പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ചാണ്ടി ഉമ്മന് ആശംസകൾ നേർന്ന് സ്വപ്ന സുരേഷ്. കന്നിയങ്കത്തിൽ മികച്ച നേട്ടം കൊയ്ത ചാണ്ടി ഉമ്മനും അവർ ആശംസ അറിയിച്ചിട്ടുണ്ട്. എൽഡിഎഫ് എന്നതിന് പുതിയ ചുരുക്കെഴുത്ത് കണ്ടുപിടിക്കണമെന്നും എന്തായാലും പെട്ടി കെട്ടിക്കോളൂ ജാക്ക് ആൻഡ് ജിൽ എന്നും
ഉമ്മന്‍ചാണ്ടിയുടെ പ്രതിരൂപമായി കണ്ടാണ് ചാണ്ടി ഉമ്മന് പുതുപ്പള്ളിക്കാര്‍ വോട്ട് ചെയ്തതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. ഭരണവിരുദ്ധ വികാരവും ഇത്തവണ പുതുപ്പള്ളിയില്‍ പ്രതിഫലിച്ചമെന്നും അതാണ് ഈ വിജയത്തിലൂടെ കാണുന്നതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തെ ഉമ്മന്‍ചാണ്ടിയുമായി ചേര്‍ത്തുവച്ചായിരുന്നു ലീഗ് നേതാവ് പി കെ
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ വന്‍ ഭൂരിപക്ഷ മുന്നേറ്റത്തില്‍ വികാരഭരിതയായി സഹോദരി അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടിവര്‍ക്കുള്ള പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് അച്ചു ഉമ്മന്‍ പ്രതികരിച്ചു. 53 വര്‍ഷം ഉമ്മന്‍ചാണ്ടി കൈവശം വച്ച പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍ ഭദ്രമാണെന്നും ഇത്രയും കാലം ഉമ്മന്‍ചാണ്ടി എന്തുചെയ്‌തെന്ന് തെളിയിക്കുന്നതാണ് ഈ
അപ്പനെ വിറപ്പിച്ച എതിരാളിയോട് മധുര പ്രതികാരം എന്നാണ് ചാണ്ടി ഉമ്മന്റെ വിജയത്തെ ആളുകൾ വിശേഷിപ്പിച്ചത്. 2021 ൽ രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻ ചാണ്ടിയുടെ ലീഡിന് തൊട്ടടുത്ത് യുവാവായ ജെയ്ക്ക് സി തോമസെത്തിയത് രാഷ്ട്രീയ കേരളം ഒന്നാകെ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ഇരുവരും തമ്മിലുള്ള അകലം വെറും 9,044 മാത്രമായിരുന്നു അപ്പോൾ. 53 വർഷങ്ങൾക്ക് ശേഷം ഇത്തവണ പുതുപ്പള്ളിയെ വീണ്ടും ചുവപ്പ്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഞങ്ങൾ ഇട്ട ടാർജറ്റ് 50000 വോട്ടുകൾ ആയിരുന്നുവെന്ന് കെ സി വേണുഗോപാൽ. കേരളത്തിലെ ഉപതെരഞ്ഞെടുപ്പിലെ ചരിത്രം ആയിരിക്കും ഇത് എന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. ജനങ്ങൾ അംഗീകരിച്ചുകൊടുത്ത ഭൂരിപക്ഷമാണിത്. ഉമ്മൻ ചാണ്ടിയോടുള്ള ആദരവ് ജനങ്ങൾ പ്രകടിപ്പിച്ചു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ സർക്കാരിനെതിരെയുള്ള മറുപടി ജനങ്ങൾ നൽകി. ഇത്രയും വലിയ ഭൂരിപക്ഷം
പുതുപ്പള്ളി∙ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിന് ഹാട്രിക് തോൽവിയായി. പുതുപ്പള്ളിയിൽ നിന്ന് 2016ലെയും 2021ലെയും തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയോട് ജെയ്ക് തോറ്റിരുന്നു. 2 തവണ അച്ഛനോടു മത്സരിച്ച
മൂലമറ്റം: ഇടുക്കി വനത്തിൽ അപകടത്തിൽപ്പെട്ട കാറിലുള്ളവർക്ക് രക്ഷകരായി മലപ്പുറത്തെ വിനോദ സഞ്ചാരികൾ. മൂവർ സംഘം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇവരെയാണ് ഇടുക്കി ഡാം കണ്ട് മടങ്ങിവരുകയായിരുന്ന മലപ്പുറം കൂട്ടിലങ്ങാടിയിലെ സുഹൃത്തുക്കളായ പതിനഞ്ചംഗ സംഘം ജീവൻ പണയപ്പെടുത്തി
കൊച്ചി: ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി, കൊക്ക് എന്നറിയപ്പെടുന്ന ക്രിസ്റ്റൽ രാജിനെ ഇന്ന് ആലുവ കോടതിയിൽ ഹാജരാക്കും. ഇന്നലെ ആലുവ ഡിവൈഎസ്‍പി ഓഫീസിലെത്തിച്ച പ്രതിയെ രാത്രിയില്‍ പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മുൻ കുറ്റകൃത്യങ്ങൾ ചോദ്യം ചെയ്യലിനിടെ ക്രിസ്റ്റൽ രാജ് പൊലീസിനോട് വിവരിച്ചു. മോഷണ കേസിൽ ജയിൽ വാസം കഴിഞ്ഞ്
സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ അടുത്ത ദിവസങ്ങളിലും മഴ തുടർന്നേക്കും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി മധ്യ ഒഡിഷ -ഛത്തീസ്ഗഡിന്
പുതുപ്പള്ളിയുടെ ജനനായകനാരെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. രാവിലെ 8.15 ഓടെ തന്നെ ആദ്യ ഫല സൂചനകൾ അറിയാം. ആദ്യം എണ്ണുക അയർകുന്നത്തെ വോട്ടുകളാണ്. അവസാനമെണ്ണുക വാകത്താനത്തെ വോട്ടുകളും. വോട്ടെണ്ണൽ ക്രമം പഞ്ചായത്ത് അനുസരിച്ച് : അയർക്കുന്നം, അകലക്കുന്നം, കൂരോപ്പട, മണർക്കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം. രാവിലെ 8 മണി മുതൽ ബസേലിയസ് കോളജിൽ വോട്ടെണ്ണൽ ആരംഭിക്കും.