ലോകകപ്പ് ക്രിക്കറ്റില്‍ ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ. ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഈ ലോകകപ്പിലെ എട്ടാം ജയം സ്വന്തമാക്കി. രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് കരുത്തിലാണ് ഇന്ത്യയ്ക്ക് അനായാസ ജയം സ്വന്തമാക്കാന്‍ സാധിച്ചത്. ദക്ഷിണാഫ്രിക്കയെ വെറും 83 റണ്‍സിന്
ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകമായ സാൾട്ട് ലൈക്ക് സ്റ്റേഡിയത്തിൽ വെച്ച് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് ലഭിച്ച നിർണ്ണായക പെനാൽറ്റി സേവ് ചെയ്ത് ഗോൾ കീപ്പർ സച്ചിൻ സുരേഷാണ് ബ്ലാസ്റ്റേഴ്സ് വിജയത്തിൽ വലിയ പങ്കുവഹിച്ചത്. ഈസ്റ്റ് ബംഗാളിനായി ആശ്വാസ ഗോള്‍ നേടിയത് ക്ലീറ്റൺ സിൽവയാണ്. ദെയ്‌സുകേ സകായും
ബെംഗളൂരു: ഏകദിന ലോകകപ്പിൽ ഇനി എല്ലാ ടീമുകൾക്കും നിർണായക ദിവസങ്ങളാണ്. ഇനിയൊരു തോൽവി എന്നത് ടീമുകളുടെ ലോകകപ്പ് സാധ്യതകളെ തകിടം മറിക്കും. ഇന്ന് രാവിലെ 10.30ന് നടക്കുന്ന മത്സരത്തിൽ ന്യുസീലൻഡ്-പാകിസ്താനെ നേരിടും. ഏഴ് മത്സരങ്ങൾ കളിച്ച ന്യുസീലൻഡ് നാല് വിജയങ്ങൾ നേടി. എട്ട് പോയിന്റുമായി കിവിസ് നാലാം സ്ഥാനത്താണ്. ആദ്യ നാല് മത്സരങ്ങളും വിജയിച്ച ന്യുസീലൻഡ് പോയിന്റ് ടേബിളിൽ ഒരു
ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പലസ്തീൻ പതാക വീശിയ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പാകിസ്ഥാൻ-ബംഗ്ലദേശ് മത്സരത്തിനിടെയാണ് ചിലർ പലസ്തീൻ പതാകയുമായി എത്തിയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിരുന്നു. പ്രതികളെ പിന്നീട് വിട്ടയച്ചതായി പൊലീസ് അറിയിച്ചു. സ്റ്റേഡിയത്തിലെ ജി1, എച്ച്1 ബ്ലോക്കുകൾക്കിടയിലാണ് സംഭവം ഉണ്ടായത്.
പ്രഗ്നാനന്ദയുടെ സഹോദരിയാണ് വൈശാലി ലണ്ടന്‍: ലോക ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ ഭാഗമായ ഫിഡെ വനിതാ ഗ്രാന്‍ഡ് സ്വിസ് ടൂര്‍ണമെന്റില്‍ മുന്‍ ലോക ചാമ്പ്യനായ ഉക്രെയ്‌ന്റെ മരിയ മ്യുസിചുക്കിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ താരം ആര്‍ വൈശാലി. കഴിഞ്ഞ ചെസ് ലോകകപ്പ് ഫൈനലില്‍ മാഗ്നസ് കാള്‍സണെ നേരിട്ട രമേശ് ബാബു പ്രഗ്നാനന്ദയുടെ സഹോദരിയാണ് വൈശാലി. നാലാം റൗണ്ടിലാണ് ഉക്രെയ്ന്‍ താരമായ
എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് നേട്ടം. 2021ലാണ് ഇന്റർ മിയാമിയുടെ മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്. ഖത്തർ ലോകകപ്പിൽ കിരീടത്തിലെത്തിച്ചതും ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും നേട്ടമായി. 2009, 2010, 2011, 2012, 2015,
നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ സെമിയിലേക്ക്. തുടർച്ചയായ ആറാം വിജയവുമായാണ് ഇന്ത്യ സെമിയിലേക്ക് കടക്കുന്നത്. 230 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലീഷ് നിരയെ 34.5 ഓവറിൽ 129 റൺസിന് പുറത്തായി. വിജയത്തോടെ ഇതോടെ ഇന്ത്യ പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. മൂന്ന് കളികൾ ബാക്കിനിൽക്കേയാണ് ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുന്നത്. അതേസമയം അഞ്ചാം
ഐ ലീഗ് പുതിയ സീസണിന് ഇന്ന് തുടക്കം. ഗോകുലം കേരള എഫ്സി പുതുമുഖങ്ങളായ ഇന്റര്‍ കാശിയെ നേരിടും. കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. റിയല്‍ കശ്മീര്‍ രാജസ്ഥാന്‍ എഫ്സി പോരാട്ടവും ഇന്ന്. മൂന്നാം ഐ ലീഗ് കിരീടമാണ് ഗോകുലത്തിന്റെ ലക്ഷ്യം. വൻ താരനിരയാണ് ഇത്തവണ ഗോകുലത്തിലുള്ളത്. അനസ് എടത്തൊടികയുടെ തിരിച്ചുവരവ് ആരാധകർക്ക് ആഹ്ലാദം പകരുന്നതാണ്.
ഐ ലീഗിൽ അഭിമാന പോരാട്ടത്തിന് കച്ച മുറുക്കി ഗോകുലം കേരള എഫ് സി നാളെ ഇറങ്ങും. കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്റർ കാശിയാണ് എതിരാളികൾ. ഉദ്ഘാടന മത്സരത്തോടനുബന്ധിച്ചുള്ള കലാവിരുന്നിൽ നടൻ ദിലീപ് മുഖ്യാതിഥിയാകും. ഐ ലീഗ് ഏഴാം സീസണിലെ ആദ്യ ഹോം മത്സരത്തിനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് സ്പാനിഷ് കോച്ച് ഡോമിംഗോ ഒറാമോസും സംഘവും.
ഇന്ത്യൻ വനിതാ ടീം പരിശീലകനായി അമോൽ മജുംദാറിനെ നിയമിച്ചു. മുംബൈ, അസം, ആന്ധ്രാ പ്രദേശ് തുടങ്ങിയ ടീമുകൾക്കായി ആഭ്യന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള മജുംദാറിനെ ഉപദേശക സമിതിയാണ് പരിശീലകനായി നിയമിച്ചത്. രമേശ് പൊവാറിൻ്റെ കാലാവധി അവസാനിച്ചതോടെയാണ് നീക്കം. മുൻപ് ഇന്ത്യ അണ്ടർ 19, അണ്ടർ 23 ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള താരം നെതർലൻഡ്സ്, ദക്ഷിണാഫ്രിക്ക, രാജസ്ഥാൻ ടീമുകളുടെ ബാറ്റിംഗ്