ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 4 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 274 റൺസ് വിജയലക്ഷ്യം 48 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 95 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ന്യൂസീലൻഡിനായി ലോക്കി ഫെർഗൂസൻ 2 വിക്കറ്റ് വീഴ്ത്തി.
ധർമ്മശാല: ഏകദിന ലോകകപ്പിൽ വിജയത്തുടർച്ച ലക്ഷ്യമിട്ട് ഇന്ത്യയും ന്യുസീലൻഡും ഇന്ന് ഏറ്റുമുട്ടും. കളിച്ച നാല് മത്സരങ്ങളിലും തകർപ്പൻ ജയം നേടിയാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടാനിറങ്ങുന്നത്. കെയ്ൻ വില്യംസൺ ഇല്ലാതെയും മികച്ച പ്രകടനം നടത്തുന്ന കിവിസിന് ഒന്നും ഭയപ്പെടാനില്ല. ഹർദിക്ക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതും ഷർദുൽ താക്കൂറിന്റെ മോശം പ്രകടനവുമാണ് ഇന്ത്യയ്ക്ക് തിരിച്ചടി.
ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസവും ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമായ ബോബി ചാള്‍ട്ടൺ (86) അന്തരിച്ചു. 1966ൽ ലോകകിരീടം നേടിയ ഇംഗ്ലണ്ട് ടീമിലെ പ്രധാന താരമായിരുന്നു ചാള്‍ട്ടന്‍. 2020ൽ അദ്ദേഹത്തിന് മറവിരോഗം സ്ഥിരീകരിച്ചിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിനായി 106 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 49 രാജ്യാന്തര ഗോളുകൾ അടിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ
തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പാലക്കാടിൻ്റെ മുന്നേറ്റം തുടരുന്നു. 56 ഇനങ്ങൾ പൂർത്തിയായപ്പോൾ 133 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് പാലക്കാട് ജില്ല. ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ പാലക്കാടിൻ്റെ കിരൺ കെ ദേശീയ റെക്കോർഡ് മറികടന്നു. വടവന്നൂർ വിഎംഎച്ച്എസിലെ വിദ്യാർത്ഥിയാണ് കിരൺ. 13.84 സെക്കൻഡു കൊണ്ടാണ് 110 മീറ്റർ ഹർഡിൽസിൽ കിരൺ
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. 257 റണ്‍സ് വിജയലക്ഷ്യം 51 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. വിരാട് കോലി കളിയില്‍ സെഞ്ച്വറി നേടി. കോലിയുടെ 103 റണ്‍സിന്റെ കരുത്തിലാണ് ഇന്ത്യ നാലാം ജയത്തിലേക്ക് നടന്നടുത്തത്. 53 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധസെഞ്ച്വറിയും കളിയില്‍ നിര്‍ണായകമായി. ഓപ്പണിംഗ് വിക്കറ്റില്‍ 88 റണ്‍സ്
തൃശ്ശൂർ: 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പാലക്കാട് മുന്നിൽ. ആദ്യ രണ്ടു ദിനത്തിൽ നിന്നായി 117 പോയിൻ്റുകളാണ് പാലക്കാട് സ്വന്തമാക്കിയത്. മേളയുടെ മൂന്നാം ദിനമായ ഇന്ന് 30 ഫൈനൽ മത്സരങ്ങളാണുള്ളത്. രാവിലെ നടന്ന ജൂനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്ത മത്സരത്തിൽ കോഴിക്കോടിൻ്റെ ആദ്യത് വി അനിൽ സ്വർണ്ണം നേടി. പാലക്കാടിൻ്റെ അഭിഷേക് സി എസ് വെള്ളിയും
പൂനെ: ഏകദിന ലോകകപ്പിൽ പാകിസ്താനെ എട്ടാം തവണയും തോൽപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഇതോടെ ലോകകപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. പാകിസ്താൻ നേരിട്ട ഏക തോൽവി ഇന്ത്യയ്ക്കെതിരെയാണ്. എങ്കിലും ഇന്ത്യയോടേറ്റ കനത്ത തോൽവി പാകിസ്താന്റെ സെമി സാധ്യതകൾക്ക് ചോദ്യ ചിഹ്നം ആയിട്ടുണ്ട്. ലോകകപ്പിൽ ഇനി ഇന്ത്യയെ നേരിടണമെങ്കിൽ പാകിസ്താൻ കുറഞ്ഞത് സെമിയിൽ എത്തണം. എന്നാൽ പാകിസ്താൻ
സംസ്ഥാന സ്‌കൂള്‍ കായികോത്സവവേദിയിലെ ഊട്ടുപുര വിശേഷവുമായി മന്ത്രി വി ശിവന്‍കുട്ടി. മന്ത്രി കെ രാജനും എ സി മൊയ്തീന്‍ എംഎല്‍എയ്ക്കുമൊപ്പം ഊട്ടുപുരയില്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. രാവിലെ അഞ്ചുമണിക്ക് പാലും മുട്ടയും കഴിച്ച് പരിശീലനമാകാം. ഏഴിന് പ്രഭാത ഭക്ഷണവും 11 ചെറുകടിയും ചായയും ഉച്ചയ്ക്ക് ഊണും പായസവും രാത്രി ബീഫ് പെരട്ടും ചിക്കന്‍ ഫ്രൈയും
65ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേള രണ്ടാം ദിനത്തിലേക്ക് കടന്നു. മേളയിലെ വേഗരാജാക്കന്മാരെ ഇന്നറിയാം. മീറ്റ് റെക്കോര്‍ഡ് ഉള്‍പ്പെടെ കണ്ട മേളയില്‍ മലപ്പുറത്തെ തള്ളി നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിന്റെ കുതിപ്പാണ്. എറണാകുളത്തെ പിന്തള്ളി കാസര്‍ഗോഡ് മൂന്നാം സ്ഥാനത്തുണ്ട്. രണ്ടാം ദിനം 21 മത്സരങ്ങളാണ് നടക്കുക. 100 മീറ്റര്‍ ഓട്ടം തുടങ്ങി ഗ്ലാമര്‍ ഇനങ്ങള്‍ വേഗരാജാക്കന്മാരെ
തൃശ്ശൂർ: കുന്നംകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ മലപ്പുറവും പാലക്കാടും മുന്നിൽ. മൂന്ന് സ്വർണ്ണവും, നാല് വെള്ളിയും രണ്ട് വെങ്കലവുമായി മലപ്പുറം ജില്ല ഒന്നാമതെത്തി. പാലക്കാടും എറണാകുളവുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ മലപ്പുറം കടകശേരി ഐഡിയൽ സ്കൂൾ 13 പോയിൻ്റുകളുമായി സ്കൂൾ തലത്തിൽ ഒന്നാമതാണ്. തൊട്ടുപിന്നിൽ കോതമംഗലം മാർ ബേസിലും