സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ രണ്ടരക്കോടിയിലേറെ രൂപ ചെലവിട്ട് മന്ത്രിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു. സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലെ ഓഫിസുകളില്‍ കൊച്ചിയിലെ സ്വകാര്യസ്ഥാപനമാണ് ക്യാമറകളും മെറ്റല്‍ ഡിറ്റക്ടറുകളും സ്ഥാപിച്ചത്. 2.53 കോടി രൂപ അനുവദിച്ചാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ അന്വേഷണം കേരള ബാങ്കിലേക്കും വ്യാപിപ്പിച്ച് ഇ ഡി. കേരള ബാങ്ക് വൈസ് പ്രസിഡന്റും തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണനെതിരെയും അന്വേഷണം ആരംഭിച്ചു. കേസിൽ തൃശൂർ ജില്ലയിൽ ആറിടത്തും എറണാകുളം ജില്ലയിൽ ഒരിടത്തും ഇ ഡി റെയ്ഡ് നടത്തി. കേസിൽ ഒന്നാം പ്രതിയായ പി സതീഷ് കുമാർ നടത്തിയത് 500 കോടിയുടെ തട്ടിപ്പെന്ന് ഇ ഡി.
കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ പ്രതിയുടെ സസ്പെൻഷൻ നീട്ടി. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനാണ് പ്രതി ശശീന്ദ്രന്റെ സസ്പെൻഷൻ കാലാവധി നീട്ടിയത്. ആറുമാസത്തെ സസ്പെൻഷൻ നാളെ അവസാനിക്കാനിരിക്കുകയായിരുന്നു. പ്രാഥമികാന്വേഷണത്തിൽ ഇയാൾ കുറ്റം ചെയ്തതായി കണ്ടെത്തിയിരുന്നു. മാര്‍ച്ച് 18-നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ യുവതി
നിപയെ തുടർന്ന് കോഴിക്കോട് പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണുകളിൽ ഇളവ്. കടകമ്പോളങ്ങൾ രാത്രി 8 മണി വരെ തുറന്ന് പ്രവർത്തിക്കാമെന്നും ബാങ്കുകൾ ഉച്ചയ്ക്ക് രണ്ടുമണിവരെ പ്രവർത്തിക്കാമെന്നും ജില്ലാഭരണകൂടം അറിയിച്ചു. മറ്റുനിയന്ത്രണങ്ങൾ തുടരും. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് ഇതുവരെ പരിശോധിച്ച എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണ്. അതുകൊണ്ടാണ് കണ്ടെയ്ന്‍മെന്റ് സോണുകളിൽ ഇളവു
അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. ഏകദേശം 2000 തൊഴിലാളികൾ ഉള്ള പ്രദേശമായ മാഞ്ചോലയിലെ എസ്റ്റേറ്റിലാണ് അരിക്കൊമ്പൻ എത്തിയത്. തുറന്നു വിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചാണ് ആന ഇവിടെ എത്തിയത്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ഇത്രയും ദൂരം സഞ്ചരിച്ചത്. അരിക്കൊമ്പൻ ഇന്നലെ രാത്രി മാത്രം 10 കിലോമീറ്ററാണ് നടന്നത്. ഇപ്പോൾ ആന കുതിരവട്ടിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതും
കുവൈറ്റില്‍ തടഞ്ഞുവച്ച ഇന്ത്യന്‍ നഴ്‌സുമാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വിദേശകാര്യമന്ത്രാലയവും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും ഇതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സെപറ്റംബര്‍ 12നാണ് ബാന്ദ്ര ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന 60 പേരെ കുവൈറ്റ് അധികാരികള്‍ അവരുടെ എമിഗ്രേഷന്‍
നിയമസഭാ കയ്യാങ്കളി കേസിൽ മുൻ കോൺഗ്രസ് എം എൽ എ മാർക്കെതിരെ പ്രത്യേക കേസെടുക്കാൻ തീരുമാനം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് നടപടി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ പ്രത്യേകം കേസെടുക്കുക. പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈം ബ്രാഞ്ച് ഡിജിപിക്കാണ് ശുപാർശ നൽകിയിരിക്കുന്നത്. എംഎ വാഹിദ് , ശിവദാസൻ നായർ എന്നിവർ അടക്കം പുതിയ കേസിൽ
പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍. കളമശേരിയിലെ വീട്ടിലാണ് ഗിരീഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞുവിരികയായിരുന്നു. നിരവധി കേസുകളില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയ ആളായിരുന്നു ഗിരീഷ് ബാബു. രണകാരണം വ്യക്തമായിട്ടില്ല. പാലാരിവട്ടം അഴിമതി, മാസപ്പടി വിവാദം തുടങ്ങി നിരവധി കേസുകളിലെ ഹര്‍ജിക്കാരനാണ്. പൊലീസ്
വെള്ളിയാഴ്ച വൈകിട്ടോടെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളി യുവതിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസില്‍ കെ.വി അനിലിന്‍റെയും വിശാന്തിയുടെയും മകള്‍ നിവേദ്യ(24) യാണ് മരിച്ചത്. ബെംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന നിവേദ്യ സുഖമില്ലെന്ന് പറഞ്ഞ് ജോലി സ്ഥലത്തുനിന്ന് താമസ
ആലപ്പുഴ: നെല്ലുവില പൂർണമായും കിട്ടാത്തതിനാൽ സാമ്പത്തികപ്രതിസന്ധിയിലായ കർഷകൻ ജീവനൊടുക്കി. അമ്പലപ്പുഴ വടക്ക് വണ്ടാനം നീലക്കാട്ട് ചിറയിൽ കെ ആർ രാജപ്പൻ (88) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ വീട്ടിൽ വിഷം ഉള്ളിൽച്ചെന്നനിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്പലപ്പുഴ വടക്ക് നാലുപാടം പാടശേഖരത്തിൽ രാജപ്പന്



















