Home Archive by category Kerala News (Page 875)
Kerala News

കേരളം സ്മാർട്ട് മീറ്റർ സ്വന്തം നിലയില്‍ നടപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സാധാരണക്കാര്‍ക്ക് ദോഷകരമാകാത്ത വിധം വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതലയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. കേന്ദ്ര സർക്കാർ നിർദേശിച്ച ടോട്ടക്സ് മാതൃക
Kerala News

ആളുമാറി 82കാരിയെ അറസ്റ്റുചെയ്ത സംഭവം – പൊലീസിന് വീഴ്ച പറ്റിയതായി റിപ്പോർട്ട്

പിഴവ് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പാലക്കാട്: ആളുമാറി 82കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയതായി റിപ്പോർട്ട്. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തിൽ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് വീഴ്ച പറ്റിയതായി തെളിഞ്ഞത്. അന്വേഷണ റിപ്പോർട്ട് എസ് പിക്ക് കൈമാറി. പിഴവ് വരുത്തിയ
Entertainment Kerala News

‘മേപ്പടിയാന്’ വേണ്ടി 56 സെന്റും വീടും പണയം വച്ചു – ധൈര്യം തന്നത് അച്ഛനും അമ്മയും: ഉണ്ണി മുകുന്ദൻ

മേപ്പടിയാൻ എന്ന ചിത്രത്തിന്റെ നിർമാണത്തിലേക്ക് വന്നതിനേക്കുറിച്ച് തുറന്നെഴുതി നടൻ ഉണ്ണി മുകുന്ദൻ. തന്റെ വീടും പറമ്പും പണയംവെച്ചാണ് മേപ്പടിയാന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങിയതെന്നും ഉണ്ണി ഫെയ്സ്ബുക്കിലെഴുതി. ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മലയാളത്തിന് ലഭിച്ച അവാര്‍ഡുകളില്‍ ഒന്നായിരുന്നു നവാഗത സംവിധായകന്‍റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം. വിഷ്ണു മോഹന്‍
Kerala News

വയനാട് ജീപ്പ് അപകടം – മരിച്ചവരുടെ സംസ്കാരം ഇന്ന്, 12 മണിക്ക് പൊതുദർശനം

നാടിനെ നടുക്കിയ വയനാട് മക്കിമല വാഹനാപകടത്തില്‍ മരിച്ചവരുടെ സംസ്കാരം ഇന്ന്. അപകടത്തിൽ 9 പേർക്കാണ് ജീവൻ നഷ്ടമായത്. ആറ്‌ പേരുടെ സംസ്കാരം വീട്ടുവളപ്പിലും മൂന്ന് പേരുടെ സംസ്കാരം പൊതു സ്മശാനത്തിലും നടക്കും. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് 12 മണിക്ക് മക്കിമല എൽ പി സ്കൂളിൽ പൊതുദര്‍ശനത്തിന് വെയ്ക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഇന്നലെ വൈകിട്ട് 3 മണിയോടെയാണ്
Kerala News

നടിയെ ആക്രമിച്ച കേസ് – പൾസർ സുനിയുടെ ജാമ്യഹർജി ഹൈക്കോടതി വീണ്ടും തളളി

നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യഹർജി ഹൈക്കോടതി വീണ്ടും തളളി. ഇത് ആറാം തവണയാണ് പൾസർ സുനിയുടെ ജാമ്യഹർജി കോടതി തളളുന്നത്. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായത് മുതൽ വിചാരണ തടവുകാരനായി തുടരുകയാണ് പൾസർ സുനി.  കഴിഞ്ഞ ആറ് വർഷത്തിനിടെ നിരവധി തവണയാണ് പൾസർ സുനിയുടെ ജാമ്യാപേക്ഷ വിവിധ കോടതികൾ തള്ളിയത്. ഇതിനിടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പൾസർ സുനിക്ക്
Kerala News

കൊല്ലം റെയിൽവേ സ്റ്റേഷനിലെ കൊലപാതകം: പ്രതി പിടിയിൽ.

കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുത്തേറ്റ് ആനപ്പാപ്പാൻ മരിച്ച സംഭവത്തിൽ പ്രതി റെയിൽവേ പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം കല്ലറ കുറ്റിമൂട് അനുമന്ദിരത്തിൽ മാഹി എന്ന രാധാകൃഷ്ണൻ ആണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ വൈകുന്നേരം കായംകുളം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതി പോലീസിന്റെ പിടിയിലാകുന്നത്. പ്രതിയെ കൊല്ലം റെയിൽവേ പോലീസിന് കൈമാറി. അഞ്ചാലുംമൂട്
Kerala News

വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; തേയില നുള്ളാൻ പോയ 9 സ്ത്രീകൾ മരിച്ചു

വയനാട് തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. തേയില നുള്ളാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. അപകടത്തിൽ 9 പേർ മരണപ്പെട്ടു. മരിച്ചത് എല്ലാവരും സ്ത്രീകളാണ്. ആകെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. മറ്റുള്ളവർ ചികിത്സയിലാണ്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. തേയില നുള്ളി തിരികെവരുമ്പോഴായിരുന്നു അപകടം. മരണപ്പെട്ടവരിൽ 6
Kerala News

300 കോടിയുടെ കരുവന്നൂർ ബാങ്ക് വെട്ടിപ്പിൽ മൊയിതീന് നേരിട്ടുബന്ധം – ഇ.ഡി ചോദ്യം ചെയ്യും.

തൃശൂർ – കരുവന്നൂർ സഹകരണ ബാങ്കിലെ 150 കോടി രൂപയുടെ ബെനാമി വായ്പയിൽ പലതും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.സി.മൊയ്തീന്റെ നിർദേശപ്രകാരമാണു നൽകിയതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടെത്തി.31ന് ചോദ്യം ചെയ്യലിനു ഹാജരാകാൻ മൊയ്തീനും ബാങ്കിന്റെ മുൻ മാനേജർ‍ ബിജു കരീമിനും ഇ ഡി സമൻസ് നൽ‍കി. പാർട്ടി ജില്ലാ കമ്മിറ്റിയിൽ ഉണ്ടായിരുന്ന കാലത്തു ബാങ്കിന്റെ
Entertainment Kerala News

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം

ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നടൻ ഇന്ദ്രൻസ് പറഞ്ഞു. ‘സാധാരണ മനുഷ്യനല്ലേ, കിട്ടുമ്പോള്‍ സന്തോഷം, കിട്ടാത്തപ്പോള്‍ വിഷമവും’- സംസ്ഥാന പുരസ്ക്കാരം ലഭിക്കാത്തതിലുള്ള പ്രതികരണത്തെക്കുറിച്ച് ഓർമിപ്പിച്ചപ്പോൾ ഇന്ദ്രൻസ് പറഞ്ഞു. ദേശീയ പുരസ്ക്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും അവാര്‍ഡ് വിതരണം ഒക്കെ കഴിഞ്ഞെന്നായിരുന്നു
Kerala News

തിരുവനന്തപുരത്ത് മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് പിതാവ്

സംഭവം ഭര്യയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് തിരുവനന്തപുരത്ത് – മൂന്നു മാസം പ്രായമായ കുഞ്ഞിനെ പിതാവ് നിലത്തെറിഞ്ഞു. തിരുവനന്തപും മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ വൈകുന്നേരമായിരുന്നു സംഭവം. ഭാര്യയുമായുള്ള തര്‍ക്കത്തിനിടെയാണ് കുഞ്ഞിനെ നിലത്തെറിഞ്ഞത്. പിതാവ് വിഷ്ണു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക്