അലങ്കരിച്ച വാഹനങ്ങൾ പൊതുനിരത്തുകളിൽ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലും അവയുടെ രജിസ്ട്രേഷൻ നമ്പരുകൾ മറയുന്ന തരത്തിലും വാഹനങ്ങൾ അലങ്കരിച്ചു കൊണ്ട് പൊതുനിരത്തിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് എംവിഡി വ്യക്തമാക്കി.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി. നിലവിലുള്ള ചട്ടങ്ങൾ പാലിച്ച് പൂരം നടത്താമെന്നും സുപ്രിം കോടതി നിർദേശിച്ചു. നിബന്ധനകൾക്ക് പുറമെയുള്ള ഹൈക്കോടതിയുടെ നിർദേശത്തിനാണ് സ്റ്റേ. ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ്
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. തിങ്കളാഴ്‌ച മുതൽ തുക പെൻഷൻകാർക്ക് കിട്ടിത്തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. കഴിഞ്ഞ
ഇടുക്കി: ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ. 12 ൽപരം ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ കട പൂർണമായും കത്തിനശിച്ചു. സമീപസ്ഥാപനങ്ങളിലേയ്ക്കും തീ പടർന്ന് പിടിച്ചു. തങ്കമണി കല്ലുവിളപുത്തൻവീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ് എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്. പുലർച്ച 5.50 നോടെയാണ് അഗ്നിബാധയുണ്ടായത്. കെട്ടിടം പൂർണ്ണമായും
തിരുവനന്തപുരം: ഗതാഗത നിയമ ലംഘകരെ പൂട്ടാൻ തയാറെടുത്ത് പൊലീസും. സംസ്ഥാനത്ത് അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ എഐ ക്യാമറകൾ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. റിപ്പോർട്ട് തയാറാക്കാൻ ട്രാഫിക്ക് ഐജിക്ക് നിർദേശം നൽകിയിരിക്കുകയാണ്. എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമായത്. റോഡിൽ 24 മണിക്കൂറും പൊലീസിനെയും മോട്ടോർ വാഹനവകുപ്പിനെയും
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഏഴ് പേരുടെ മൊഴിയെടുത്തു. കൊടുവള്ളി ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിലെ മൂന്ന് അധ്യാപകരുടേയും ഡിഇഒ, എഇഒ എന്നിവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. ബിആർസി കോഡിനേറ്റർ മഹർഅലി യുടെ മൊഴി എടുത്തു. പ്രത്യേക അന്വേഷണ സംഘം യോഗം ഇന്ന് ചേരും. എസ്പി മൊയ്‌ദീൻ കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. അതേസമയം ആരോപണം നേരിടുന്ന എം.എസ്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിവിധി ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന വരലെ എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി മൊഴി കൊടുക്കാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. കേസിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ ഉൾപ്പെടെയുള്ള രേഖകൾ
പത്തനംതിട്ട കൂടൽ മുറിഞ്ഞകൽ വാഹനാപകടത്തിൽ മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന് നടക്കും. മരിച്ച മത്തായി ഈപ്പൻ, മകൻ നിഖിൽ ഈപ്പൻ മത്തായി,ഭാര്യ അനു ബിജു, അനുവിന്റെ പിതാവ് ബിജു പി ജോർജ് എന്നിവരുടെ മൃതദേഹങ്ങൾ മല്ലശ്ശേരിയിലെ വീടുകളിൽ എത്തിക്കും. എട്ടുമണിയോടെ തൊട്ടടുത്ത പള്ളിയിലെ ഹാളിൽ പൊതുദർശനമുണ്ടാകും. ഒരു മണിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാകും.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ
സിനിമാ, സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ അഞ്ചുദിവസമായി ചികിത്സയിലായിരുന്നു. 200ൽ പരം സിനിമകളിലും, 25 പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം, എന്നീ സിനിമകളിലെ വേഷങ്ങൾ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയിരുന്നു. 1942 ൽ പാലക്കാട്
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ന്യായീകരിച്ച് സിപിഐഎം നേതാവ് എം വി ജയരാജന്‍. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ഹര്‍ജി ദിവ്യക്ക് അനുകൂലമാണെന്ന് എം വി ജയരാജന്‍ പറഞ്ഞു. കുടുംബത്തിന്റെ ഹര്‍ജിയില്‍ നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണ് പറയുന്നത്. അതിന്റെ മറ്റൊരര്‍ത്ഥം പി പി ദിവ്യ കുറ്റക്കാരി