Home Archive by category Kerala News (Page 872)
Kerala News

പാചക വാതക വിലക്കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ

പാചക വാതക സിലിണ്ടറിന് ഇന്ന് മുതൽ വില കുറയും. ഇന്നലെ കേന്ദ്ര സർക്കാർ 200 രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഇതോടെ 1110 രൂപയുള്ള സിലിണ്ടറിന് 910 രൂപയാകും. ഉജ്വല യോജന പദ്ധതിയുടെ ഉപഭോക്താക്കൾക്ക് 400 രൂപ കുറയും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾക്ക് നേരിയ ആശ്വാസം പകരുന്നതാണ്
Kerala News Top News

ശക്തമായ മഴയ്ക്ക് സാധ്യത – രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്
Kerala News

അച്ചു ഉമ്മൻ നൽകിയ പരാതിയിൽ മുൻ ഇടത് നേതാവിനെതിരെ പൊലീസ് കേസെടുത്തു

സൈബർ അധിക്ഷേപത്തിനെതിരെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെതിരെയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ച് പോസ്റ്റ് ഇട്ടതിനാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസ്. പൂജപ്പുര പൊലീസാണ് കേസെടുത്തത്. അച്ചു ഉമ്മൻ ഡിജിപിക്ക്
Kerala News

കാസർഗോഡ് – പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. അംഗടിമോഗര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ( 17 ) ആണ് മരിച്ചത്. മംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ്‌ മരണം കാസർഗോഡ് കുമ്പളയിൽ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്‌ അപകടം നടന്നത്. പൊലീസ് വിദ്യാര്‍ത്ഥിയുടെ വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.കുമ്പള പൊലീസിനെതിരെ
Kerala News

തിരുവനന്തപുരത്തെ ഓട്ടോ തൊഴിലാളിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

തിരുവനന്തപുരം: മണമ്പൂരില്‍ ഓട്ടോ തൊഴിലാളിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. ശങ്കരന്‍മുക്ക് സ്വദേശി ബൈജുവിന്റെ മരണം മര്‍ദ്ദനമേറ്റത് മൂലമെന്നാണ് പരാതി. ബൈജുവിനെ കഴിഞ്ഞ ദിവസം രാത്രി അവശനിലയില്‍ വീട്ടു പരിസരത്ത് ഉപേക്ഷിച്ച് ചിലര്‍ രക്ഷപെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കടയ്ക്കാവൂര്‍ പൊലീസിന് പരാതി
Kerala News

ആലപ്പുഴയിൽ എയർ ഗൺ കൊണ്ട് വെടിയേറ്റയാൾ മരിച്ചു

ആലപ്പുഴയിൽ എയർ ഗൺ കൊണ്ട് വെടിയേറ്റയാൾ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് (55) ചികിത്സയിലിരിക്കെ മരിച്ചത്. സോമനെ വെടിവച്ച അയൽവാസിയും ബന്ധവുമായ പ്രസാദ് പിടിയിലായിരുന്നു. വിരമിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥനാണ് പ്രസാദ്. സോമൻ്റെ വയറിലും മുതുകിലുമാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ സോമനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala News

അച്ചു ഉമ്മന് നേരെ സൈബർ ആക്രമണം; വനിതാ കമ്മീഷനിലും സൈബർ സെല്ലിലും പരാതി നൽകി

കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പരാതി നൽകി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. വനിതാ കമ്മീഷനിലും സൈബർ സെല്ലിലും പൂജപ്പുര പൊലീസ് സ്റ്റേഷനിലും അച്ചു ഉമ്മൻ പരാതിനൽകി. സമൂഹമാധ്യമങ്ങളിലൂടെ അച്ചു ഉമ്മനെ മോശമായി ചിത്രീകരിച്ച സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥൻ കെ നന്ദകുമാറിനെതിരെയും പരാതിനൽകിയിട്ടുണ്ട്. പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്
Kerala News

ഓണത്തിരക്കിനിടയില്‍ ചൂട് മുന്നറിയിപ്പ് – സംസ്ഥാനത്ത് താപനില ഉയരും

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 36ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയത്ത്35ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ 34ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 33ഡിഗ്രി സെല്‍ഷ്യസ്‌വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 2 മുതല്‍ 5 ഡിഗ്രി
Kerala News Top News

മാനുഷരെല്ലാരും ഒന്നുപോലെ സന്ദേശവുമായി ഇന്ന് പൊന്നിൻ തിരുവോണം

ഇന്ന് തിരുവോണം. മലയാള നാടിന്റെ ദേശീയ ആഘോഷമാണ് മലയാളിക്ക് തിരുവോണം. ജാതിമത ഭേദമെന്യേ എല്ലാ മനുഷ്യരും ഒന്നിച്ച് ആഘോഷിക്കുന്ന സുദിനം. സമൃദ്ധിയുടേയും ആഹ്ലാദത്തിന്റേയും നാളുകള്‍ക്കായുള്ള നീണ്ട കാത്തിരിപ്പിന്റെ പൂര്‍ത്തീകരണമാണ് ഓണം. നമ്മുടേത് മാത്രമായ, അഭിമാനത്തോടെ മലയാളികള്‍ നെഞ്ചേറ്റി നടക്കുന്ന വിവിധങ്ങളായ കലാരൂപങ്ങള്‍, കായികോല്ലാസങ്ങള്‍, പാട്ടുകള്‍.. എല്ലാം തിരുവോണനാളില്‍
Kerala News

എറണാകുളം-വേളാങ്കണ്ണി ട്രെയിൻ സെപ്റ്റംബർ 25 മുതൽ – ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു

എറണാകുളത്തുനിന്ന് തിങ്കള്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന ട്രെയിൻ കൊല്ലം-ചെങ്കോട്ട വഴി പിറ്റേദിവസം രാവിലെ 5.45ന് വേളാങ്കണ്ണിയിൽ എത്തും തിരുവനന്തപുരം: എറണാകുളം-വേളാങ്കണ്ണി ദ്വൈവാര എക്സ്പ്രസ് ട്രെയിന്‍ സെപ്റ്റംബർ 25 മുതൽ ഓടിത്തുടങ്ങും. എറണാകുളത്തുനിന്ന് തിങ്കള്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് ട്രെയിൻ പുറപ്പെടുന്നത്. അടുത്ത ദിവസം പുലർച്ചെ