ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് സാധാരണ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. എന്നാൽ ഇന്ന് ഒരു
കൂടുതല്‍ പേര്‍ക്ക് നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. രോഗലക്ഷണങ്ങളുള്ള പതിനൊന്ന് പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. പൊതുപരിപാടികള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണമുണ്ട്. വിവാഹ
എറണാകുളം: പെരുമ്പാവൂരില്‍ വെട്ടേറ്റ നഴ്‌സിങ്ങ് വിദ്യാര്‍ഥിനി മരിച്ചു. രായമംഗലം സ്വദേശിനി അല്‍ക്കാ ബെന്നിയാണ് മരിച്ചത്. ആലുവയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് ഉച്ചയോട് കൂടിയാണ് അൽക്ക മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ആക്രമണം ഉണ്ടായത്. പെണ്‍കുട്ടിയെ ബേസില്‍ എന്ന യുവാവ് വീട്ടില്‍ കയറി ആക്രമിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയും ആയിരുന്നു. സംഭവത്തിന് ശേഷം യുവാവ്
എറണാകുളം കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തിന് പിന്നില്‍ ഓണ്‍ലൈന്‍ ലോണ്‍ സംഘത്തിന്‍റെ ഭീഷണിയെന്ന് സംശയം. കടമക്കുടി മാടശ്ശേരി നിജോ (39) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ഓൺലൈനില്‍ നിന്ന് വായ്പ എടുത്തിരുന്നു. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതിന് ശേഷം ഇവര്‍ ഭീഷണിപ്പെടുത്തുകയും യുവതിയുടെ മോർഫ് ചെയ്ത
പിണറായി സർക്കാരിന്റെ തമസ്കരണത്തിനെതിരെയുള്ള വിധിയാണിതെന്ന് ഗ്രോ വാസു.45 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഗ്രോ വാസുവിന് മോചനം ലഭിച്ചത്. ജയിലിന് മുന്നിൽ മനുഷ്യാവകാശ പ്രവർത്തകർ മുദ്രാവാക്യങ്ങളോടെയാണ് ഗ്രോ വാസുവിനെ സ്വീകരിച്ചത്. എംഎൽഎ കെ കെ രമയ്ക്ക് നന്ദി. പിണറായി സർക്കാർ മനുഷ്യരെ കൊല്ലുന്നത് മുയലിനെ കൊല്ലുംപോലെ, ആ നീതി നിഷേധത്തോടുള്ള പോരാട്ടമായിരുന്നു ജയിൽവാസമെന്ന് ജയിൽ
കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി നന്ദകുമാർ. രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർ നേട്ടം മോഹിച്ചുവെന്ന് നന്ദകുമാർ വെളിപ്പെടുത്തി. മുഖ്യമന്ത്രിയാകാൻ ഇരുവരും ഉമ്മൻ ചാണ്ടിയെ തേജോവധം ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ. നന്ദകുമാറിന്റെ വെളിപ്പെടുത്തൽ വിരൽചൂണ്ടുന്നത് മുൻപ് ആഭ്യന്തര മന്ത്രി സ്ഥാനം വഹിച്ചിരുന്ന രമേശ് ചെന്നിത്തലയിലേക്കും തിരുവഞ്ചൂർ രാധാകൃഷ്ണനിലേക്കുമാകാമെന്നാണ് സംശയിക്കുന്നത്.
കൊച്ചി: സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി ദല്ലാള്‍ നന്ദകുമാര്‍. കത്ത് വ്യാജമായി തയ്യാറാക്കിയിട്ടില്ലെന്ന് നന്ദകുമാര്‍ വ്യക്തമാക്കി. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് നേരില്‍ കണ്ട് കത്തിനെക്കുറിച്ച് സംസാരിച്ചുവെന്നും കത്ത് പ്രസിദ്ധീകരിക്കാൻ പിണറായി ശരീരഭാഷ കൊണ്ട് അനുമതി നൽകിയെന്നും നന്ദകുമാർ വെളിപ്പെടുത്തി. മുഖ്യമന്ത്രിയായതിന് ശേഷം
നിപ പശ്ചാത്തലത്തില്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് അറ്റന്‍ഡ് ചെയ്യാവുന്ന തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസിന് നിര്‍ദേശം നല്‍കി. സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയിന്‍മെന്റ് സോണില്‍
കൊച്ചി: കേബിൾ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. എറണാകുളം-കോമ്പാറ മാർക്കറ്റ് റോഡിൽ തിങ്കളാഴ്ച രാവിലെ 8.15 ഓടെയായിരുന്നു സംഭവം. അപകടത്തിൽ റോഡിലേക്ക് തെറിച്ചു വീണ കലൂർ കറുകപ്പിള്ളി സ്വദേശി മുഹമ്മദ് ഇർഫാന്റെ (20) ഇടുപ്പെല്ലിനും കാൽമുട്ടിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇർഫാൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
പത്തനംതിട്ട: പത്തനംതിട്ടയിൽ എം സി റോഡിൽ വാഹനാപകടത്തിൽ രണ്ട് മരണം. പന്തളം കുരമ്പാല അമൃത വിദ്യാലയത്തിന് മുമ്പിലാണ് അപകടം നടന്നത്. കെഎസ്ആർടിസി ബസും ഡെലിവറി വാനും കൂട്ടിയിടിക്കുകയായിരുന്നു. ഡെലിവറി വാനിൽ ഉണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. കിഴക്കമ്പലം സ്വദേശി 48 വയസ്സുള്ള ജോൺസൺ മാത്യു ആലുവ ഇടത്തല സ്വദേശി 30 വയസ്സുള്ള ശ്യാം വിഎസ് എന്നിവരാണ് മരിച്ചത്. പന്തളം ഭാഗത്ത് നിന്നും വന്ന