Home Archive by category Kerala News (Page 99)
Kerala News

അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ എസ് ഓ ജി കമാൻഡോ ആത്മഹത്യ ചെയ്തു.

മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ എസ് ഓ ജി കമാൻഡോ ആത്മഹത്യ ചെയ്തു. വയനാട് സ്വദേശി വിനീത് ആണ് ആത്മഹത്യ ചെയ്തത്. അവധി നൽകാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സഹപ്രവർത്തകരുടെ നിഗമനം. എ കെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ
Kerala News

സിപിഐഎം ഏരിയ സമ്മേളനം നടത്തിയ സംഭവത്തിൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: വഞ്ചിയൂർ റോഡിൽ ഒരു ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തി സിപിഐഎം ഏരിയ സമ്മേളനം നടത്തിയ സംഭവത്തിൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതുസമ്മേളന വേദിയിലുണ്ടായിരുന്നവരെയും പ്രതിചേര്‍ത്തോ എന്നത് ഉള്‍പ്പടെയുള്ള ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് പൊലീസ് മറുപടി നല്‍കും. കൊച്ചി മരട് സ്വദേശി എന്‍ പ്രകാശ് നല്‍കിയ കോടതിയലക്ഷ്യ
Kerala News

ഡിജിറ്റൽ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സംസ്ഥാനത്ത് യുവാക്കളെ ഉപയോഗിച്ച് വെളുപ്പിക്കുന്നുവെന്ന് സംഘത്തിൽപ്പെട്ട യുവാവിന്റെ വെളിപ്പെടുത്തൽ

ഡിജിറ്റൽ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സംസ്ഥാനത്ത് യുവാക്കളെ ഉപയോഗിച്ച് വെളുപ്പിക്കുന്നുവെന്ന് സംഘത്തിൽപ്പെട്ട യുവാവിന്റെ വെളിപ്പെടുത്തൽ. തൃശൂർ കൈപ്പമംഗലത്ത് കഴിഞ്ഞദിവസം അറസ്റ്റിലായ താജുദ്ദീൻ, റമീസ്, അബ്ദുൽ മാലിക് എന്നിവരാണ് സംഘത്തിന് പിന്നിൽ. ബിസിനസ് തുടങ്ങാൻ എന്ന പേരിൽ ഇരുപത്തിയഞ്ചിലധികം യുവാക്കളുടെ അക്കൗണ്ടുകളിലേക്ക് കോടികൾ എത്തിച്ചു. അക്കൗണ്ട് ഉടമകളായ യുവാക്കൾക്ക്
Kerala News

ചോദ്യപേപ്പർ ചോർച്ച വിവാദത്തില്‍ ആരോപണമുയര്‍ന്ന എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു.

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച വിവാദത്തില്‍ ആരോപണമുയര്‍ന്ന എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. നിയമ നടപടികളുമായി സഹകരിക്കുമെന്നും എംഎസ് സൊല്യൂഷൻസ് വിശദീകരിച്ചു. യൂട്യൂബ് ചാനലിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. നിയമ നടപടികളുമായി സഹകരിക്കുമെന്നും എംഎസ് സൊല്യൂഷൻസ് വ്യക്തമാക്കി. സംശയങ്ങളാണ് വാർത്തകളായി വരുന്നതെന്നും എംഎസ് സൊല്യൂഷൻസിന്‍റെ എംഎസ്
Kerala News

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം ഡിസംബർ 14ന് 29 ദിവസം പൂർത്തിയായപ്പോൾ 22,67,956 ഭക്തർ ദർശനം നടത്തി

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം ഡിസംബർ 14ന് 29 ദിവസം പൂർത്തിയായപ്പോൾ 22,67,956 ഭക്തർ ദർശനം നടത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം എത്തിയ തീർത്ഥാടകരേക്കാൾ 4,51,043 പേർ കൂടുതലാണിത്. ദർശനത്തിനെത്തിയ തീർത്ഥാടകർക്കും, ഒരു മാസക്കാലം സുഗമ ദർശനം സാധ്യമാക്കിയ എല്ലാ വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും
Kerala News

ജമ്മു കശ്മീരിലെ ബന്ദിപോരയിൽ സൈനിക വാഹനം മഞ്ഞിൽ തെന്നി കൊക്കയിലേക്ക് വീണ് അപകടം.

ജമ്മു കശ്മീരിലെ ബന്ദിപോരയിൽ സൈനിക വാഹനം മഞ്ഞിൽ തെന്നി കൊക്കയിലേക്ക് വീണ് അപകടം. 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഏതാനും സൈനികർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. രണ്ടു സൈനികർക്ക് പരുക്കേറ്റതായാണ് വിവരം. ഗുരേസിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. അതേസമയം ഒരുമാസം മുന്നേ ജമ്മു കശ്മീരിലെ കുൽ​ഗാം ജില്ലയിൽ സൈനിക വാഹനം
Kerala News

ചോദ്യപേപ്പര്‍ ചോര്‍ച്ച: നടപടി സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് വൈകിട്ട്

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടി സംബന്ധിച്ച് തീരുമാനം നാളെ. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച ഉന്നതതലയോഗം നാളെ വൈകിട്ട് അഞ്ചിന് ചേരും. അധ്യാപകരുടെ സ്വകാര്യ ട്യൂഷനില്‍ ഇതിനോടകം തന്നെ പരിശോധന തുടങ്ങി. മുന്‍കാലങ്ങളില്‍ ആരോപണം നേരിട്ടവരെ കേന്ദ്രീകരിച്ചാണ് പരിശോധന. വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടറിഞ്ഞ ശേഷമായിരിക്കും പൊലീസ് നടപടി. ക്രൈംബ്രാഞ്ച് അന്വേഷണത്തിനും
Kerala News Top News

വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി കേന്ദ്രസര്‍ക്കാര്‍ ഒരു ചില്ലിക്കാശുപോലും സഹായം തരുന്നില്ലെന്ന് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഒരു ചില്ലിക്കാശുപോലും സഹായം തരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം രാജ്യത്തിന്റെ ഭാഗമല്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഏകോപിതമായി കേരളത്തിന്റെ ശബ്ദമുയരേണ്ട ഘട്ടമായി. നാട് തുലയട്ടേ എന്ന നിലപാടാണ് ബിജെപിക്കെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. കൃത്യമായി മാനദണ്ഡങ്ങള്‍ പ്രകാരമാണ് കേരളം കണക്ക്
Kerala News

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും പരീക്ഷ റദ്ദാക്കണമെന്നും കെഎസ്‌യു

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും പരീക്ഷ റദ്ദാക്കണമെന്നും കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജ്. പിന്നില്‍ സാമ്പത്തിക താത്പര്യമാണെന്നും വലിയ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സാമ്പത്തിക താല്‍പ്പര്യമാണ് ഇതിന് പിന്നില്‍. പരീക്ഷയുടെ വിശ്വാസത തകര്‍ക്കുന്നു. ഇത് ആദ്യത്തെ സംഭവമല്ല.
Kerala News

കോഴിക്കോട് ജില്ലയിലെ നാദാപുരം റോഡിൽ ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തീയും പുകയും

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരം റോഡിൽ ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തീയും പുകയും. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസിന്‍റെ എഞ്ചിൻ ഭാഗത്ത് നിന്നാണ് പുക ഉയർന്നത്. ജീവനക്കാർ ഉടൻ ബസ് നിർത്തി യാത്രക്കാരെ ഇറക്കി. സമയോചിത ഇടപെടൽ കാരണം വലിയ അപകടം ഒഴിവായി. പിന്നാലെ തീ കെടുത്താൻ അഗ്നിശമനസേന സ്ഥലത്തെത്തി. ഇന്ന് രാവിലെ പത്തേ മുക്കാലോടെയായിരുന്നു