ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ട്-സ്കോട്ലൻഡ് മത്സരം ശക്തമായ മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് മഴ വില്ലനായി എത്തിയത്. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 6.2 ഓവറിൽ 51/0
അപ്രതീക്ഷിതമായി കലാശപ്പോരിനെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം തവണയും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. വെറും 63 പന്തില്‍ നിന്ന് വിജയലക്ഷ്യമായ 114 റണ്‍സ് എടുത്ത് അനായാസമായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഹൈദരാബാദിന് 18.3 ഓവറില്‍
നിര്‍ണായകമായ ഐപിഎല്‍ രണ്ടാം ക്വളിഫയറില്‍ അടിപതറിയ രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ കാണാതെ മടങ്ങി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അടക്കം ആരാധാകര്‍ പ്രതീക്ഷ വെച്ച താരങ്ങള്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. യശ്വസി ജയ്‌സ്വാളും സഞ്ജുവും അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ മടങ്ങിയതിന് പിന്നാലെ എത്തിയ ധ്രുവ് ജുറല്‍ 29 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും പാഴായി. പുറത്താകാതെ 35
ഐപിഎല്‍ 2024ലെ ആദ്യ ഫൈനലിസ്റ്റുകളെ തീരുമാനിക്കപ്പെടുന്ന ക്വാളിഫയര്‍ മത്സരത്തില്‍ ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് ഫൈനലില്‍ പ്രവേശിച്ചു. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഹൈദരാബാദ് നല്‍കിയത് 160 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു. 19.3 ഓവറില്‍ 159 റണ്‍സില്‍ ഓള്‍ ഔട്ട് ആകുകയായിരുന്നു ഹൈദരാബാദ്. വലിയ തകര്‍ച്ചയെ നേരിട്ട
നിർണായക മത്സരത്തിൽ ചെന്നൈയെ പരാജയപ്പെടുത്തി ബെംഗളൂരു പ്ലേഓഫിൽ. 27 റൺസിനാണ് ബെംഗളൂരുവിന്റെ വിജയം. ആർസിബി ഉയർത്തിയ 219 റൺസ് വിജയ ലക്ഷ്യം ചെന്നൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191ൽ അവസാനിച്ചു. രചിൻ രവീന്ദ്ര, രഹാനെ, രവീന്ദ്ര ജഡേജ, ധോണി എന്നിവർ മികച്ച പോരാട്ടം നടത്തിയെങ്കിലും വിജയം ബെംഗളൂരുവിനൊപ്പമായിരുന്നു. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിലാണ് ബെംഗളൂരുവിന്റെ വിജയം. ബംഗളൂരു
ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ഗൗതം ഗംഭീറിനെ ബിസിസിഐ സമീപിച്ചതായി റിപ്പോർട്ട്. ബിസിസിഐയുടെ പ്രഥമപരിഗണന ഗൗതം ഗംഭീറിനാണ്. രാഹുൽ ദ്രാവിഡിന് പകരക്കാരനായാണ് ഗംഭീറിനെ ബിസിസിഐ പരിഗണിക്കുന്നത്. ഐ.പി.എല്ലിന് ശേഷമാകും അന്തിമ തീരുമാനം. നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനൊപ്പമാണ് ഗംഭീർ. നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഉപദേശകനായി പ്രവർത്തിച്ചുവരികയാണ് ഗംഭീർ.
വിജയമാഘോഷിച്ച് പ്ലേഫിന് തയ്യാറെടുക്കാം എന്നുള്ള രാജസ്ഥാൻ മോഹങ്ങളെ തകർത്ത്. രാജസ്ഥാനെതിരെ പഞ്ചാബിന് 5 വിക്കറ്റ് വിജയം. പ്ലേ ഓഫ് ബർത്ത് സ്വന്തമാക്കിയെങ്കിലും ആദ്യ രണ്ടു സ്ഥാനങ്ങളിൽ ലീഗ് അവസാനിപ്പിച്ച് കൂടുതൽ ആത്മവിശ്വാസത്തോടെ പ്ലേ ഓഫ് മത്സരത്തിനിറങ്ങാമെന്നുള്ള രാജസ്ഥാന്റെ സ്വപ്നങ്ങൾക്ക് മുകളിലാണ് പഞ്ചാബിന്റെ വിജയം സംഭവിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള രാജസ്ഥാന്റെ
ഇന്നത്തെ ഐപിഎല്‍ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ് പരാജയപ്പെട്ടതോടെ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഇന്നത്തെ മത്സരത്തില്‍ ലഖ്‌നൗ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടതോടെയാണ് രാജസ്ഥാന്‍ പ്ലേ ഓഫ് ഉറപ്പിച്ചത്. രാജസ്ഥാന്‍ 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുകളുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തില്‍ ലഖ്‌നൗവിനെ ഡല്‍ഹി 19 റണ്‍സിനാണ് തകര്‍ത്തത്.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിന് ബംഗളൂരുവിന് തകർപ്പൻ ജയം. ഡൽഹി ക്യാപ്പിറ്റൽസിനെ 47 റൺസിന് തകർത്തു. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 140 നു ഓൾ ഔട്ടായി. യാഷ് ദയാൽ മൂന്നു വിക്കറ്റ് വീഴ്ത്തി. 57 റൺസുമായി നായകൻ അക്സർ പട്ടേൽ പൊരുതിയെങ്കിലും ഡൽഹിയെ രക്ഷിക്കാനായില്ല. രജത് പാട്ടിദാറിന്റെ അർദ്ധ സെഞ്ച്വറി മികവിലാണ് ആർസിബി 9 വിക്കറ്റ് നഷ്ടത്തിൽ 187 റൺസിൽ എത്തിയത്. കാമറൂൺ ഗ്രീൻ
ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ സ്കോർ. മഴ മൂലം 16 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 157 റൺസ് നേടി. 42 റൺസ് നേടിയ വെങ്കടേഷ് അയ്യരാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. മുംബൈക്കായി പീയുഷ് ചൗളയും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മോശം തുടക്കമാണ് കൊൽക്കത്തയ്ക്ക്