Home Articles posted by Editor
Kerala News

തൊഴില്‍ പീഡനത്തിന് ഇരയായെന്ന പരാതി നല്‍കിയ കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ ശബ്ദസന്ദേശം പുറത്ത്

തൊഴില്‍ പീഡനത്തിന് ഇരയായെന്ന പരാതി നല്‍കിയ കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ ശബ്ദസന്ദേശം പുറത്ത്. മുന്‍ സെക്രട്ടറി ജിതേന്ദ്ര ശുക്ലയും ചെയര്‍മാന്‍ വിപുല്‍ ഗോയലും ചേര്‍ന്ന് വേട്ടയാടിയെന്നാണ് പരാമര്‍ശം. ഇവരുടെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതാണ് വൈരാഗ്യത്തിന് കാരണമായതെന്നും ജോളി മധുവിന്റെ
International News

ശനിയാഴ്ചയ്ക്കകം ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ശനിയാഴ്ചയ്ക്കകം ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ‌ബന്ദി മോചനം പൂർത്തിയാക്കിയില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. കൂടുതൽ ബന്ദികളെ മോചിപ്പിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിവെക്കുകയാണെന്ന ഹമാസിൻ്റെ പ്രഖ്യാപനത്തിന് മറുപടിയായാണ് ഇസ്രയേൽ
Kerala News

ചേര്‍ത്തലയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത

ആലപ്പുഴ: ചേര്‍ത്തലയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത. ഭര്‍ത്താവ് ചേര്‍ത്തല പണ്ടകശാലപ്പറമ്പില്‍ സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് സോണിയുടെ ഭാര്യ സജി ചികിത്സയിലിരിക്കെ മരിച്ചത്.അച്ഛന്‍ മര്‍ദ്ദിക്കുന്നതിനിടെയാണ് സജി കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റതെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സോണിയെ
Kerala News

വടകരയിൽ കാറിടിച്ച് ഒൻപത് വയസുകാരി കോമയിലായ കേസിൽ പ്രതി ഷെജിലിന് ജാമ്യം അനുവദിച്ചതിൽ പ്രതികരിച്ച് ദൃഷാനയുടെ കുടുംബം

കോഴിക്കോട്: വടകരയിൽ കാറിടിച്ച് ഒൻപത് വയസുകാരി കോമയിലായ കേസിൽ പ്രതി ഷെജിലിന് ജാമ്യം അനുവദിച്ചതിൽ പ്രതികരിച്ച് ദൃഷാനയുടെ കുടുംബം. പ്രതി റിമാൻഡിലാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ജാമ്യം ലഭിച്ചു. സർക്കാർ ചെലവിൽ കോയമ്പത്തൂരിൽ നിന്ന് വടകരയിലെത്തി ജാമ്യം നേടി പ്രതി വീട്ടിൽ പോയി. ഇത്തരം കാര്യങ്ങൾ നിസാര കേസായി കാണരുതെന്നും ദൃഷാനയുടെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരം
Kerala News

വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. 

വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമലയിലാണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. അട്ടമല സ്വദേശി കറപ്പൻ്റെ ബാലകൃഷ്ണനാണ് (27) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ആദിവാസി വിഭാഗത്തിൽപ്പെട്ട കാട്ടുനായ്ക്ക സമുദായത്തിൽപ്പെട്ടയാളാണ് ബാലകൃഷ്ണൻ. കഴിഞ്ഞ 72 മണിക്കൂറിനിടെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന
Kerala News

മലപ്പുറം തേൾ പാറയിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി.

മലപ്പുറം: മലപ്പുറം തേൾ പാറയിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി. തേൾ പാറ കുറുംമ്പ ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ച കൂട്ടിലാണ് കരടിപ്പെട്ടത്. ജനവാസ മേഖലയിൽ ഇറങ്ങി ശല്യം രൂക്ഷമായതോടെയാണ് വനം വകുപ്പ് കരടിയെ പിടിക്കാൻ കൂട് വച്ചത്. നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കരടിയെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക്
Kerala News

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട അതിജീവിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ആര്‍ ശ്രീലേഖ ഇന്ന് മറുപടി നല്‍കിയേക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആര്‍ ശ്രീലേഖയ്ക്ക് എതിരായ കേസ് പരിഗണിക്കുന്നത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന ആര്‍
Kerala News

ആറ്റിങ്ങൽ ചിറയിൻകീഴിൽ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം : ആറ്റിങ്ങൽ ചിറയിൻകീഴിൽ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സന്തോഷ്- ഐശ്വര്യ ദമ്പതികളുടെ മകൾ അനശ്വര (15) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാടെയായിരുന്നു മരണം സംഭവിച്ചത്. വീട്ടിലെ കിടപ്പുമുറിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സംഭവത്തിൽ ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു.
Kerala News

വയനാട് നൂല്‍പ്പുഴയില്‍ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍

വയനാട് നൂല്‍പ്പുഴയില്‍ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍. ഫാര്‍മേഴ്സ് റിലീഫ് ഫോറം ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അതേസമയം ഹര്‍ത്താലുമായി സഹകരിക്കില്ലെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉള്‍പ്പെടെയുള്ള സംഘടനകളുടെ നിലപാട്. ജില്ലയിലെ കടകമ്പോളങ്ങള്‍
Kerala News

കോട്ടയം മെഡിക്കല്‍ കോളജിന് കീഴിലുള്ള സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.

കോട്ടയം മെഡിക്കല്‍ കോളജിന് കീഴിലുള്ള സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. സാമുവല്‍, ജീവ, രാഹുല്‍, റില്‍ഞ്ജിത്ത്, വിവേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് കുത്തി മുറിവേല്‍പ്പിച്ചെന്ന്