എസ് ഒ ജി കമാൻഡോ വിനീതിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ അരീക്കോട് ക്യാമ്പിലെ അസിസ്റ്റൻറ് കമാൻഡൻ്റ് അജിത്താണെന്ന ആരോപണവുമായി കുടുംബം. ഭാര്യ ആശുപത്രിയിലായിട്ട് പോലും അവധി നൽകാതെ വിനീതിനെ അജിത്ത് നിരന്തരം മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ആരോപണവിധേയനായ അജിത്തിനെ മാറ്റി നിർത്തി വിശദമായ അന്വേഷണം
കോഴിക്കോട്: നഴ്സിങ് വിദ്യാർഥിനി ലക്ഷ്മി രാധാകൃഷ്ണന്‍റെ ദുരൂഹ മരണത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. കോഴിക്കോട് സർക്കാർ നഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയായ കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണനെ ചൊവ്വാഴ്ച ഉച്ചയോടെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. സ്ഥലത്തെത്തിയ
ആലപ്പുഴ: ആലപ്പുഴയിൽ ചികിത്സ പിഴവിനെ തുടർന്ന് ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴിഞ്ഞ് ആരോഗ്യ വകുപ്പ്. കുഞ്ഞിന്‍റെ ചികിത്സ ഏറ്റെടുക്കുമെന്ന് പറഞ്ഞ ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം വിവിധ പരിശോധനകൾക്കായി പണം ഈടാക്കി. ഡോക്ടര്‍മാര്‍ക്കെതിരായ നടപടിയും വൈകുകയാണ്. സർക്കാർ അവഗണനക്കെതിരെ കടപ്പുറത്തെ വനിത ശിശു ആശുപത്രിക്ക് മുന്നിൽ സമരം ചെയ്യാൻ ഒരുങ്ങുകയാണ് കുടുംബം.
തിരുവനന്തപുരം: കേരള പി എസ് സിയിൽ 109 തസ്തികകളിലേക്കുള്ള വിജ്ഞാപനം തയ്യാറായി. സെക്രട്ടേറിയറ്റ്, പി.എസ്.സി., ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്/ഓഡിറ്റർ, ഹയർ സെക്കൻഡറി ടീച്ചർ (കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്), മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഹൈസ്കൂൾ ടീച്ചർ തുടങ്ങി 109 തസ്തികകളിലേക്കുള്ള പി എസ് സി വിജ്ഞാപനമാണ് തയ്യാറായത്.
സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധന ഇന്ന് മുതല്‍. ബ്ലാക്ക് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാകും ആദ്യഘട്ട പരിശോധന. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടിയുണ്ടാകും. റോഡ് സുരക്ഷാ അതോറിറ്റി യോഗങ്ങള്‍ എല്ലാ ജില്ലകളിലും നടത്തും.റോഡ്
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കെ ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങള്‍ പൊലീസ് വിജിലന്‍സും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സും കര്‍ശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാല്‍ കര്‍ശന
തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്വകാര്യ ബസ് ഇടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ അടക്കം കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ബസില്‍ ജീവനക്കാരെ നിയമിക്കുന്നതിന്റെ നടപടികളും കര്‍ശനമാക്കും. ബസിലെ ഡ്രൈവിങ് സംബന്ധിച്ച് ഉയരുന്ന പരാതികള്‍ക്ക് പരിഹാരം കാണാന്‍ പ്രത്യേക സംവിധാനം ഒരുക്കാനും
ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നു. ചീഫ് സെക്രട്ടറി മാത്രമാണ് സർക്കാർ പ്രതിനിധിയായി പങ്കെടുത്തത്. സർവ്വകലാശാലകളിലെ ഗവർണറുടെ ഇടപെടലിൽ അതൃപ്തി തുടരുന്നതിനിടയിലാണ് വിട്ടുനിൽക്കൽ. മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ മതമേലദ്ധ്യക്ഷന്മാർ അടക്കം 400പേരെ ക്ഷണിച്ചിട്ടുണ്ടായിരുന്നു. വൈകിട്ട് അഞ്ചരയ്ക്കായിരുന്നു വിരുന്ന്
പറശാല ഷാരോൺ വധക്കേസ് പ്രോസിക്യൂഷൻ തെളിവുകൾ സമർപ്പിച്ചു. പ്രതികൾക്കെതിരെ 95 സാക്ഷികളെ വിസ്തരിച്ചു. പ്രതികൾക്കെതിരെ 323 രേഖകളും, 51 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ തെളിവിനായി സമർപ്പിച്ചു.പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ ഹാജരായി. ഷാരോൺ രാജിന്റെ സഹോദരനും മാതാപിതാക്കളും അയൽവാസികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. ദൃക്സാക്ഷികൾ
മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാടിലുറച്ച് ഡിഎംകെ. ഡാം സുരക്ഷിതം എന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ. വിദഗ്ധ സമിതി റിപ്പോർട്ടിൽ ഡാം സുരക്ഷിതമാണെന്നാണുള്ളത്. തമിഴ്നാട്ടിലെ ജനങ്ങൾക്ക് വെള്ളം ലഭിക്കണമെന്നതാണ് ഡിഎംകെയുടെ നയമെന്നും ടികെഎസ് ഇളങ്കോവൻ പറഞ്ഞു. ഡാം സുരക്ഷിതമല്ലെങ്കിൽ ഡാമിന്റെ മേൽനോട്ടസമിതി അധികൃതർ റിപ്പോർട്ട് നൽകണമെന്ന് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. തമിഴ്നാട്ടിലെ