കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ മകനെ കുത്തിക്കൊന്ന കേസിൽ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഉപ്പുപടന്ന സ്വദേശി സജിക്കാണ് ശിക്ഷ വിധിച്ചത്. 19 വയസ്സുകാരൻ ഷാരോണിനെയാണ് കുത്തി കൊലപ്പെടുത്തിയത്. 2020 ഓഗസ്റ്റ് 15 ആയിരുന്നു സംഭവം.
കൽപ്പറ്റ: വയനാട്ടിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി വിദ്യാർഥി മരിച്ചു. പന്ത്രണ്ടുവയസുകാരനായ അശ്വിൻ ആണ് മരിച്ചത്. മാനന്തവാടിയിലെ പാൽ സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തിൽ ഷിജുവിന്‍റെ മകനാണ് പയ്യംമ്പള്ളി സെന്‍റ് കാതറിൻസ് ഹയർ സെക്കന്‍ററി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അശ്വിൻ. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ കെട്ടിയിരുന്ന
തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നിവയ്ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കും. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെൽമറ്റ്-സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്രയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകട മേഖലയിൽ പൊലീസും എംവിഡിയും ചേർന്ന്
വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ പ്രതികൾ ഓടിച്ചിരുന്ന കാർ കസ്റ്റഡിയിൽ എടുത്ത് പൊലീസ്. കണിയാമ്പറ്റക്ക് സമീപം പച്ചിലക്കാട് നിന്നാണ് കാർ പിടിച്ചെടുത്തത്. കാറിൽ ഉണ്ടായിരുന്ന ആളുകളെയെല്ലാം തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. പ്രതികൾ വയനാട് കമ്പളക്കാട് പച്ചിലക്കാട് സ്വദേശികളെന്നാണ് സൂചന. കാർ ഓടിച്ചത് കണിയാമ്പറ്റ സ്വദേശി ഹർഷിദ് എന്നയാളാണ്.
സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ഡെലിവറി ചാർജ് വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. സമരത്തിന് ഐക്യദാർഢ്യവുമായി സൊമാറ്റോ ഫുഡ് ഡെലിവെറി തൊഴിലാളികളും 24 മണിക്കൂർ പണിമുടക്കുന്നുണ്ട്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് സ്വിഗ്ഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട്
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന്‍റെ അവതരണഗാന നൃത്താവിഷ്കാരം കേരള കലാമണ്ഡലം ചിട്ടപ്പെടുത്താമെന്ന് അറിയിച്ച് കലാമണ്ഡലം. ഇതുസംബന്ധിച്ച ഉറപ്പ് കലാമണ്ഡലം രജിസ്ട്രാർ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് നൽകി. വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നും സർക്കാരിന് കലാമണ്ഡലം ഉറപ്പ് നൽകിയിട്ടുണ്ട്. നൃത്തം പഠിപ്പിക്കാൻ പ്രശസ്ത നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന മന്ത്രി വി
കോഴിക്കോട്: പെണ്‍കുട്ടിയെ വീട്ടില്‍ കയറി ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് ഉള്ള്യേരി മൊടക്കല്ലൂര്‍ സ്വദേശി വെണ്‍മണിയില്‍ വീട്ടില്‍ ലിനീഷി(43)നെയാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലി പോക്‌സോ കേസില്‍ ശിക്ഷിച്ചത്. ലിനീഷ് അഞ്ച് വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ഒടുക്കണം. 2021ലാണ് കേസിന് ആസ്പദമായ സംഭവം
കൊച്ചി: നടന്‍ ദിലീപും സംഘവും വിഐപി പരിഗണനയില്‍ ശബരിമല ദര്‍ശനം നടത്തിയതില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ വിശദീകരണം നല്‍കിയേക്കും. വിഐപി ദര്‍ശനത്തില്‍ സ്വീകരിച്ച തിരുത്തല്‍ നടപടികളെക്കുറിച്ച് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കും. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീ കൃഷ്ണ എന്നിവര്‍
കൽപ്പറ്റ: വയനാട് ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ചു. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് സംഭവം. മാനന്തവാടി പുൽപള്ളി റോഡിലാണ് സംഭവം. സംഭവത്തിൽ മാതന് അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റു. KL 52 H 8733 എന്ന കാറിലാണ് പ്രതികളെത്തിയത്. ഇവരെ പിടികൂടാനായില്ല. സംഘം കടന്നു
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിലെ പ്രതികളായ നാല് വിദ്യാർത്ഥികളെ പുറത്താക്കി എസ്എഫ്ഐ. ഇവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് പാളയം ഏരിയാ കമ്മിറ്റി അറിയിച്ചു. മർദ്ദനമേറ്റ വിദ്യാർത്ഥി നടത്തുന്ന നിയമ പോരാട്ടത്തിനൊപ്പമാണ് എസ്എഫ്ഐയെന്നും ഇവർക്ക് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായും എസ്എഫ്ഐ



















