ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പരയിലെ മൂന്ന് മാച്ചുകളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഹൈദരാബാദില്‍ നടന്ന അവസാന കളിയില്‍ 133 റണ്‍സിന്റെ വലിയ വിജയമാണ് ഇന്ത്യ നേടിയത്. മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തീര്‍ത്ത വെടിക്കെട്ട് ബാറ്റിങ്ങിനെ തുടര്‍ന്ന്
19.5 ഓവറില്‍ ബംഗ്ലാദേശ് എടുത്ത സ്‌കോര്‍ 11.5 ബോളില്‍ മറികടന്ന ഇന്ത്യ പരമ്പരയില്‍ ആദ്യജയം സ്വന്തമാക്കി. ഏഴ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഗ്വാളിയോറിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ നിഷ്പ്രയാസം മറികടക്കുകയായിരുന്നു. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക്
വനിത ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യക്ക് 106 റണ്‍സിന്റെ വിജയ ലക്ഷ്യം നല്‍കി പാകിസ്താന്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തിന് മുന്നില്‍ സ്‌കോര്‍ മുന്നോട്ട് നീക്കാന്‍ ശരിക്കും പാടുപ്പെട്ടു. 105 രണ്‍സ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. അരുന്ധതി റെഡ്ഡിക്ക് മൂന്ന് വിക്കറ്റും ശ്രേയങ്ക പാട്ടീലിന് രണ്ട്
ടി ട്വന്റി ലോക കപ്പില്‍ കരുത്തരായ ന്യൂസിലാന്‍ഡിന് മുന്നില്‍ ആദ്യമത്സരത്തില്‍ തന്നെ അടിതെറ്റി വീണ് ഇന്ത്യ. കിരീടമോഹവുമായി യുഎഇയിലെത്തിയ ടീം ഇന്ത്യയുടെ ആദ്യമത്സരം തീര്‍ത്തും നിരാശാജനകമായി. ആദ്യ ഓവറുകളില്‍ തന്നെ ന്യൂസീലാന്‍ഡിന് ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരുടെയെല്ലാം വിക്കറ്റ് എടുക്കാനായതാണ് ദയനീയ തോല്‍വിയിലേക്ക് നയിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് ഇന്ത്യന്‍
ദുലീപ് ട്രോഫി ക്രിക്കറ്റിലെ ഉജ്വല പ്രകടനത്തിന് പിന്നാലെ ബംഗ്ളദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കായുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. ഒക്ടോബർ ആറ് മുതലാണ് മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര. ഇന്ത്യയുടെ ട്വന്റി20 ടീമിലെ സ്ഥാനം സഞ്ജു സാംസണ് തിരിച്ചു ലഭിച്ചിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാത്രമല്ല ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാൻ കിഷനെ
ആദ്യമത്സരം ആരാധാകര്‍ക്ക് നിരാശ സമ്മാനിച്ച കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാംകളിയില്‍ സമ്മാനിച്ചത് ആധികാരിക ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി 63-ാം മിനിറ്റില്‍ നോഹ സദോയിയാണ് ആദ്യഗോള്‍ നേടിയത്. 88-ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് വിജയഗോള്‍ സമ്മാനിച്ചത്. കളിയില്‍ ആദ്യഗോള്‍ ഈസ്റ്റ് ബംഗാളിന്റെ വകയായിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ മത്സരം. കൊച്ചിയിൽ രാത്രി ഏഴരയ്ക്ക് നടക്കുന്ന കളിയിൽ പഞ്ചാബ് എഫ്സിയാണ് എതിരാളികൾ. ഓണം കളറാക്കാൻ കൊച്ചിയിൽ കൊന്പന്മാരുടെ എഴുന്നള്ളത്ത്. കലൂർ സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ മഞ്ഞപ്പൂളം തീർത്ത് പൂവിളിയും വാദ്യമേളങ്ങളുമായി ആഘോഷം കൊഴുപ്പിക്കാൻ മഞ്ഞപ്പടയും റെഡി. ഐഎസ്എൽ പതിനൊന്നാം സീസൺ ജയത്തോടെ തുടങ്ങാൻ സ്വന്തം കാണികൾക്ക്
ഡയമണ്ട് ലീഗ് ഫൈനൽസ് ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 87.86 മീറ്റർ ദൂരം എറിഞ്ഞാണ് രണ്ടാം സ്ഥാനം. ഒന്നാം സ്ഥാനം നഷ്ടമായത് നേരിയ വ്യത്യാസത്തിന്. 1 സെന്റീമീറ്റർ വ്യത്യാസത്തിനാണ് ഒന്നാം സ്ഥാനം നഷ്ടമായത്. 87.87 മീറ്റർ ദൂരം എറിഞ്ഞ ആന്റേഴ്സൺ പീറ്റേഴ്സിന് ഒന്നാം സ്ഥാനം. 86.82, 83.49, 87.86, 82.04, 83.30, 86.46 എന്നിങ്ങനെയായിരുന്നു നീരജിന്റെ പ്രകടനം. 2022ൽ
അർജൻറീന ഫുട്ബോൾ ടീം കേരളത്തിൽ പന്ത് തട്ടാൻ എത്തും. കായിക മന്ത്രി വി അബ്ദുറഹിമാൻ അർജൻറീന ഫുട്ബോൾ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തി. കേരളം സന്ദർശിക്കുന്നതിന് അർജൻറീന ഫുട്ബോൾ അസോസിയേഷൻ താല്പര്യം അറിയിച്ചെന്ന് കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ടീം വരുന്ന സമയവും വേദിയും പിന്നീട് തീരുമാനിക്കും. കേരളത്തിലെ വിവിധ ഇടങ്ങളിൽ സർക്കാരുമായി ചേർന്ന് അർജൻറീന അക്കാദമികൾ സ്ഥാപിക്കും.
ടീം ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് കരുത്തേകാന്‍ രണ്ട് മലയാളി താരങ്ങള്‍. വയനാട്ടുകാരി സജന സജീവനും തിരുവനന്തപുരം സ്വദേശി ആശ ശോഭനയും ലോകകപ്പിനുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമില്‍ ഇടം നേടി. ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളി വനിതകളെന്ന ചരിത്രനേട്ടം ഇനി സജനയ്ക്കും ആശയ്ക്കും സ്വന്തം. ലോകകപ്പ് ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചതില്‍ വളരെ സന്തോഷം. കൂടെ മലയാളി താരമായ