Home Archive by category Kerala News (Page 9)
Kerala News

പാതിവില തട്ടിപ്പിൽ പ്രതി അനന്തു കൃഷ്ണനുമായി ഇന്ന് പൊലീസ് തെളിവെടുപ്പ്.

പാതിവില തട്ടിപ്പിൽ പ്രതി അനന്തു കൃഷ്ണനുമായി ഇന്ന് പൊലീസ് തെളിവെടുപ്പ്. തൊടുപുഴയിലെ വീട്ടിലും ഓഫീസിലും എത്തിച്ച് തെളിവെടുക്കും. സായിഗ്രാമം ഡയറക്ടർ കെ എൻ ആനന്ദ് കുമാറിന് രണ്ടുകോടി രൂപ നൽകിയെന്ന് പ്രതിയുടെ മൊഴി. ഇടുക്കി ജില്ലയിലെ എൽഡിഎഫ്-യുഡിഎഫ് നേതാക്കൾക്ക് പണം കിട്ടി. ബാങ്ക് രേഖകൾ പൊലീസ്
Kerala News

പാലക്കാട്‌ കണ്ണമ്പ്ര പൂത്തറയിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി അപകടം

പാലക്കാട്‌ കണ്ണമ്പ്ര പൂത്തറയിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി അപകടം.സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക്, മൂന്നുപേർക്ക് ഗുരുതര പരുക്ക്. കണ്ണമ്പ്ര മഞ്ഞപ്രക്ക് സമീപം പൂത്തറയിലാണ് അപകടം നടന്നത് സമീപത്ത് വീടിന്റെ നിർമ്മാണ പ്രവർത്തികൾ കഴിഞ്ഞശേഷം ബസ് കാത്ത് പുളിങ്കുട്ടം തെന്നിലാപുരം റോഡിൽ പൂത്തറയിൽ റോഡരികിൽ ബസ് കാത്ത് ഇരിക്കുന്നവർക്കിടയിലേക്കാണ്
Kerala News

ആലപ്പുഴയിൽ അംഗവൈകല്യത്തോടെ കുഞ്ഞു ജനിച്ച സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണം നടത്തും

ആലപ്പുഴയിൽ അംഗവൈകല്യത്തോടെ കുഞ്ഞു ജനിച്ച സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണം നടത്തും. ആലപ്പുഴ എംപി കെസി വേണുഗോപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പ് നടത്തി അന്വേഷണത്തിൽ രണ്ട് ഡോക്ടർമാർക്ക് താക്കീത് നൽകിയിരുന്നു. ആശുപത്രികൾക്കായി വിവിധ പദ്ധതികൾ വഴി കൃത്യമായ തുക നീക്കിവച്ചിട്ടും
Kerala News

പ്രിയങ്ക ഗാന്ധി എം പി ഇന്ന് വയനാട്ടിലെത്തും. ജില്ലയിൽ നടക്കുന്ന യുഡിഎഫ് ബൂത്ത് തല സംഗമങ്ങളിൽ പങ്കെടുക്കും

പ്രിയങ്ക ഗാന്ധി എം പി ഇന്ന് വയനാട്ടിലെത്തും. ജില്ലയിൽ നടക്കുന്ന യുഡിഎഫ് ബൂത്ത് തല സംഗമങ്ങളിൽ പങ്കെടുക്കും. ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ച യുഡിഎഫ് ബൂത്ത് തല തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുമായി ആശയവിനിമയം നടത്തും. നിയോജക മണ്ഡലം അടിസ്ഥാനത്തിലാണ് സംഗമങ്ങൾ. നിയോജക മണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജക മണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ, കൺവീനർ, ട്രഷറർ,
Kerala News

കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത.

കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. ഷെറിന് അട്ടക്കുളങ്ങരെ ജയിലില്‍ ഉദ്യോഗസ്ഥര്‍ വിഐപി പരിഗണന നല്‍കി എന്നാണ് ആരോപണം. ഷെറിന് സൗകര്യമൊരുക്കിയതിന് പിന്നില്‍ അന്നത്തെ ജയില്‍ ഡിഐജി പ്രദീപാണെന്നും സുനിത പറയുന്നു. ഷെറിന്‍ എന്റെ തൊട്ടടുത്ത സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്. മറ്റുള്ള തടവുകാരെ പോലെ അവര്‍ ക്യൂവില്‍ നിന്ന് ഭക്ഷണമൊന്നും
Kerala News

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുമായി സിബിഐയുടെ കുറ്റപത്രം.

പാലക്കാട്: വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുമായി സിബിഐയുടെ കുറ്റപത്രം. കുട്ടികളുടെ മുന്നില്‍ വെച്ച് കേസിലെ ഒന്നാം പ്രതിയായ വലിയ മധുവും അമ്മയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി സിബിഐ. പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ മാതാപിതാക്കള്‍ ഒത്താശ ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. മൂത്ത മകളെ ഒന്നാം പ്രതി ലൈംഗികാതിക്രമം നടത്തിയത് അറിഞ്ഞിട്ടും ഇളയ
Kerala News

അഞ്ചാം തവണയും ക്ഷേമ പെൻഷൻ കൂട്ടാതെ ധനമന്ത്രി കെ.എൻ ബാലഗോപാൽ, നവ കേരള സദസിന് 500 കോടി

അഞ്ചാം തവണയും ക്ഷേമ പെൻഷൻ കൂട്ടാതെ ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. നവ കേരള സദസിന്റെ പദ്ധതി പൂർത്തീകരണത്തിനായി 500 കോടി കൂടി അനുവദിച്ചു. ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ
Kerala News

വൻകിട മദ്യനിർമാണശാലയ്ക്കായി ഒയാസിസ് കമ്പനി നൽകിയ ഭൂമി തരംമാറ്റ അപേക്ഷ തള്ളി

വൻകിട മദ്യനിർമാണശാലയ്ക്കായി ഒയാസിസ് കമ്പനി നൽകിയ ഭൂമി തരംമാറ്റ അപേക്ഷ തള്ളി. പാലക്കാട് ആർഡിഒയുടേതാണ് നടപടി. ഭൂമിയിൽ നിർമ്മാണം പാടില്ലെന്നും കൃഷി ചെയ്യണമെന്നും നിർദ്ദേശം. അതേസമയം ഒയാസിസ് കമ്പനി കോടതിയിൽ കാവിയറ്റ് ഫയൽ ചെയ്തു. 26 ഏക്കറോളം ഭൂമിയാണ് ഒയാസിസ് വാങ്ങിയത്. ഇതിൽ നാല് ഏക്കർ ഭൂമിയാണ് തരംമാറ്റി നിർമാണം നടത്താനുള്ള അനുമതി തേടി അപേക്ഷ സമർപ്പിച്ചത്. ഒയാസിസി നൽകിയ അപേക്ഷ
Kerala News

സംസ്ഥാനത്തെ ഭൂനികുതി സ്ലാബുകളുടെ നിരക്ക് 50 ശതമാനം വര്‍ധിപ്പിച്ചു.

സംസ്ഥാനത്തെ ഭൂനികുതി വര്‍ധിപ്പിച്ചു. ഭൂനികുതി സ്ലാബുകളുടെ നിരക്ക് 50 ശതമാനം വര്‍ധിപ്പിച്ചതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഇതിലൂടെ പ്രതിവര്‍ഷം 100 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടനിരക്ക് പരിഷ്‌കരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.  പഞ്ചായത്തിന് കീഴിലുള്ള മേഖലകളില്‍8.1 ആര്‍
Kerala News

കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട് : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ എന്നയാളാണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഒരാൾക്ക് കൂടി പരുക്കേറ്റതായാണ് വിവരം. സമീപത്തെ വാഹനങ്ങളും ആന തകർത്തു. ഇടഞ്ഞ ആനയെ