ട്. വൈകുന്നേരം മുംബൈയിൽ റോഡ് ഷോ ഉണ്ടാകും. താരങ്ങളും കുടുംബാംഗങ്ങളും സപ്പോർട്ടിംഗ്
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നിരാശ. ക്ലാസനും മില്ലറും ഭീഷണി ഉയർത്തിയെങ്കിലും ഒടുവിൽ ബാർബഡോസിൽ ഇന്ത്യൻ ചിരി. ഇങ്ങനെയൊരു ഫൈനലിന്റെ രാത്രി ഇന്ത്യ മറക്കുകയുമില്ല. ടി20 ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം കിരീട നേട്ടമാണ്.
ബംഗളൂരു: കർണാടകയിലെ ഹാവേരിയിൽ അപകടത്തിൽ മരിച്ചവരിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ദേശീയ താരവും. ഇന്നലെയാണ് അപകടം ഉണ്ടായത്. ദേശീയ ബ്ലൈൻഡ് ഫുട്ബോൾ വനിതാ ടീമംഗം എ എസ് മാനസയാണ് മരിച്ചത്. കർണാടക ബ്ലൈൻഡ് ഫുട്ബോൾ ടീം ക്യാപ്റ്റനുമായിരുന്നു ഇരുപത്തിയഞ്ചുകാരിയായ മാനസ. എംഎസ്‍സി പൂർത്തിയാക്കിയ ശേഷം ബംഗളുരുവിൽ ഐഎഎസ് പരിശീലനത്തിലായിരുന്നു മാനസ. അപകടത്തിൽ മാനസയുടെ അമ്മ ഭാഗ്യയും മരിച്ചു.
രണ്ട് വര്‍ഷം മുമ്പ് അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് തോല്‍വിയറിഞ്ഞതിന്റെ സങ്കടം തീര്‍ത്ത് ഇന്ത്യ. വെസ്റ്റ്ഇന്‍ഡീസിലെ ഗയാനയില്‍ മഴ മാറി നിന്നപ്പോള്‍ രൗദ്രഭാവം പുറത്തെടുത്ത ഇന്ത്യന്‍ ബോളര്‍മാര്‍ ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ നിലംപരിശാക്കി ടി20 ലോക കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. 68 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ,