മുംബൈ: മുണ്ടും ഷര്‍ട്ടും ധരിച്ച് റസ്റ്റോറന്റില്‍ പ്രവേശിക്കവെ കയറാന്‍ സമ്മതിക്കാതെ ഇറക്കിവിട്ടുവെന്ന ആരോപണവുമായി തമിഴ്‌നാട് സ്വദേശി. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുളള ജുഹുവിലെ വണ്‍ 8 കമ്യൂണ്‍ എന്ന റസ്റ്റോറന്റിനെതിരെയാണ് ആരോപണം. സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത
ഓസ്ട്രേലിയക്കെതിരായ അവസാന ടി-20 മത്സരത്തിൽ ഇന്ത്യക്ക് ആവേശജയം. ആറ് റൺസിന് ഓസീസിനെ വീഴ്ത്തിയ ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് സ്വന്തമാക്കി. 54 റൺസ് നേടിയ ബെൻ മക്ഡർമോർട്ട് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ഇന്ത്യക്കായി മുകേഷ് കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ചിന്നസ്വാമി സ്റ്റേഡിയത്തിലെ പതിവ് പിച്ചല്ല ഇന്ന് കണ്ടത്. കളിക്ക് മുൻപ് പെയ്ത മഴയിൽ പിച്ച് സ്ലോ ആയപ്പോൾ
കൊല്ലം പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ മുൻ കായികതാരം മരിച്ചു.തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25)ആണ് മരിച്ചത്. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ, വാളക്കോട് പള്ളിക്ക് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയയുകയായിരുന്നു. ദേശീയ മെഡൽ ജേതാവും എം എ കോളജ് മുൻ കായികതാരവുമാണ് തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ ഹവിൽദാർ ഓംകാർനാഥ്. കൂടെയുണ്ടായിരുന്ന
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില കുരുക്ക്. ചെന്നൈയിന്‍ അഫ് എഫ്‌സിക്ക് എതിരെ മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. 3-1 ന് പിന്നില്‍ നിന്ന ശേഷം ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. ബ്ലാസ്റ്റേഴ്‌സിനായി ഡൈമന്റക്കോസ് ഇരട്ട ഗോള്‍ നേടി. ചെന്നൈയിനായി ജോര്‍ദന്‍ മുറെ രണ്ട് ഗോള്‍ നേടി. 8 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റ് ഉള്ള ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ഒന്നാം
ഐ.എസ്.എല്ലിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. വിജയക്കുതിപ്പ് തുടരാൻ ലക്ഷ്യമിടുന്ന കേരളത്തിന്റെ എതിരാളികൾ ചെന്നൈയിൻ എഫ്‌സിയാണ്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം. ഏഴ് മത്സരങ്ങളിൽ അഞ്ചു ജയം, ഒരു തോൽവിയും ഒരു സമനിലയും. ആകെ 16 പോയിന്റുമായി പട്ടികയിൽ രണ്ടാമത്. ഐഎസ്എൽ പത്താം സീസണിൽ കൃത്യമായ കണക്കുകൂട്ടലുകളോടെയാണ്
മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക് ത്രസിപ്പിക്കുന്ന അഞ്ച് വിക്കറ്റ് ജയം. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസ്‌ട്രേലിയ ജയം പിടിച്ചെടുത്തത്. 48 പന്തുകളില്‍ എട്ട് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 104 റണ്‍സടിച്ച മാക്‌സ്‌വെല്ലാണ് കളിയിലെ താരം. 16 പന്തില്‍ 28 റണ്‍സെടുത്ത നായകന്‍ മാത്യൂ വെയ്‌ഡ് മത്സരത്തില്‍ മാക്‌സ്‌വെല്ലിന്
ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ. ഷമിയെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനാണ് ബി.ജെ.പി ശ്രമം. ഷമിയുമായി ബി.ജെ.പി ദേശീയ നേതാക്കൾ ചർച്ച നടത്തി. ജന്മനാടായ അംറോഹയിൽ നിന്ന് മത്സരിപ്പിയ്ക്കാനാണ് നീക്കം. അംറോഹയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഉള്ള നടപടികൾ ഉത്തർപ്രദേശ് സർക്കാർ വേഗത്തിലാക്കി.
ഇന്ത്യ – ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. 44 റൺസിനാണ് വിജയം. 236 റൺസ് ലക്ഷ്യം വെച്ചിറങ്ങിയ ഓസീസ് പോരാട്ടം 191 ൽ അവസാനിച്ചു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ അഞ്ചാം വിജയമാണ് ഇത്. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ് കൃഷ്ണയും രവി ബിഷ്‌ണോയിയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. പരമ്പരയിൽ ഇന്ത്യ 2-0 ത്തിന് മുന്നിലാണ്. ഇന്ത്യയുടെ ബാറ്റിംഗ്
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്‍റി 20യ്ക്കായി ഒരുങ്ങി തിരുവനന്തപുരം. മത്സരത്തിനായി ഇന്ത്യ-ഓസ്‌ട്രേലിയ ടീമുകള്‍ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തി. ടീം ഇന്ത്യ ഹയാത്ത് റീജന്‍സിയിലും ഓസീസ് വിവാന്ത ബൈ താജിലുമാണ് താമസിക്കുന്നത്. ഇന്ന് ഇരു ടീമുകള്‍ക്കും ഓപ്‌ഷനല്‍ പരിശീലനമുണ്ട്. ഞായറാഴ്‌ചത്തെ രണ്ടാം ട്വന്‍റി 20 കഴിഞ്ഞ് തിങ്കളാഴ്‌ച ഇന്ത്യ, ഓസീസ് ടീമുകള്‍ അടുത്ത മത്സരത്തിനായി
ഗ്രീസിലെ മാര്‍ക്കോ പോളോയില്‍ നടന്ന മെഡിറ്ററേനിയന്‍ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ മാസ്റ്റേഴ്സ് വെയിറ്റ് ലിഫ്റ്റിംഗ് ടൂര്‍ണമെന്റില്‍ മലയാളി വീട്ടമ്മക്ക് സ്വര്‍ണം. കൊച്ചി സ്വദേശിനി ലിബാസ് പി. ബാവയാണ് വനിതകളുടെ 87 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ നേടിയത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയായ ലിബാസ് പഠിക്കുന്ന കാലത്ത് തന്നെ കോളജിലെ പവര്‍ ലിഫ്റ്റിംഗ്