മലപ്പുറം: മമ്പാട് ഓടായിക്കലിൽ കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ഒഴുക്കപ്പെട്ട കുട്ടികളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4×400 മീറ്റർ റിലേയില്‍ മലയാളി താരങ്ങളടങ്ങിയ ഇന്ത്യന്‍ ടീം അഞ്ചാമത് ഫിനിഷ് ചെയ്തു. 2.59.92 മിനുറ്റ് സമയവുമായാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനത്ത് എത്തിയത്. ഇന്ത്യ ആദ്യമയിയാണ് ഈ ഇനത്തിൽ ഫൈനലിന് യോഗ്യത നേടിയത്. 2.57.31 മിനുറ്റുമായി അമേരിക്ക സ്വർണവും 2.58.45 മിനുറ്റുമായി ഫ്രാന്‍സ് വെള്ളിയും
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങളിലേക്ക് മലയാളി കടക്കുന്ന ദിവസം. നാളത്തെ ആഘോഷത്തിനുള്ള സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലാകും എല്ലാവരും. ഓണം പ്രമാണിച്ച് വിപണികളെല്ലാം സജീവമാണ്. അത്തം മുതൽ പത്ത് നാൾ നീളുന്ന ഓണം ഒരുക്കത്തിൽ, വിപണി ഏറ്റവും സജീവമാകുന്ന ദിവസമാകും ഇന്ന്. വൈകുന്നേരമാകും ഏറ്റവും തിരക്ക് അനുഭവപ്പെടുക. ഓണമുണ്ണാനുള്ള എല്ലാ ഒരുക്കളും തേടി കുടുംബസമേതം
റേഷന്‍ കടകള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും സംസ്ഥാനത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കും. കിറ്റുകള്‍ മുഴുവന്‍ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. കിറ്റ് വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതുവരെ പകുതിയോളം പേര്‍ക്ക്
ബംഗളൂരുവില്‍ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു. 24 കാരിയായ തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ അറസ്റ്റ് ചെയ്തു. ബംഗളൂരു ബേഗൂരിനടുത്തുള്ള ന്യൂ മിക്കോലെ ഔട്ടിൽ ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. വൈഷ്ണവ് പ്രഷര്‍ കുക്കര്‍ കൊണ്ട് ദേവയുടെ തലയ്ക്കടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതി
ഓപ്പറേഷൻ ട്രഷർ ഹണ്ടിന്റെ ഭാഗമായി ചെക്ക്പോസ്റ്റുകളിലെ വിജിലൻസ് പരിശോധനയിൽ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ. ആര്യങ്കാവിൽ മോട്ടോർ വാഹന വകുപ്പ് ഓഫീസ് അസിസ്റ്റന്റിന്റെ മേശപ്പുറത്തു നിന്നും 6000 രൂപയാണ് പിടിച്ചെടുത്തത്. പാലക്കാട് വേലന്താവളത്തു ചെക്ക് പോസ്റ്റ് ഓഫീസിലെ ഫ്ളക്സ് ബോർഡിനടിയിൽ നിന്നുമാണ് കണക്കിൽപ്പെടാത്ത പണം പിടികൂടിയത്. ഓണത്തോട് അനുബന്ധിച്ചാണ് വിജിലൻസ് പ്രത്യേക
തിരുവനന്തപുരം – പി എൻ പണിക്കർ ഫൗണ്ടേഷന്റ ആഴ്ചകൂട്ടം പ്രതിവാര ചിന്തകൾ എന്ന പരിപാടിയുടെ 633 -മത് അധ്യായത്തിൽ ഓണാഘോഷം ഉദ്‌ഘാടനം ചെയ്തു ഓണ സംസ്കാരം എന്ന വിഷയത്തെ കുറിച്ച് സംസാരികയുകയായിരുന്നു പ്രശസ്‌ത കവിയും സാഹിത്യകാരനുമായ പ്രൊഫ. വി . മധുസൂദനൻനായർ. മലയാളികളുടെ ഓണം ആധുനികവത്കരിക്കപ്പെടുകയാണ്. മാറുന്ന ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ചു ഓണവും മാറുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് വെങ്കലം. സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ കുന്‍ലവുത് വിറ്റിഡ്‌സനോടാണ് താരം പരാജയപ്പെട്ടത്. മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു പ്രണോയിയുടെ തോല്‍വി. രണ്ടും മൂന്നും ഗെയിമില്‍ വിറ്റിഡ്‌സന് വെല്ലുവിളി ഉയര്‍ത്താന്‍ പ്രണോയ്ക്ക് കഴിഞ്ഞില്ല. സ്‌കോര്‍:
കൊച്ചിയിൽ 15 കാരന് ഡ്രൈവറുടെ ക്രൂര മർദനം. മർദനത്തിൽ കുട്ടിയെ കർണപുടം തകർന്നു. ഹൈക്കോടതി ജംഗ്ഷനിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാർ ഡ്രൈവർ കുട്ടിയെ മർദിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ചെവിക്ക് പലതവണ അടിച്ചു മർദനത്തിനുശേഷം കാർ ഡ്രൈവർ സംഭവം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സംഭവത്തിൽ പരാതി നൽകിയിട്ടും അന്വേഷണത്തിൽ പൊലീസിന് അലംഭാവം എന്ന് കുട്ടിയുടെ മാതാവ്
തലസ്ഥാനത്തിന്റെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥി ഗതാഗതത്തിനായി തുറന്ന് നൽകി. മാനവീയം വീഥി ഗതാഗതത്തിന് ഓണത്തിന് മുമ്പ് തുർന്ന് നൽകുമെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചതാണ്. ജില്ലയിലെ മൂന്ന് മന്ത്രിമാർ വളരെ മികച്ച രീതിയിലുള്ള ഇടപെടലാണ് മാനവീയം വീഥി ഗതാഗത യോഗ്യമാക്കാൻ സാധിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.സർക്കാരിന്റെ ഓണം വാരാഘോഷം ആരംഭിക്കുന്നതിന് മുൻപ് റോഡ്