തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പ്. ഇന്ന് രണ്ടാമത്തെ തവണയാണ് പാമ്പിനെ കാണുന്നത്. പഴയ നിയമസഭാ മന്ദിരത്തിലാണ് തുടര്‍ച്ചയായി പാമ്പിനെ കാണുന്നത്. ഇന്ന് രാവിലെ കണ്ടെത്തിയ പാമ്പിനെ ജീവനക്കാര്‍ അടിച്ചുകൊല്ലുകയായിരുന്നു. കഴിഞ്ഞ ആഴ്ച സെക്രട്ടറിയേറ്റിലെ മെയിന്‍ ബ്ലോക്കില്‍ ജലവിഭവ
2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന 5 ലെയും 8 ലെയും പൊതു പരീക്ഷകളെ തുടർന്ന് കുട്ടികളെ പരാജയപ്പെടുത്തുകയെന്നത് സർക്കാർ നയമല്ല. മറിച്ച് പാഠ്യപദ്ധതി നിഷ്കർഷിക്കുന്ന
തൃശൂര്‍: വിവിധ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കേസിലെ പ്രതിയെ ഒല്ലൂര്‍ പൊലീസ് പിടികൂടി. ഇരവിമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഇരവിമംഗലം മച്ചിങ്ങല്‍ ക്ഷേത്രം, ഇളംതുരുത്തി കൊട്ടേക്കട്ട് പറമ്പില്‍ കുടുംബ ക്ഷേത്രം എന്നിവിടങ്ങളില്‍ മോഷണം നടത്തിയ കേസിലെ പ്രതി അസം സ്വദേശി ജിഹിറുള്‍ ഇസ്ലാം (24) എന്നയാളെയാണ് ഒല്ലൂര്‍ പൊലീസ് പിടികൂടിയത്. മച്ചിങ്ങല്‍ ക്ഷേത്രത്തില്‍ നിന്ന് രണ്ടും
കല്‍പ്പറ്റ: പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാനായി ലഹരി കടത്തുന്നതിനിടെ യുവാക്കളെ പൊലീസും എക്‌സൈസും ചേര്‍ന്ന് പിടികൂടി. ക്രിസ്തുമസ് – പുതുവത്സരത്തോട് അനുബന്ധിച്ച് ലഹരിക്കടത്ത് തടയുന്നതിനായുള്ള പൊലീസിന്‍റെ സ്പെഷ്യല്‍ ഡ്രൈവില്‍ രണ്ടിടങ്ങളിലായി കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി. മറ്റൊരു യുവാവിനെ 172.37 ഗ്രാം എംഡിഎംഎയുമായി പിടികൂടി. ജില്ലാ പൊലീസ് ലഹരി
പത്തനംതിട്ട: ബ്യൂട്ടി പാർലർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൂന്ന് അസം സ്വദേശികൾ പിടിയിൽ. ഇറച്ചിക്കോഴി കടയിലെ ജീവനക്കാരാണ് അറസ്റ്റിലായത്. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ബംഗാൾ സ്വദേശിയാണ് യുവതി. സംഭവ ശേഷം സ്ഥലംവിട്ട പ്രതികളെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. കോന്നി ആനകുത്തിയിലെ വാടക വീട്ടിലാണ് ബ്യൂട്ടി പാർലർ ജീവനക്കാരി താമസിച്ചിരുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവരെ
കോഴിക്കോട്: സ്കൂട്ടറിൽ യാത്ര ചെയ്യവേ ഷാൾ കഴുത്തിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് പുതുപ്പാടിയിൽ ആണ് അപകടം ഉണ്ടായത്. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്‍റെ ഭാര്യ സുധയാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു അപകടം.
തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പ് സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. പെൻഷനിൽ കയ്യിട്ട് വാരിയ 373 ജീവനക്കാർക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. തട്ടിപ്പ് നടത്തിയവരുടെ പട്ടികയിൽ അറ്റൻഡർമാരും ക്ലർക്കും നഴ്സിംഗ് അസിസ്റ്റന്റുമാരും ഉൾപ്പെട്ടിട്ടുണ്ട്.
മുബൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90-ാം വയസ്സിൽ മുംബൈയിൽ വച്ചായിരുന്നു അന്ത്യം. വൈകീട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകൾ പിയ ബെനഗല്‍ അറിയിച്ചു. ഇന്ത്യൻ സിനിമയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ സമ്മാനിച്ച സംവിധായകനാണ് ശ്യാം ബെനഗൽ. ആഴത്തിലുള്ള കഥ പറയൽ ശൈലി, റിയലിസം തുടങ്ങിയവയിലൂടെ അംഗീകാരം നേടിയെടുത്ത ശ്യാം ബെനഗലിൻ്റെ വിടവാങ്ങൽ ചലച്ചിത്ര നിർമ്മാണ
SFIയെ നിയന്ത്രിക്കണമെന്ന് CPIM സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. SFIയുടെ അക്രമ പ്രവർത്തനം അംഗീകരിക്കാനാവില്ല. അരാഷ്ട്രീയമായ പ്രവണതകളും സംഘടനയിൽ ഉണ്ട്. ഇതും അംഗീകരിക്കാനാവുന്നതല്ല. നല്ല സ്വഭാവവും വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുന്നവരെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണം. എസ്.എഫ്.ഐ ലഹരിക്ക് എതിരായ പ്രചാരകരാവണം. ലഹരി സംഘങ്ങളുമായി ബന്ധമില്ല എന്ന് SFI ഉറപ്പിക്കണം. SFIയുടെ
പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് ഹൈദരാബാദ് പൊലീസ് നോട്ടീസ് നൽകിയത്. നാളെ രാവിലെ 11 മണിക്ക് സന്ധ്യ തിയേറ്റർ ഉൾപ്പെടുന്ന ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. സ്വാഭാവിക നടപടിയെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് അല്ലു അർജുന്റെ