വാഷിങ്ടൺ: കാനഡയെ യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം പങ്കുവെച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗഡിലൂടെയാണ് ട്രംപ് ഭൂപടം പങ്കുവെച്ചിരിക്കുന്നത്. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് പോസ്റ്റുമായി
കാനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനവും കാനഡയുടെ ഭരണപക്ഷ പാര്‍ട്ടി സ്ഥാനങ്ങളും രാജിവച്ച് ജസ്റ്റിന്‍ ട്രൂഡോ
കാനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനവും കാനഡയുടെ ഭരണപക്ഷ പാര്‍ട്ടി സ്ഥാനങ്ങളും രാജിവച്ച് ജസ്റ്റിന്‍ ട്രൂഡോ. കടുത്ത രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് രാജി. ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നാല്‍ ലിബറല്‍ പാര്‍ട്ടി വരും തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുമെന്ന് കാട്ടി പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് രാജി. ലിബറല്‍ പാര്‍ട്ടിയിലെ
ഉസ്ബകിസ്താനിലാണ് സംഭവം ഉണ്ടായത്. ഉസ്ബെക്കിസ്ഥാനിലെ പാർക്കൻ്റിലെ ഒരു സ്വകാര്യ മൃഗശാലയിൽ മൃഗശാലാ സൂക്ഷിപ്പുകാരനാണ് തൻ്റെ കാമുകിയെ ഇംപ്രസ് ചെയ്യാൻ നോക്കി ജീവൻ വെടിഞ്ഞത്. മിറർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 44 -കാരനായ എഫ് ഐറിസ്കുലോവ് ആണ് കൊല്ലപ്പെട്ടത്. കാമുകിയുടെ മുൻപിൽ ആളാകാനാണ് ഇയാൾ ക്യാമറയുമായി സിംഹക്കൂട്ടിൽ കയറിയത് എന്നാണ് റിപ്പോർട്ടുകൾ. രാത്രി ഷിഫ്റ്റിൽ മൃഗശാലയിൽ
ഒട്ടാവ: കാനഡയിലെ പ്രസിദ്ധമായ മിഠായി പരീക്ഷിച്ച പെൺകുട്ടിക്ക് കിട്ടിയത് എട്ടിൻ്റെ പണി. മിഠായിക്കുള്ളിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ 19കാരിയുടെ താടിയെല്ല് പൊട്ടുകയും പല്ലുകൾക്ക് ഇളക്കം സംഭവിക്കുകയും ചെയ്തു. യുഎസ്, കാനഡ എന്നിവിടങ്ങളിൽ പ്രശസ്തമായ ഗോബ്സ്റ്റോപ്പർ അഥവാ ജോ ബ്രേക്കർ കാൻഡിയാണ് വിദ്യാർത്ഥിനിയായ ജാവേരിയ വാസിമിന് പണികൊടുത്തത്. പതിയെ നുണച്ചിറക്കി ഏറെ സമയമെടുത്ത്
കോവിഡ് -19 പാന്‍ഡെമിക്കിന് അഞ്ച് വര്‍ഷത്തിന് ശേഷം ചൈനയെ ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് കീഴടക്കിയിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. വൈറസ് അതിവേഗം പടരുന്നതായിട്ടാണ് സോഷ്യല്‍ മീഡിയകളിലെ പോസ്റ്റുകളെ സൂചിപ്പിക്കുന്നത്. ചൈനയിലെ ആശുപത്രികളും ശ്മാശാനങ്ങളും നിറഞ്ഞുവെന്നും, കോവിഡിനോട് സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ ചൈനയിലുള്ളതെന്നും ഈ പോസ്റ്റുകള്‍ അവകാശപ്പെടുന്നു.
ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ചൈന. മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവുന്ന CR450 പ്രോട്ടോടൈപ്പ് മോഡലാണ് പുറത്തിറക്കിയത്. CR450 എന്ന പ്രോട്ടോടൈപ്പ് മോഡലാണ് ഇപ്പോ ചൈന പുറത്തിറക്കിയിരിക്കുന്ന പുതിയ ബുള്ളറ്റ് ട്രെയിൻ. യാത്രാസമയം കുറയ്ക്കാനും കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും പുതിയ ബുള്ളറ്റ് ട്രെയിൻ വഴി സാധിക്കും. കൂടുതല്‍
ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 179 ആയി. വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിക്കുകയായിരുന്നു. ലാന്‍ഡിങ് ഗിയറിന്റെ തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സൂചന. ദാരുണാപകടത്തില്‍ വിമാനകമ്പനി മാപ്പ് പറഞ്ഞു. ലജ്ജിച്ച് തലത്താഴ്ത്തുന്നുവെന്ന് ജൈജു എയര്‍ലൈന്‍സ് വ്യക്തമാക്കി. അപകടത്തില്‍
ഫ്ലോറിഡ: ടിപ്പ് കുറഞ്ഞതിന്റെ പേരിൽ പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതി ഗർഭിണിയെ 5 വയസുള്ള മകളുടെ മുന്നിൽവെച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. ഫ്ലോറിഡയിലെ ഇർലോ ബ്രോൺസൺ മെമ്മോറിയൽ ഹൈവേയിലെ റിവിയേര മോട്ടലിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ഓസ്‌സിയോള കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബ്രിയാന അൽവെലോ എന്ന 22 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.ടിപ്പ് കൊടുത്തത്
അസ്താന: കസാക്കിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 42 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായത് 62 യാത്രക്കാരുള്‍പ്പെടെ 67 പേരാണ് എന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് പുറത്തുവിട്ടിട്ടുണ്ട്. 29 പേരോളം രക്ഷപ്പെട്ടതായാണ് വിവരം. അതേസമയം
ഡമാസ്കസ്: സിറിയയിലെ ഹമ നഗരത്തിൽ ഒരുക്കിയ കൂറ്റൻ ക്രിസ്മസ് ട്രീയ്ക്ക് ഒരു സംഘം തീയിട്ടതോടെ സിറിയ സംഘർഷഭരിതം. ക്രിസ്മസ് ട്രീ കത്തുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്. ക്രൈസ്തവ ഭൂരിപക്ഷ പട്ടണമായ സുഖൈലബിയയിൽ ഒരുക്കിയ ക്രിസ്മസ് ട്രീയ്ക്കാണ് ഒരു സംഘം തീയിട്ടത്. സംഭവുമായി ബന്ധപ്പെട്ട് നിരവധി ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ പ്രതിഷേധ പ്രകടനങ്ങൾ