SFIയെ നിയന്ത്രിക്കണമെന്ന് CPIM സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. SFIയുടെ അക്രമ പ്രവർത്തനം അംഗീകരിക്കാനാവില്ല. അരാഷ്ട്രീയമായ പ്രവണതകളും സംഘടനയിൽ ഉണ്ട്. ഇതും അംഗീകരിക്കാനാവുന്നതല്ല. നല്ല സ്വഭാവവും വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുന്നവരെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണം. എസ്.എഫ്.ഐ ലഹരിക്ക് എതിരായ
പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് ഹൈദരാബാദ് പൊലീസ് നോട്ടീസ് നൽകിയത്. നാളെ രാവിലെ 11 മണിക്ക് സന്ധ്യ തിയേറ്റർ ഉൾപ്പെടുന്ന ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. സ്വാഭാവിക നടപടിയെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് അല്ലു അർജുന്റെ
ശബരിമല അയ്യപ്പനെ കാണാനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന. ക്രിസ്മസ് അവധിയ്ക്കായി സ്‌കൂളുകൾ അടച്ചതോടെ കുഞ്ഞ് അയ്യപ്പന്മാരും കുഞ്ഞു മാളികപ്പുറങ്ങളും നിരവധിയാണ് സന്നിധാനത്തേക്കെത്തുന്നതെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. കുട്ടികൾക്കായി പ്രത്യേക വരി ഏർപ്പെടുത്തിയതും, അയ്യപ്പദർശനത്തിന് ഡ്യൂട്ടിയിൽ നിൽക്കുന്ന പൊലീസ്, ഉദ്യോഗസ്ഥരും ദേവസ്വം ബോർഡ് ജീവനക്കാരും സഹായിക്കുന്നതും
റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവ് മാതൻ്റെ വീട്ടിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വയനാട് കൂടൽക്കടവിൽ കാറുകൊണ്ട് വലിച്ചിഴച്ച മാതൻ ഇപ്പോഴും മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അടയ്ക്കാൻ ഉണ്ടായിരുന്നത് 261 രൂപ മാത്രമായിരുന്നു. ഇന്നലെ യാണ് KSEB ഉദ്യോഗസ്ഥൻ ഫ്യൂസ് ഊരിയത്. പണം അടയ്ക്കാനുള്ള വിവരം അറിയില്ലായിരുന്നു എന്ന് വീട്ടുകാർ അറിയിച്ചു. നാളെ രാവിലെ പണമടയ്ക്കാൻ തയ്യാറെന്നും അവർ
കോഴിക്കോട് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം. വടകര കരിമ്പനപ്പാലത്താണ് സംഭവം. KL 54 P 1060 നമ്പർ കാരവനിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചെറുപുഴ സ്വദേശി ജോയൽ, വണ്ടൂർ സ്വദേശി മനോജുമാണ് മരിച്ചതെന്ന് വടകര റൂറൽ എസ്പി നിതിൻ രാജ് ട്വന്റിഫോറിനോട് പറഞ്ഞു. വിശ്രമിക്കുന്നതിനിടയിൽ എസിയുടെ തകരാർ മൂലം വിഷവാദകം ശ്വസിച്ച് മരിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. പൊന്നാനിയിൽ രജിസ്റ്റർ ചെയ്ത
എറണാകുളം തൃക്കാക്കര കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധയെന്ന സംശയത്തില്‍ മാതാപിതാക്കളും നാട്ടുകാരും കോളേജിന് മുന്നില്‍ പ്രതിഷേധിച്ചു. എന്‍സിസിയിലെ അധ്യാപകരില്‍ നിന്ന് മര്‍ദനം നേരിട്ടതായി ഒരു വിഭാഗം കുട്ടികളും ആരോപിച്ചു. സംഭവത്തില്‍ ഇടപെടാനെത്തിയ എസ്എഫ്‌ഐ നേതാക്കളും വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കമുണ്ടായി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കിയതിന് രണ്ട് യുവാക്കളെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. കൊടകര കാവിൽ കാരപ്പറമ്പിൽ വീട്ടിൽ സനൽകൃഷ്ണ(19), ആലത്തൂർ വെളിയത്തുപറമ്പിൽ വീട്ടിൽ നിധിൻ (20) എന്നിവരെയാണ് ഇൻസ്‌പെക്ടർ പി കെ ദാസ്, എസ് ഐ അശ്വിൻ റോയ്, എ എസ് ഐ ആഷ്‌ലിൻ ജോൺ, സിപിഒ വി.കെ കിരൺ, ഇ.എ ശ്രീജിത്ത്, എം. ആഷിഖ്, പി. സന്ദീപ് എന്നിവർ
ന്യൂഡൽഹി: വ്യാജരേഖ ചമച്ച് ഐഎഎസ് പരീക്ഷയിൽ കൃത്രിമം കാണിച്ച കേസിൽ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന പൂജ ഖേദ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഡൽഹി ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ പൂജ ഖേദ്കറിനെ ഐഎസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഐഎഎസ് നിയമം, 1954ലെ 12-ാം അനുച്ഛേദം പ്രകാരമാണ് പിരിച്ചുവിട്ടത്. പുനഃ പരീക്ഷയിൽ വിജയിക്കാതിരിക്കുകയോ സർവീസിലേക്ക് റിക്രൂട്ട് ചെയ്യാൻ
സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി. പാലക്കാട് തത്തമംഗലം GBUP സ്‌കൂളിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച്ചയാണ് ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്. ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് അജ്ഞാതർ തകർത്തതായി കണ്ടെത്തിയത്. സ്‌കൂൾ
ബലാത്സംഗക്കേസിൽ എംഎൽഎ മുകേഷ്, നടൻ ഇടവേള ബാബു എന്നിവർക്കെതിരെ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ആലുവയിലെ നടി നൽകിയ പരാതിയിലാണ് ഇവർക്കുമതിരെ കേസെടുത്തുത്. നാടകമേ ഉലകം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മുകേഷ് തൃശ്ശൂരിൽ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു നടിയുടെ പരാതി. വടക്കാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഇതേ