പാരിസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെതിരെയുള്ള അപ്പീല്‍ തള്ളി. വിനേഷിന് വെള്ളി മെഡല്‍ കായിക കോടതി അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 100 ഗ്രാം ഭാരക്കൂടുതല്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിനേഷിനെ അയോഗ്യയാക്കിയിരുന്നത്. ഫൈനലിന് മുന്‍പ് അയോഗ്യയാക്കിയ
പാരീസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം. മലയാളി ഗോള്‍ കീപ്പര്‍ ധരിച്ചിരുന്ന ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. പാരിസ് ഒളിമ്പിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, രണ്ട് പതിറ്റാണ്ടോളം 16-ാം നമ്പർ ജഴ്‌സി ധരിച്ചാണ് കളിച്ചത്. പാരിസിലും മുന്നെ ടോക്കിയോയിലും നടന്ന ഒളിമ്പിക്‌സുകളില്‍
ഒളിമ്പിക്സിൽ ഗുസ്തി ഫൈനലില്‍ നിന്ന് 100 ഗ്രാം അധിക ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി വീണ്ടും നീട്ടി. ഈമാസം 16നാണ് ഇക്കാര്യത്തില്‍ വിധി പറയുക. ഇത് മൂന്നാം തവണയാണ് വിധി പറയാൻ മാറ്റുന്നത്. വെള്ളിമെഡലിന് അർഹതയുണ്ടെന്ന് കാണിച്ചാണ് വിനേഷ് കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. ഫൈനൽ
പാരിസ്: ലോക കായിക മാമാങ്കത്തിന് കൊടിയിറങ്ങി. ഉദ്ഘാടന ചടങ്ങുമുതല്‍ പാരിസ് ലോകത്തെ വിസ്മയിപ്പിച്ചുതുടങ്ങിയിരുന്നു. പതിനഞ്ച് പകലിരവുകള്‍ ലോകത്തിന് മുന്നില്‍ തുറന്നുവെച്ച പാരിസിന്റെ വിസ്മയങ്ങള്‍ വര്‍ണാഭവും താരനിബിഡവുമായ ആഘോഷരാവില്‍ അവസാനമായിരിക്കുകയാണ്. ലോകമെമ്പാടുമുള്ള താരങ്ങളുടെ പരേഡിന് ശേഷം ഒളിംപിക് പതാക അടുത്ത ഒളിംപിക്‌സിന് വേദിയാകുന്ന ലോസ് ആഞ്ജലിസിന് കൈമാറുന്നതോടെ ഇനി
പാരിസ്: പാരിസ് ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. 89. 45 മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി എറിഞ്ഞിട്ടത്. ടോക്കിയോ ഒളിംപിക്സില്‍ നീരജ് സ്വർണ്ണം നേട്ടം കൈവരിച്ചിരുന്നു. പാരിസ് ഒളിംപിക്സില്‍ ഇന്ത്യയുടെ അഞ്ചാം മെഡലും ആദ്യത്തെ വെള്ളിയുമാണിത്. നീരജിന്‍റെ ആദ്യ ശ്രമം ഫൗളായിരുന്നു. രണ്ടാം ശ്രമത്തിലാണ് നീരജ് 89. 45 മീറ്റർ ദൂരം എറിഞ്ഞത്. ഇതോടെ നീരജ്
പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കിയ്ക്ക് വീണ്ടും വെങ്കലത്തിളക്കം. സ്‌പെയിനിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ വീണ്ടും മെഡല്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ടഗോളുകളാണ് ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ചത്. ടോകിയോ ഒളിംപിക്‌സിലെ മെഡല്‍ നേട്ടത്തിന് പിന്നാലെയാണ് പാരിസിലും ടീം ഇന്ത്യ വിജയവേട്ട തുടര്‍ന്നിരിക്കുന്നത്. പി
പാരിസ്: വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിമ്പിക്സ് അയോഗ്യതയ്ക്ക് പിന്നാലെയാണ് വിനേഷിൻ്റെ വിരമിക്കൽ പ്രഖ്യാപനം. റസ്‌ലിങ്ങിനോട് വിടപറയുന്നുവെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ വിനേഷ് വ്യക്തമാക്കി. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും വിനേഷ് കുറിച്ചു. നിങ്ങളുടെ സ്വപ്നങ്ങൾ എൻ്റെ ധൈര്യം എല്ലാം തകർന്നെന്നും ഇതിൽ കൂടുതൽ ശക്തി തനിക്കില്ലെന്നും വിനേഷ് ഫോഗട്ട്
മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വി. മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ 110 റണ്‍സിനാണ് ശക്തരായ ഇന്ത്യയെ ലങ്ക വീഴ്ത്തിയത്. അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിന്‍സ് (59) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 26.1 ഓവറില്‍ 138ന് എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര
പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നിരാശ. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയിൽ 100 ഗ്രാം കൂടുതലാണ് താരത്തിന്. ഫൈനലിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അയോഗ്യയാക്കിയത്. അയോഗ്യയാക്കിയതോടെ വിനേഷ് ഫോഗട്ട് മെഡലുകൾ
ഡൽഹി: പാരിസ് ഒളിംപിക്സ് ഷൂട്ടിംഗിൽ ഇരട്ട വെങ്കലം സ്വന്തമാക്കിയ മനു ഭാക്കർ നാട്ടിൽ തിരിച്ചെത്തി. വൻആവേശത്തോടെയാണ് ഡൽഹി അന്തരാഷ്ട്ര വിമാനത്താവളത്തിൽ താരത്തെ സ്വീകരിച്ചത്. ഇന്ത്യൻ ഷൂട്ടിംഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാകുകയാണ് തൻ്റെ ലക്ഷ്യമെന്ന് മനു പ്രതികരിച്ചു. ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്തിന് വേണ്ടിയും സ്പോർട്സിനുവേണ്ടിയും തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നു.