സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലേയും മധ്യകേരളത്തിലേയേും മലയോര മേഖലകളിൽ മഴ കനത്തേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
എറണാകുളം ജനറൽ ആശുപത്രിയിലെ ലൈംഗിക അതിക്രമക്കേസിൽ വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. ഓൺലൈനായി ആയിരിക്കും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുക. ഇതിനുശേഷമാകും പ്രതിയായ ഡോക്ടർ മനോജിനെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ ഉണ്ടാവുക. വനിതാ ഡോക്ടറുടെ വാക്കാലുള്ള പരാതി കൈകാര്യം ചെയ്യുന്നതിൽ ആശുപത്രിക്ക് വീഴ്ച സംഭവിച്ചോ എന്നും പൊലീസ് പരിശോധിക്കും. 2019ൽ അതേ വിഭാഗത്തിൽ ജോലി
അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ ചോദ്യം ചെയ്യൽ വോട്ടെടുപ്പിന് ശേഷം. പ്രതിയായ ഇടത് സംഘടനാ നേതാവ് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് പുതുപ്പള്ളി വോട്ടെടുപ്പിന് ശേഷമാകുമെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച ഹാജരാവാൻ പൂജപ്പുര പൊലീസ് നോട്ടിസ് നൽകി. കേസെടുത്ത് ഒരാഴ്ചക്ക് ശേഷമാണ് നോട്ടിസ് നൽകുന്നത്. സൈബർ അധിക്ഷേപ പരാതിയിൽ ഓഗസ്റ്റ് 30ന് പൂജപ്പുര പൊലീസ് പുതുപ്പള്ളിയിലെത്തി അച്ചു ഉമ്മന്റെ
മാവേലിക്കരയിൽ അച്ചൻകോവിലാറ്റിലേക്ക് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു. വെൺമണി സ്വദേശി ആതിരയാണ് മരിച്ചത്. അഞ്ചു പേരാണ് ഓട്ടോയിലുണ്ടായിരുന്നത്. മൂന്നുപേരെ രക്ഷപ്പെടുത്തി. മൂന്നു വയസുള്ള കുട്ടിയെ കാണാനില്ല. ആതിരയുടെ മകൻ കാശനാഥിനെയാണ് കാണാതായത്. കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു.
കൊച്ചി: ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ രോഗികള്‍ക്കായി നടപ്പാക്കിയ ധനസഹായം ഇപ്പോൾ ലഭിക്കുന്നില്ലെന്ന് സലിംകുമാർ. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്ക് കാരുണ്യ പദ്ധതി വഴി ലഭിച്ചിരുന്ന അഞ്ച് ലക്ഷം രൂപ ധനസഹായം ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് സലിംകുമാർ പറഞ്ഞത്. ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്ക് ആശ്വാസമായിരുന്നു ധനസഹായം. ഈ സഹായം ലഭിക്കാനായി സർക്കാരിൽ സമ്മർദ്ദം
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കലാശക്കൊട്ടിലേക്കുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് മുന്നണികൾ. റോഡ് ഷോയും തിരക്കിട്ട പ്രചാരണവുമായി അവസാനവോട്ടും തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പരസ്യ പ്രചാരണം അവസാന നിമിഷത്തേക്ക്
കണ്ണൂർ ∙ എടക്കാട് വീട്ടമ്മയ്ക്ക് കുത്തേറ്റു. എടക്കാട് യുപി സ്കൂളിന് സമീപത്തെ സാബിറ (43) യ്ക്കാണ് കുത്തേറ്റത്. ഇന്നു രാവിലെയാണ് സംഭവം. പരുക്കേറ്റ സാബിറയെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം തുടങ്ങി. വീട്ടിലെത്തിയ കുടുംബ സുഹൃത്താണ് തർക്കത്തിനിടയിൽ കത്തി കൊണ്ട് കുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.
ഇടുക്കി: ചെറുതോണിയില്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. മൈലപ്പുഴ ആറ്റുപുറത്ത് ജെറിന്‍(29) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മൊബൈല്‍ ഫോണില്‍ റേഞ്ചില്ലാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി. 100 അടി ഉയരത്തിലുള്ള ബിഎസ്എന്‍എല്‍ ടവറിനു മുകളില്‍ കയറിയായിരുന്നു യുവാവിന്റെ പ്രതിഷേധം. ടവറിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുമെന്നായിരുന്നു ഭീഷണി. ദിവസങ്ങളായി
കാഞ്ഞിരംകുളം : പിതാവിന്റെ കൊലപാതകത്തിൽ പ്രതിയാക്കി ഒൻപതരവർഷത്തെ ശിക്ഷയ്ക്കുശേഷം മകൻ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻബഞ്ച് കുറ്റവിമുക്തനാക്കിയത്. സി.ബി.ഐ. കോടതിയാണ് ജ്യോതികുമാറിന് ജീവപര്യന്തം ശിക്ഷവിധിച്ചിരുന്നത്. ചെയ്യാത്ത കുറ്റത്തിന് ഒൻപതരവർഷം ജയിലിൽ കിടന്നെങ്കിലും അവസാനം നീതികിട്ടിയെന്ന് ജ്യോതികുമാർ പറഞ്ഞു.2004-ഫെബ്രുവരി 16-നാണ് കാഞ്ഞിരംകുളം ചാവടിയിൽ
ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്കു സഹല എത്താതെ വന്നതോടെ താമസസ്ഥലത്ത് അന്വേഷിച്ച് എത്തുകയായിരുന്നു. കോഴിക്കോട്: നഴ്സിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. വയനാട് സുൽത്താൻ ബത്തേരി നെൻമേനി അരങ്ങാൽ ബഷീറിന്റെ മകള്‍ സഹല ബാനു (21) ആണ് മരിച്ചത്. പാലാഴിയിലുള്ള ഇക്ര കമ്യൂണിറ്റി ആശുപത്രിയിൽ നഴ്സായിരുന്നു.ഡ്യൂട്ടിക്കു വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.