നേപ്പാളിനെതിരായ ഏഷ്യാ കപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് 10 വിക്കറ്റ് വിക്കറ്റ് ജയം. ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ ജയം. ഇന്ത്യൻ ഇന്നിംഗ്സിൻ്റെ മൂന്നാം ഓവറിൽ മഴ പെയ്തതിനെ തുടർന്ന് 23 ഓവറാക്കി ചുരുക്കിയ മത്സരത്തിലാണ് ഇന്ത്യ അനായാസം ലക്ഷ്യം കണ്ടത്. ഇന്ത്യക്കായി ഓപ്പണർമാരായ
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാകപ്പ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും.267 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് ബാറ്റിംഗ് തുടങ്ങാൻ പോലുമാകാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നേപ്പാളിനെ തകർത്തിരുന്നു. ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്. സെപ്റ്റംബർ നാലിന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ
ഏഷ്യ കപ്പിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ ബദ്ധവൈരികളായ പാകിസ്താനെ നേരിടുക. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. മറുവശത്ത് ആദ്യ മത്സരം ജയിച്ച് ആത്മവിശ്വാസവുമായാണ് പാകിസ്താൻ എത്തുന്നത്. അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിൽ മഴ വില്ലനായേക്കുമെന്ന്
സൂറിച്ചിലെ ഡയമണ്ട് ലീഗിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 85.71 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞ നീരജ് വെള്ളിമെഡൽ നേടി. ചെക്ക് റിപ്പബ്ലിക്കിൻ്റെ ജാക്കൂബ് വാഡ്‌ലെഷെയ്ക്കാണ് സ്വർണം. 85.86 മീറ്റർ ദൂരമാണ് ജാക്കൂബ് കണ്ടെത്തിയത്. മോശം തുടക്കമാണ് നീരജിനു ലഭിച്ചത്. ആദ്യ ശ്രമത്തിൽ 80.79 എറിഞ്ഞ താരം പിന്നീട് തുടരെ രണ്ട് ഫൗൾ ത്രോകൾ എറിഞ്ഞു. സാധാരണയായി ആദ്യ ത്രോകളിൽ
അമേരിക്കൻ ക്ലബ് ഇൻ്റർ മയാമി സൂപ്പർ താരം ലയണൽ മെസിക്ക് മൂന്ന് മത്സരങ്ങളെങ്കിലും നഷ്ടമാവുമെന്ന് പരിശീലകൻ ടാര മാർട്ടിനോ. അർജൻ്റൈൻ ടീമിനായി രാജ്യാന്തര മത്സരങ്ങൾ കളിക്കേണ്ടതുള്ളതിനാൽ താരത്തിന് മൂന്ന് മത്സരങ്ങളെങ്കിലും നഷ്ടമായേക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചതിനു പിന്നാലെയാണ് പരിശീലകൻ്റെ വെളിപ്പെടുത്തൽ.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4×400 മീറ്റർ റിലേയില്‍ മലയാളി താരങ്ങളടങ്ങിയ ഇന്ത്യന്‍ ടീം അഞ്ചാമത് ഫിനിഷ് ചെയ്തു. 2.59.92 മിനുറ്റ് സമയവുമായാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനത്ത് എത്തിയത്. ഇന്ത്യ ആദ്യമയിയാണ് ഈ ഇനത്തിൽ ഫൈനലിന് യോഗ്യത നേടിയത്. 2.57.31 മിനുറ്റുമായി അമേരിക്ക സ്വർണവും 2.58.45 മിനുറ്റുമായി ഫ്രാന്‍സ് വെള്ളിയും
ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി. 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണ നേട്ടം. ആദ്യശ്രമം ഫൗളായത് അല്‍പം ആശങ്കയായെങ്കിലും രണ്ടാം ശ്രമത്തില്‍ നീരജ് സ്വര്‍ണം എറിഞ്ഞിടുകയായിരുന്നു. പാക്കിസ്ഥാന്‍റെ അര്‍ഷാദ് നദീം വെള്ളിയും ചെക്ക്
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് വെങ്കലം. സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ കുന്‍ലവുത് വിറ്റിഡ്‌സനോടാണ് താരം പരാജയപ്പെട്ടത്. മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു പ്രണോയിയുടെ തോല്‍വി. രണ്ടും മൂന്നും ഗെയിമില്‍ വിറ്റിഡ്‌സന് വെല്ലുവിളി ഉയര്‍ത്താന്‍ പ്രണോയ്ക്ക് കഴിഞ്ഞില്ല. സ്‌കോര്‍:
ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ മലയാളി തിളക്കം. എച്ച് എസ് പ്രണോയ് സെമി ഫൈനലിൽ. നിലവിലെ ലോക ചാമ്പ്യനെ വീഴ്ത്തി മുന്നോട്ട്. ഡെൻമാർക്കിന്റെ വിക്ടർ അക്സെൽസനെയാണ് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് അനായാസം കൈവിട്ട് എതിരാളിക്ക് പ്രതീക്ഷ നൽകിയശേഷം അക്ഷരാർഥത്തിൽ മിന്നും പ്രകടനവുമായി അടുത്ത രണ്ടു സെറ്റും ജയിച്ചാണ് 31കാരൻ ലോക ചാമ്പ്യൻഷിപ്പിൽ അവസാന നാലിലേക്ക് മാർച്ച് ചെയ്തത്. സ്കോർ:
ഫിഡെ ചെസ് ലോകകപ്പിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസന് വിജയം. ഇന്ത്യയുടെ ആർ പ്രഗ്നാനന്ദ പൊരുതിത്തോറ്റു. രണ്ട് തവണ കാൾസനെ ടൈയിൽ കുരുക്കിയ പ്രഗ്നാന്ദ എന്നാൽ ഫൈനലിലെ ടൈ ബ്രേക്കറിലെ ആദ്യ ഗെയിമിൽ തോൽവി നേരിട്ടു. പിന്നാലെ നടന്ന ഗെയിമിലും വിജയിച്ചാണ് മാഗ്നസ് കാൾസൺ ലോകകിരീടം സ്വന്തമാക്കിയത്. മികച്ച പ്രകടനമാണ് ഇരുതാരങ്ങളും കാഴ്ചവച്ചത്. കറുത്ത കരുക്കളുമായാണ് മാഗ്‌നസ് കാൾസൺ കളിച്ചത്. നിലവിൽ