ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ഫുൾ ലുക്ക് പുറത്ത്. മെഗാസ്റ്റാറിൻ്റെ പിറന്നാളിനോടനുബന്ധിച്ച് വന്ന ഫസ്റ്റ്ലുക്ക് ട്രെൻഡിങ് ആയി നിൽക്കെയാണ് കൂടുതൽ ഞെട്ടിച്ച് മമ്മൂട്ടി ഫുൾ ലുക്ക് പങ്കുവെച്ചത്. ‘ഭൂതകാല’ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം.
സ്കൂൾ വിദ്യാർത്ഥിക്ക് ടിക്കറ്റ് തുകയുടെ ബാക്കി നൽകാതെ കെഎസ്ആർടിസി ബസ് കണ്ടക്ടർ. ബാലൻസ് ചോദിച്ചതിന് കുട്ടിയെ അപമാനിച്ചതായി പരാതി. പണം തിരികെ നൽകാതെ കുട്ടിയെ ബസിൽ നിന്ന് ഇറക്കിവിട്ടു. തിരിച്ച് പോകാൻ പണം ഇല്ലാത്തിനാൽ കുട്ടി 12 കി.മി നടന്നെന്ന് പിതാവ്. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ 6.40 യാണ് സംഭവം. നൊമങ്ങാട് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനിക്കാണ് ദുരനുഭവം
ആലുവ പീഡനക്കേസിൽ പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി കസ്റ്റഡിയിൽ. പെരിയാർ ബാർ ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബാർ ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പൊലീസ് എത്തുമ്പോൾ യാതൊരു പ്രശ്നവുമില്ലാതെ കൂടെ പോകുകയായിരുന്നു. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിൽനിന്നാണ് പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന സൂചന ലഭിച്ചത്. മുൻപും
തിരുവനന്തപുരം കിളിമാനൂരിൽ പരസ്പരം വീടുകയറി ആക്രമണം നടത്തിയ അയൽവാസികൾ പിടിയിൽ. അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ചിന്ത്രനെല്ലൂർ സ്വദേശികളായ സജീവ്, സഹോദരൻ രാജീവ്, ലാലു എന്നിവരെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്. അയൽവാസികളായ ലാലുവിന്റെയും സജീവിന്റേയും കുടുംബങ്ങൾ തമ്മിലുള്ള അതിർത്തി തർക്കമാണ് പരസ്പരം വീട് കയറി ആക്രമിക്കാൻ പ്രതികളെ പ്രേരിപ്പിച്ചത്.
തിരുവനന്തപുരം കൊറ്റാമത്ത് രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി അഖിൽ എന്ന അമ്പു ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് ചെന്നൈയിൽ നിന്ന് ആഡംബര ബസിൽ തിരുവനന്തപുത്തേക്ക് വരികയായിരുന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയത്. അമരവിള എക്സൈസ് സംഘം കൊറ്റാമത്ത് നടത്തിയ വാഹന പരിശോധനയിലാണ് പാച്ചല്ലൂർ സ്വദേശി അഖിൽ എന്ന അമ്പു 2 കിലോ കഞ്ചാവുമായി
എറണാകുളം കുറമശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുമശേരി സ്വദേശികളായ ദമ്പതികളും മകനുമാണ് മരിച്ചത്. കുറുമശേരി സ്വദേശി ഗോപി (64), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. ചെങ്ങമനാട് പൊലീസ് അന്വേഷണം
ആലുവയിൽ ഒൻപതുവയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ അക്രമി മലയാളിയെന്ന് പൊലീസ്. പ്രതി സ്ഥിരം മോഷ്ടാവെന്ന് പൊലീസിന് വിവരം ലഭിച്ചു. പ്രതിയെ പീഡനത്തിനിരയായ കുഞ്ഞും സാക്ഷികളും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ ഉടൻ തന്നെ പിടികൂടാനാകും എന്ന പ്രതീക്ഷയിലാണ് ജനം. ആലുവ ചാത്തൻപുറത്ത് ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് മറ്റൊരു അതിഥി തൊഴിലാളികളുടെ മകൾ കൂടി പീഡനത്തിനിരയാകുന്നത്. വീട്ടിൽ
ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ. യുഎഇയുടെ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ പതിച്ച പാസ്‌പോര്‍ട്ട് സണ്ണി ലിയോണ്‍ ഏറ്റുവാങ്ങി. ദുബൈയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സേവനദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് താരം ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. യുഎഇ നല്‍കിയ അംഗീകാരത്തിന് സണ്ണി ലിയോണ്‍ നന്ദി പറഞ്ഞു. ഏറ്റവും കൂടുതല്‍
പുതുപ്പള്ളിയിൽ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.തെരഞ്ഞെടുപ്പ് ഫലം നാളെ. നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സർവർ, ഒരു കൗണ്ടിങ് സൂപ്പർവൈസർ, രണ്ടു കൗണ്ടിങ് സ്റ്റാഫ് എന്നിവർ ഉണ്ടാകും. ഇവരെ കൂടാതെ രണ്ട് മൈക്രോ ഒബ്‌സർവർമാരെ കൂടി നിയോഗിച്ചിട്ടുണ്ട്. കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ്. അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ. 72-ാം വയസിലും മലയാള സിനിമയിലെ നിത്യ യൗവ്വനം എന്നാണ് അദ്ദേഹത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. താരരാജാവിന്റെ പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ.രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആഘോഷവുമായി ആരാധകർ എത്തി. പെരുമഴയത്തും നാല് വയസ്സുള്ള കുട്ടി മുതൽ നാൽപ്പതു വയസ്സുള്ള ആളുകൾ വരെ ഒരേ മനസ്സോടെ മമ്മുക്കയെ വിഷ് ചെയ്യാൻ