ഓണക്കാലത്ത് വ്യാജമദ്യ നിര്‍മാണവും വിതരണവും നടക്കാനിടയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വ്യാപകമായി റെയ്ഡ് നടത്തുന്നത് തൃശൂര്‍ – പൊലീസിൻ്റെ മിന്നൽ റെയിഡിൽ പിടികൂടിയത് 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും. കൊടകര പറപ്പൂക്കര പള്ളത്ത് വ്യാജമദ്യ നിര്‍മാണ
ഔദ്യോഗിക ഉദ്ഘാടനം 22-ന് വൈകിട്ട് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും തിരുവനന്തപുരം: കലാഭവൻ മണി റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. രണ്ടര വർഷത്തിന് ശേഷമാണ് റോഡ് ഗതാഗത യോഗ്യമാക്കുന്നത്. നേരത്തെ നിർമാണ പുരോഗതി പരിശോധിച്ച ശേഷം ഓഗസ്റ്റ് 20-ന് റോഡ് തുറന്ന് കൊടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. പിന്നാലെയാണ് ഓണസമ്മാനമായി നവീകരിച്ച റോഡ് തുറന്ന് കൊടുത്തതായി
പത്തനംതിട്ട കൂടലിൽ വീണ്ടും പുലിയിറങ്ങി. ഇന്നലെ കണ്ടത് 3 പുലികളെയാണെന്നാണ് നാട്ടുകാർ പറയുന്നത്. ക്യാമറകൾ പരിശോധിക്കുമെന്ന് വനവകുപ്പ് പറയുമ്പോഴും പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ.കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ പശുക്കുട്ടിയെ കൊന്ന് തിന്നത് പുലി തന്നെയെന്ന് ഉറപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് പുലിയെ കണ്ടെന്ന് സ്ഥിരീകരിച്ച സ്ഥലത്ത് വനം വകുപ്പ് കൂട് സ്ഥാപിക്കാനുള്ള
കോഴിക്കോട് – കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവ സിനിമാ സംവിധായകൻ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ(36) പൊലീസ് അറസ്റ്റ് ചെയ്തു. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു പരാതി. ഇൻസ്പെക്ടർ എം.വി.ബിജു, എസ്ഐ വി.അനീഷ്, എഎസ്ഐമാരായ വിനീഷ് കെ.ഷാജി, എസ്.എസ്.സി.പി.ഒ. ഷിനു തുടങ്ങിയവരാണ് പ്രതിയെ
തളാപ്പ് എകെജി ആശുപത്രിയ്ക്ക് സമീപത്ത് വെച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം ഉണ്ടായത് കണ്ണൂർ: മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാസർകോട് സ്വദേശികളായ മനാഫ്, സുഹൃത്ത് ലത്തീഫ് എന്നിവരാണ് മരിച്ചത്. തളാപ്പ് എകെജി ആശുപത്രിയ്ക്ക് സമീപത്ത് വെച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം ഉണ്ടായത്. കണ്ണൂരിൽ നിന്ന് പുതിയ തെരുവ്
ഭൂരിഭാഗം ദേവാലയങ്ങളിലും ജനാഭിമുഖ കുർബാന എറണാകുളം – അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ സിറോ മലബാർ സഭ. എല്ലാ പള്ളികളിലും ഏകീകൃത കുർബാന നടപ്പാക്കണം എന്നാണ് വത്തിക്കാൻ പ്രതിനിധി മാർ സിറിൽ വാസിലും, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തും സർക്കുലർ പുറപ്പെടുവിച്ചത്. എന്നാൽ വത്തിക്കാൻ പ്രതിനിധിയുടെ അന്ത്യശാസനം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു
മലപ്പുറം – സ്‌കൂളിൽ പരിശോധനക്ക് എത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്‌കൂളിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്ത അധ്യാപികക്ക് സസ്പെൻഷൻ. മലപ്പുറം കാരക്കുന്ന് പഴേടം എ.എൽ.പി സ്‌കൂൾ അധ്യാപിക സിദ്‌റഹതുൽ മുൻതഹയെയാണ് സസ്പെന്റ് ചെയ്തത്. സ്‌കൂളിൽ പരിശോധനക്ക് എത്തിയ മഞ്ചേരി എഇഓ ,ബിപിഓ ,നൂൺ മീൽ സൂപ്പർവൈസർ എന്നിവരെ ഇന്നലെ അധ്യാപിക സിദ്‌റഹതുൽ മുൻതഹ തടയുകയായിരുന്നു. സ്‌കൂൾ ഗേറ്റ്
ഓണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തചമയ ഘോഷയാത്ര ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് നിർവഹിക്കും. രാവിലെ പത്തുമണിക്ക് ബോയ്‌സ് മൈതാനിയിൽ നിന്ന് ഇറങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി രണ്ടു മണിയോടുകൂടി തിരികെയെത്തും. ‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരിൽ ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിച്ചാണ് അത്തം ഘോഷയാത്ര
അത്തം പിറന്നു, തിരുവോണത്തിന് ഇനി പത്ത് നാൾ കാത്തരിപ്പ്. പൂവിളികളോടെ മലയാളികൾ ഇന്നുമുതൽ പൂക്കളമിട്ട് ഓണനാളുകളിലേക്ക് കടക്കുകയാണ്. ഓണാഘോഷത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയവും ഇന്നാണ്. അത്തം പത്തിന് പൊന്നോണം എന്നാണ് ചൊല്ല്. ഇന്നുമുതൽ മലയാളികൾ പൊന്നോണത്തെ വരവേൽക്കാൻ മുറ്റത്ത് പൂക്കളമിട്ടു തുടങ്ങും. അത്തം മുതൽ പത്ത് ദിവസം പൂക്കളമൊരുക്കുന്നതിന് ചില
‘പോക്‌സോ കേസില്‍ ഉടന്‍ നഷ്ടപരിഹാരം’ – വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ പണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പോക്‌സോ കേസുകളില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ മതിയായ പണമുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. നിലവിലെ അപേക്ഷകളില്‍ തുക വിതരണം ചെയ്യാനുള്ള പണം ഉടന്‍ അനുവദിക്കണമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവിട്ടു. ആറ് കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാനുള്ളത് കണക്കാക്കിയാണ് നിര്‍ദേശം. ലൈംഗികാതിക്രമത്തിനിരയായ രണ്ട് കുട്ടികള്‍