Home Archive by category Kerala News (Page 866)
Kerala News

തൃശൂർ കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

കുന്നംകുളം∙ തൃശൂർ കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. 10 ദിവസം മുൻപ് ജീവനൊടുക്കിയ അഞ്ഞൂർപ്പാലം അഞ്ഞൂരിൽ ശിവരാമന്റെ (49) വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് സുഹൃത്തെന്നു സംശയിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് ആഴ്ചകളോളം പഴക്കമുണ്ടെന്നാണ് അനുമാനം.
Kerala News

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ; എസി മൊയ്തീന്റെ ബിനാമികളെന്ന് കണ്ടെത്തിയ രണ്ട് പേർ അറസ്റ്റിൽ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സിപിഐഎം നേതാവുമായ എസി മൊയ്തീൻ്റെ ബിനാമികളെന്ന് ഇഡി കണ്ടെത്തിയ രണ്ട് പേർ അറസ്റ്റിൽ. പിപി കിരൺ, പി സതീഷ് കുമാർ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. 14ആം തീയതി ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന എസി മൊയ്തീൻ്റെ നിലപാട് ഇഡി തള്ളി. ഇന്ന് രാത്രി തന്നെ ഇഡി നോട്ടീസയക്കും. 4 ദിവസത്തെ സാവകാശമാണ് പരമാവധി നല്‍കുക. ഹാജരായില്ലെങ്കില്‍
Kerala News

തിരുവനന്തപുരം മലയിൻകീഴിൽ 4 വയസ്സുകാരന് ദാരുണാന്ത്യം ; ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം മലയിൻകീഴിൽ നാലു വയസ്സുകാരന് ദാരുണാന്ത്യം. മലയിൽകീഴ് പ്ലാങ്ങാട്ടു മുകൾ  സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്. മരണം ഭക്ഷ്യ വിഷബാധയെത്തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിച്ചു. കുട്ടി മരിച്ചത് ഷവർമ കഴിച്ചതിനെ തുടർന്നാണെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ഗോവന്‍ യാത്രക്കിടെ ഷവർമ കഴിച്ചതിനെ തുടർന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്
Kerala News

തക്കാളി വില 300 രൂപയിൽ നിന്ന് 6 രൂപയിലേക്ക്

രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ നാടകീയമായ വഴിത്തിരിവാണ് തക്കാളി വിലയിൽ സംഭവിച്ചിരിക്കുന്നത്. അടുത്തിടെ കിലോയ്ക്ക് 300 രൂപയിൽ എത്തിയ തക്കാളി വില കുത്തനെ ഇടിഞ്ഞ് ആറു രൂപയിൽ എത്തിയിരിക്കുകയാണ്. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ കുത്തനെ ഇടിയുന്ന വില കർഷകരെ
Kerala News

കാലടിയിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

കാലടി കാഞ്ഞൂരിൽ ഭിന്നശേഷിക്കാരൻ ആയ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം.അങ്കമാലിയിലെ സ്പെഷ്യൽ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം കാറിൽ വലിച്ചു കേറ്റാൻ ശ്രമിക്കുകയായിരുന്നു എന്ന് വിദ്യാർത്ഥി പറഞ്ഞു. 21 വയസുള്ള ഭിന്നശേഷിക്കാരൻ ആണ് വിദ്യാർത്ഥി.രക്ഷപ്പെട്ട വിദ്യാർത്ഥി തൊഴിലുറപ്പ്
Kerala News Top News

വൈദ്യുതി പ്രതിസന്ധിക്കിടെ കെ എസ് ഇ ബി ക്ക് അടുത്ത നാല് ദിവസം നിർണായകം

1200 മെഗാവാട്ട് വൈദ്യുതിക്കായുള്ള മൂന്ന് ടെണ്ടറുകൾ ഇന്നും അടുത്ത ദിവസങ്ങളിലുമായി തുറക്കും. മഴ കുറഞ്ഞതോടെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഈ 1200 മെഗാവാട്ട് വൈദ്യുതി കെ എസ് ഇ ബി ക്ക് കൂടിയേ തീരൂ. തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്കിടെ കെ എസ് ഇ ബി ക്ക് അടുത്ത നാല് ദിവസം നിർണായകം. 1200 മെഗാവാട്ട് വൈദ്യുതിക്കായുള്ള മൂന്ന് ടെണ്ടറുകൾ ഇന്നും അടുത്ത ദിവസങ്ങളിലുമായി തുറക്കും. മഴ
Kerala News

പുതുപ്പള്ളിക്ക് പോളിങ് ബൂത്തിലേക്ക് മണിക്കൂറുകൾ

പരസ്യപ്രചരണം അവസാനിച്ച സാഹചര്യത്തില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ അല്ലാത്ത രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ട് ആറിനുശേഷം കോട്ടയം: ഒരു മാസക്കാലം നീണ്ട പരസ്യ പ്രചരണത്തിനുശേഷം പുതുപ്പള്ളി നാളെ (ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണമാണ്. പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് ഇനി സ്ഥാനാർത്ഥികളുടെ ലക്ഷ്യം. ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ച
Kerala News

കോട്ടയത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ജീവനൊടുക്കി

കോട്ടയത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. പാലാ രാമപുരത്താണ് സംഭവം. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു13 ഉം 10, 7 ഉം വയസ്സുള്ള പെൺകുട്ടികൾക്കാണ് പരുക്കേറ്റത്. ഇതിൽ ഏഴു
Kerala News

ഓട്ടോ ആറ്റിലേക്കു മറിഞ്ഞ് കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

മാവേലിക്കര∙ കൊല്ലകടവ് പാലത്തിന് പടിഞ്ഞാറ് ഓട്ടോറിക്ഷ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞ് കാണാതായ മൂന്നുവയസ്സുകാരൻ കാശിനാഥന്റെ മൃതദേഹം കണ്ടെത്തി. സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്തു നിന്നു തന്നെയാണ് ഇന്ന് രാവിലെ ഏഴേകാലോടെ മൃതദേഹം ലഭിച്ചത്. ഇന്നലെ ഉണ്ടായ അപകടത്തിൽ കാശിനാഥന്റെ അമ്മ ആതിര എസ്.നായർ (31) മരിച്ചിരുന്നു. നാലംഗ കുടുംബം ഉൾപ്പെടെ 5 പേർ സഞ്ചരിച്ച ഓട്ടോറിക്ഷയാണ്
Kerala News

മദ്യപിച്ച് വാഹനം ഓടിച്ചതിന് കണ്ണൂരില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂര്‍: മദ്യപിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. എടക്കാട് സ്വദേശി സി കെ ലിജേഷിനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നിന്നും കീഴ്പ്പള്ളിയിലെത്തി തിരിച്ച് കോട്ടയത്തേക്ക് സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് ലിജേഷ്. കണ്ണൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് കീഴൂരില്‍ വെച്ച് കാറുമായി ഉരസിയിരുന്നു. തുടര്‍ന്ന്