Home Archive by category Kerala News (Page 85)
Kerala News

വടകരയില്‍ കാരവനുള്ളില്‍ കിടന്നുറങ്ങിയ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം.

വടകരയില്‍ കാരവനുള്ളില്‍ കിടന്നുറങ്ങിയ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം.. വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ കാർബൺ മോണോക്സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജനറേറ്റർ വാഹനത്തിന് പുറത്ത് വെക്കാതെ പ്രവർത്തിപ്പിച്ചു. ഇതാണ്
Kerala News

ക്രിസ്മസ് ആഘോഷത്തിന് അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരുക്കേറ്റ യുവാവ് മരിച്ചു.

ക്രിസ്മസ് ആഘോഷത്തിന് അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരുക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ.എസ് അജിൻ (24) ആണ് മരിച്ചത്. വീണതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡോക്ടറുടെ നിർദ്ദേശം കാര്യമാക്കാതെ വീട്ടിൽ വന്ന് വിശ്രമിക്കുകയായിരുന്നു അജിൻ.തലയ്ക്ക് സ്‌കാന്‍ ചെയ്യുന്നത് അടക്കം വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിരുന്നെങ്കിലും
Kerala News

തൃശൂരില്‍ എക്‌സൈസ് വാഹനത്തില്‍ നിന്ന് പത്ത് കുപ്പി മദ്യം പിടിച്ചെടുത്തു.

തൃശൂര്‍: തൃശൂരില്‍ എക്‌സൈസ് വാഹനത്തില്‍ നിന്ന് പത്ത് കുപ്പി മദ്യം പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അശോക് കുമാറിൻ്റെ പക്കല്‍ നിന്നും അനധികൃതമായി 32000 രൂപയും വാഹനത്തില്‍ നിന്ന് 42000 രൂപയും പിടിച്ചെടുത്തിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പണവും മദ്യവും കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതി കണ്ടെത്താന്‍ രൂപീകരിച്ച
Kerala News

ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു.

ആലപ്പുഴ: ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്റെ ചിറയില്‍ കാര്‍ത്യായനിയാണ് (81)മരിച്ചത്. മുഖം പൂര്‍ണമായും തെരുവുനായ കടിച്ചെടുത്തു. വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മകൻ്റെ വീട്ടിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു കാർത്യായനി. ഇതിനിടെയായിരുന്നു ദാരുണമായ സംഭവം.
Kerala News

പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം മുടക്കി പൊലീസ്.

തൃശൂർ: പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം മുടക്കി പൊലീസ്. പള്ളി കരോൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ല. കരോൾ പാടിയാൽ തൂക്കിയെടുത്ത് എറിയുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായാണ് പരാതി. ചാവക്കാട് പൊലീസാണ് ഭീഷണിയുമായി എത്തിയത്. സിറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു ഭീഷണി മുഴക്കി പൊലീസെത്തിയത്. പള്ളി വളപ്പിൽ കാരോൾ ഗാനം
Kerala News

നെയ്യാറ്റിന്‍കരയില്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു.

നെയ്യാറ്റിന്‍കരയില്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു. ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ലെനിനാണ് വെട്ടേറ്റത് . പുന്നക്കാട് ഭാഗത്ത് വീട്ടില്‍ പെന്‍ഷന്‍ നല്‍കുന്നതിനിടെയാണ് ആക്രമണം. ഒരാൾ എത്തി കയ്യിലിരുന്ന ആയുധം കൊണ്ട് തലക്ക് വെട്ടുകയായിരുന്നു. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വെട്ടേറ്റ ലെനിനെ
Kerala News

ക്രിസ്മസ് ആഘോഷം സ്‌കൂളുകളിൽ തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് ; വി ശിവൻകുട്ടി

ക്രിസ്മസ് ആഘോഷം സ്‌കൂളുകളിൽ തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ്മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും ഉണ്ടാകാൻ പാടില്ല. കഴിഞ്ഞദിവസം ഉണ്ടായ നിർഭാഗ്യകരമായ സംഭവങ്ങൾ കേരളത്തിന്റെ മതേതര മനസ്സാക്ഷിക്ക് തന്നെ വെല്ലുവിളി ഉയർത്തുന്നതാണ്. കേരള ജനത അർഹിക്കുന്ന അവജ്ഞയോടെ ഇത്തരം ആളുകളെയും
Kerala News Top News

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയിരിക്കുന്നത്

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയിരിക്കുന്നത്. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറായി ചുമതലയേല്‍ക്കും. ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവ‍ർണറായി 5 വർഷം കഴിഞ്ഞിരുന്നു. 2024 സെപ്റ്റംബർ 5നാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള രാജ് ഭവനിൽ 5 കൊല്ലം പൂ‍ർത്തിയാക്കിയത്. സംഭവ ബഹുലമായ 5 വർഷത്തിന് ശേഷമാണ് ആരിഫ്
Kerala News

മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

തൃശൂർ: മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ്
Kerala News

നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ ജീവനക്കാർക്ക് സസ്പെൻഷൻ.

ഇടുക്കി: കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ ജീവനക്കാർക്ക് സസ്പെൻഷൻ. ജീവനൊടുക്കിയ സാബു ആത്മഹത്യാക്കുറിപ്പിൽ പരാമാർ‌ശിച്ച മൂന്ന് പേരെയാണ് സസ്പെൻഡ് ചെയ്തത്. റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാ മോൾ ജോസ്, ജൂനിയർ ക്ലാർക്ക് ബിനോയ് ജോസ് എന്നിവർക്കെതിരെയാണ് നടപടി. ബോർഡ് മീറ്റിംഗ് കൂടിയാണ് സസ്പെൻഷൻ തീരുമാനിച്ചത്.