Home Articles posted by Editor (Page 6)
Kerala News

ഓട്ടോറിക്ഷ ഡ്രൈവറെ വെള്ളായണി കായലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം:  ഓട്ടോറിക്ഷ ഡ്രൈവറെ വെള്ളായണി കായലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലിയൂര്‍ ഐരാല്‍ രാധാലയത്തില്‍ ദിലീപ് കുമാര്‍ (54) ആണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടുകൂടി കായലിന്റെ കാക്കമൂല കുളങ്ങര ക്ഷേത്രത്തിനു സമീപത്തെ കടവിലാണ് ചെളിയില്‍ പുതഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.  രാവിലെ
Kerala News

പട്ടാമ്പി നേർച്ചക്കിടെ നഗരപ്രദക്ഷിണ ഘോഷയാത്ര കഴിഞ്ഞ് മടങ്ങവേ ആന വിരണ്ടോടി.

പാലക്കാട്: പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി. നഗരപ്രദക്ഷിണ ഘോഷയാത്ര കഴിഞ്ഞ് മടങ്ങവേ രാത്രി പത്തുമണിയോടെയാണ് ആന വിരണ്ടോടിയത്. പേരൂർ ശിവൻ എന്ന ആനയാണ് വിരണ്ടോടിയത്. പാപ്പാൻമാർ ആനയുടെ വാലിൽ തൂങ്ങി ഏറെ ദൂരം ഓടി ആനയെ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ആനപ്പുറത്ത് മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി താഴെയിറക്കി. ആന ഓടിവരുന്നത് കണ്ടതോടെ ജനക്കൂട്ടം ഭീതിയോടെ ഓടുകയും
International News

ടെ​ഗുസി​ഗാൽപ: ഹോണ്ടുറസിൽ പറന്നുയ‍ർന്ന വിമാനത്തിനുള്ളിൽ തോക്ക് ഉയ‍ർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രകാരൻ

ടെ​ഗുസി​ഗാൽപ: ഹോണ്ടുറസിൽ പറന്നുയ‍ർന്ന വിമാനത്തിനുള്ളിൽ തോക്ക് ഉയ‍ർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രകാരൻ. വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കകമായിരുന്നു ഇയാൾ തോക്ക് പുറത്തെടുത്ത് യാത്രക്കാരെ ഭീഷണിപ്പെടുത്തിയത്. സഹയാത്രികരെ കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി, എന്നാൽ ജീവനക്കാരുടെ അവസരോജിതമായ പ്രവർത്തിയിൽ വലിയ അപകടം ഒഴിവായി. തോക്കുയ‍ർത്തി ഭീഷണിപ്പെടുത്തിയ യാത്രകാരനെ അതിവേ​ഗം
Kerala News

പകുതി വില തട്ടിപ്പില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ കേസെടുത്ത് പൊലീസ്.

മലപ്പുറം: പകുതി വില തട്ടിപ്പില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ കേസെടുത്ത് പൊലീസ്. സന്നദ്ധ സംഘടന നല്‍കിയ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്. കേസില്‍ മൂന്നാം പ്രതിയാണ് സിഎന്‍ രാമചന്ദ്രന്‍. സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറും അനന്ത കൃഷ്ണനുമാണ് ഒന്നും രണ്ടും പ്രതികള്‍. ഇമ്പ്‌ലിമെന്റിങ് ഏജന്‍സിയായ അങ്ങാടിപ്പുറം കെഎസ്എസിന്റെ പ്രസിഡന്റ് നല്‍കിയ
Health Kerala News

അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ പുറത്തിറക്കി

ട്രാന്‍സ്ഫ്യൂഷന്‍ സേവനങ്ങളിലെ പ്രധാന വെല്ലുവിളിയാണ് അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ട്. ഇതിന് പരിഹാരമായി അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ പുറത്തിറക്കി. കൂടുതല്‍ രക്തദാതാക്കളെ ഉള്‍പ്പെടുത്തി രജിസ്ട്രി വിപുലപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിരവധി ആന്റിജനുകള്‍
India News

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. ഗവർണർക്ക് രാജി കത്ത് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി. മന്ത്രിമാർക്കും എംഎൽഎമാർക്കും ഒപ്പമാണ് ബിരേൻ സിംഗ് രാജ്ഭവനിൽ എത്തിയത്. ബിരേൻ സിങിന് എതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ഉയർന്നിരുന്നു. മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞത് അഭിമാനകരമായി കാണുന്നു എന്ന് ബിരേൻ
Kerala News

ആലപ്പുഴയിൽ മദ്യപിച്ച് വാഹനം ഓടിച്ച ഡിവൈഎസ്പി പിടിയിൽ

ആലപ്പുഴയിൽ മദ്യപിച്ച് വാഹനം ഓടിച്ച ഡിവൈഎസ്പി പിടിയിൽ. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി വി അനിൽകുമാറാണ് പിടിയിലായത്. അരൂർ പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. ചന്തിരൂരിൽ വെച്ചാണ് ഡിവൈഎസ്പി പിടിയിലായത്. ഔ​ദ്യോ​ഗിക വാഹനമാണ് മദ്യപിച്ച് അപകടകരമായ വിധത്തിൽ ഓടിച്ചത്. പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ചതായി മനസിലായത്. നേരത്തെ തന്നെ വാഹനം ഓടിച്ചുവരുന്നത് കണ്ട പലരും പരാതി
Kerala News

പത്തനംതിട്ട മൈലപ്രയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചത് സിപിഐഎം നേതാവിന്റെ മകൻ

പത്തനംതിട്ട മൈലപ്രയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചത് സിപിഐഎം നേതാവിന്റെ മകൻ. സിപിഐഎം സംസ്ഥാന സമിതി അംഗം എസ് രാജേന്ദ്രന്റെ മകൻ ആദർശ് ആണ് മരിച്ചത്. ലുലു ഗ്രൂപ്പിലെ ജീവനക്കാരനാണ് ആദർശ്. കുമ്പഴ ഭാഗത്ത് നിന്ന് മൈലപ്ര ഭാഗത്തേക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
India News

തിരുപ്പതി ലഡ്ഡു വിവാദത്തിൽ നാലുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.

തിരുപ്പതി ലഡ്ഡു വിവാദത്തിൽ നാലുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. നെയ്യ് വിതരണം ചെയ്ത മൂന്ന് കമ്പനി മേധാവികൾ ഉൾപ്പടെയാണ് അറസ്റ്റിലായത്. . ലഡ്ഡു നിർമാണത്തിനുള്ള നെയ്യ് വിതരണം ചെയ്ത തമിഴ് നാട് ദിണ്ടിഗലിലെ എആർ ഡയറി ഡയറക്ടർ രാജശേഖർ അടക്കം 4 പേരാണ് അറസ്റ്റിലായത്. നിലവാരം കുറഞ്ഞ നെയ്യ് നൽകിയതിനാണ് അറസ്റ്റ് എന്ന് സൂചന. ലഡ്ഡു ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യിൽ
Kerala News

കൊല്ലം കൊട്ടാരക്കരയിൽ നായ ഓടിച്ചതിന് തുടർന്ന് ഭയന്നോടി കനാലിൽ വീണ് ഏഴു വയസുകാരന് ദാരുണാന്ത്യം.

കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് ഏഴു വയസുകാരന് ദാരുണാന്ത്യം. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് കൃഷ്ണനാണ് മരിച്ചത്. നായ ഓടിച്ചതിന് തുടർന്ന് ഭയന്നോടിയ യാദവ് കാൽ വഴുതി കനാലിൽ വീഴുകയായിരുന്നു. അച്ഛന്റെ സഹോദരി പുത്രിയോടൊപ്പം മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു യാദവ്. സഹോദരിയെ സമീപത്തുള്ള വീട്ടിലേക്ക് കൊണ്ടാക്കുന്നതിന് മുത്തശ്ശി പുറത്തേക്കിറങ്ങിയപ്പോൾ കൂടെ പോകാൻ