കോഴിക്കോട്: താമരശ്ശേരിയിൽ വീണ്ടും ലഹരി സംഘവും നാട്ടുകാരും ഏറ്റുമുട്ടി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് നേരെ ലഹരി സംഘത്തിന്റെ കയ്യേറ്റ ശ്രമം ഉണ്ടായതായി പരാതി. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ആളൊഴിഞ്ഞ വീട്ടിൽ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് പറയുന്നത്.
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ ലൈംഗിക പീഡന കേസില്‍ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടില്‍, കേസിൽ ഗൂഢാലോചന നടന്നതായി സിബിഐ. പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ ആദ്യം എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഇല്ലായിരുന്നെന്നും പിന്നീട് എഴുതി ചേര്‍ത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ, ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യ മനോജ്,
യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകൾ കണ്ടില്ലെന്നതാണ് ഇതിന് ഡോക്ടർ നൽകുന്ന വിശദീകരണം. സ്വകാര്യ ഭാഗങ്ങളിൽ രക്തസ്രാവമോ പരിക്കുകളോ ഇല്ലാത്തതിനാൽ സാംപിൾ ശേഖരിച്ചില്ലെന്നാണ് ഡോക്ടറുടെ മൊഴി. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസ് അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ച. സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്നാണ് ഡോക്ടറുടെ മൊഴി. ഗൈനക്കോളജിസ്റ്റ്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലേയും വടക്കൻ കേരളത്തിലേയും മലയോര മേഖലകളിൽ മഴ ശക്തമായേക്കും. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽയെല്ലോ അലേർട്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള – കർണാടക – ലക്ഷദ്വീപ്
ആലുവ പീഡനക്കേസിൽ രണ്ട് പേർ കൂടി കേസിൽ പ്രതികൾ ആയേക്കും.കുട്ടിയെ ഉപദ്രവിച്ച ക്രിസ്റ്റിൻ രാജിന്റെ കൂട്ടാളികളാണ് രണ്ടുപേരും. ഇവരാണ് ക്രിസ്റ്റിൻ മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽക്കുന്നത്. ഇവരാണ് പെൺകുട്ടിയുടെ വീട്ടിൽ അച്ഛൻ ഇല്ല എന്ന വിവരം ക്രിസ്റ്റിൻ രാജിന് നൽകിയതെന്ന് പൊലീസ് സംശയിക്കുന്നു. മോഷണ മുതൽ വിൽക്കാൻ എത്തിയപ്പോൾ ഇവരുടെ വീട്ടിൽ വച്ചാണ് കുട്ടിയെ
തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരൻ ആദിശേഖർ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ. ക്ഷേത്ര മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തത് തന്നെയാണ് പ്രകോപന കാരണം എന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം. മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തപ്പോൾ ആദിശേഖറിനെ പ്രതി വഴക്ക് പറഞ്ഞിരുന്നു. ഇക്കാര്യം കുട്ടി വീട്ടിൽ അറിയിച്ചിരുന്നു. എങ്കിലും അപകടം
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള തിരുവനന്തപുരം പൗഡീക്കോണം സ്വദേശിയ്ക്കാണ് നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ നടത്തിയത്. സങ്കീര്‍ണ
തിരുവനന്തപുരത്ത് ഡോക്ടറുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. ആമയിഴഞ്ചാൽ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ ബിപിന്റേതാണ് മൃതദേഹം. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് 2.30 ഓടെയാണ് ആമയിഴഞ്ചാൽ തോട്ടിൽ നിന്നും മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. കണ്ണമൂല പാലത്തിന് സമീപമാണ് മൃതദേഹം കിടന്നിരുന്നത്. സമീപത്തായി ബിപിൻ്റെ കാറും
പോക്സോ കേസിൽ മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ. തൃശൂർ മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെരീഫ് ചിറക്കൽ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന യൂണിറ്റിന് 20 പൈസ മുതൽ. പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാവും. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തിലാണ് പ്രഖ്യാപനം. പെൻഷൻ ഫണ്ടിലെ തുക നിരക്ക് വർദ്ധനയിൽ ഇല്ലാത്തതിനാൽ 17 പൈസയുടെ ബാധ്യത ഒഴിവാക്കും. യൂണിറ്റിന് 47 പൈസയാണ് ബോർഡ് ആവശ്യപ്പെട്ട നിരക്ക് വർദ്ധന. മുൻകാല പ്രാബല്യത്തോടെയാകും നിരക്ക് കൂട്ടുക. വൈദ്യുതി വാങ്ങാൻ പുതിയ ടെൻഡർ ക്ഷണിക്കാനൊരുങ്ങുകയാണ്