Home Archive by category Sports (Page 20)
Kerala News Sports Top News

സംസ്ഥാന സ്കൂൾ കായിക മേള മത്സരങ്ങൾക്ക് ഇന്ന് തുടക്കം

സംസ്ഥാന സ്കൂൾ കായികമേള മത്സരങ്ങൾക്ക് ഇന്ന് തുടക്കം. കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ 7 മണിക്കാണ് ആദ്യ മത്സരം തുടങ്ങുക. വിവിധ ജില്ലാ ടീമുകളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. 98 ഇനങ്ങളിലായി മൂവായിരത്തിലേറെ താരങ്ങളാണ്
Kerala News Sports Top News

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് തുടക്കം

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് കുന്നംകുളത്ത് തുടക്കം. കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. മത്സരാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷനും ദീപശിഖാപ്രയാണവുമാണ് ഇന്ന് നടക്കുക. മത്സരങ്ങള്‍ നാളെ രാവിലെയാകും തുടങ്ങുക. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. 98 ഇനങ്ങളിലായി മൂവായിരത്തിലേറെ
India News International News Sports Top News

ഇന്ന് ഇന്ത്യ-പാക് ലോകകപ്പ് ക്ലാസിക് പോരാട്ടം

ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന് കാത്തിരിക്കുകായാണ് ക്രിക്കറ്റ് ലോകം. ഉച്ചയ്ക്ക് 2 മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും ഇതിനോടകം തന്നെ വിറ്റുപോയെന്ന് ബിസിസിഐ വ്യക്തമാക്കി. സ്റ്റേഡിയത്തിലേക്ക് ഇന്നലെ രാത്രി മുതല്‍ തന്നെ ആരാധകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടും മടങ്ങിയെത്തുന്ന പാക്
International News Sports

ഒളിമ്പിക്‌സില്‍ ഇനി ക്രിക്കറ്റും; അംഗീകാരം നല്‍കി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി

ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ അംഗീകാരം ലഭിച്ചു. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ട്വന്റി-20 ക്രിക്കറ്റ് ഉള്‍പ്പെടുത്തും. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) നേതൃത്വത്തിലായിരുന്നു ക്രിക്കറ്റിനെ ഒളിമ്പിക്‌സിലെ ഒരു ഇവന്റായി ഉള്‍പ്പെടുത്താന്‍ ഐഒസിയുടെ അംഗീകാരത്തിനായി ശ്രമങ്ങള്‍
Kerala News Sports

സഞ്ജു വീണ്ടും ക്യാപ്റ്റന്‍; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്‌ക്വാഡിനെ ഇന്ത്യന്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ് നയിക്കുന്നത്. രോഹന്‍ സി കുന്നുമ്മലിനെ വൈസ് ക്യാപ്റ്റനായും കേരള ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുത്തു. ഒക്ടോബര്‍ 16 മുതല്‍ 27 വരെ മുംബൈയില്‍ വെച്ചാണ് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് നടക്കുക. ഗ്രൂപ്പ്
India News International News Sports

ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. അഞ്ച് തവണ ലോക ചാമ്പ്യനായ ഓസ്‌ട്രേലിയ ആണ് എതിരാളികൾ. ഉച്ചയ്ക്ക് 2 മണിക്ക് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഡെങ്കിപ്പനി ബാധയെ തുടർന്ന് ഇൻ-ഫോം ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലില്ലാതെയാകും ടീം ഇന്ത്യ ഇറങ്ങുന്നത്. അടുത്തിടെ സമാപിച്ച മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയയെ 2-1 ന് പരാജയപ്പെടുത്തിയതിന്റെ
India News International News Kerala News Sports

ഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി

ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി. 100 മെഡലുകളെന്ന സ്വപ്നംനേട്ടം ഇന്ത്യ കൈവരിച്ചു. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടി. സ്കോര്‍ 26-25. കബഡി സ്വര്‍ണത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയതോണ് ഇന്ത്യ സെഞ്ചുറി തൊട്ടത്. 25 സ്വര്‍ണം 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം
India News International News Sports

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: ഇനി ക്രിക്കറ്റ് ലോകമൊന്നാകെ ഇന്ത്യയിലേക്ക് ചുരുങ്ങും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന് ഇന്ന് തിരിതെളിയും. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടിന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് റണ്ണറപ്പായ ന്യൂസിലന്‍ഡിനെ നേരിടുന്നതോടെയാണ് ഒന്നരമാസം നീളുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. 2019 ലോകകപ്പിലെ കലാശപ്പോരാട്ടത്തിന്റെ
India News International News Kerala News Sports

ഏഷ്യൻ ​ഗെയിംസിൽ വീണ്ടും മലയാളിത്തിളക്കം; വനിതാ ലോങ് ജംപിൽ ആന്‍സി സോജന് വെള്ളി

ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം. വനിതകളുടെ ലോങ് ജംപിൽ ആന്‍സി സോജന്‍ വെള്ളി നേടി. 6.63 മീറ്റർ ദൂരം ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. തൃശൂർ സ്വദേശിയാണ് ആൻസി സോജൻ. ആദ്യശ്രമത്തില്‍ തന്നെ ആറ് മീറ്റർ ദൂരം കണ്ടെത്തിയായിരുന്നു ആൻസിയുടെ മുന്നേറ്റം. ആദ്യം 6.13 മീറ്ററും പിന്നീട് അത് 6.49, 6.56 എന്നിങ്ങനെയായിരുന്നു. നാലം ശ്രമത്തിൽ 6.30 മീറ്റർ ദൂരം ചാടിയ താരം
India News International News Sports

ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട വെങ്കലത്തോടെ ഇന്നത്തെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. 

ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട വെങ്കലത്തോടെ ഇന്നത്തെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. റോളർ സ്കേറ്റിംഗിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. 3000 മീറ്റർ സ്പീഡ് സ്കേറ്റിംഗ് റിലേയിൽ പുരുഷ-വനിതാ ടീമുകൾ വെങ്കലം കരസ്ഥമാക്കി. സഞ്ജന ബത്തുല, കാർത്തിക ജഗദീശ്വരൻ, ഹീരൽ സാധു, ആരതി കസ്തൂരി രാജ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ വനിതാ റോളർ സ്കേറ്റിംഗ് ടീം. 4 മിനിറ്റ് 34.861 സെക്കൻഡ് കൊണ്ടാണ്