തിരുവനന്തപുരത്ത് വയോധികനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി. വിഷയത്തില്‍ കേസെടുത്ത കമ്മിഷന്‍ വയോധികന്റെ ആരോഗ്യസ്ഥിതിയും
വയനാട് പനവല്ലിയില്‍ വീടിനുളളില്‍ കടുവ കയറി. പുഴകര കോളനിയില്‍ കയമയുടെ വീട്ടിനുള്ളിലേക്കാണ് കടുവ എത്തിയത്. പട്ടിയെ ഓടിച്ചാണ് കടുവ വീട്ടിനുള്ളിലേക്ക് കയറിയത്. കയമയും ഭാര്യയും പുറത്ത് ഇരിക്കുമ്പോഴാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ പരിശോധന നടത്തിവരികയാണ്. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. വീടിന് പുറത്തിരുന്നതിനാല്‍ തലനാരിഴയ്ക്കാണ് വീട്ടുകാര്‍ കടുവയുടെ
ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ഒരു ഗോളിന് വിജയിച്ചാണ് സ്വന്തം മണ്ണില്‍ ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരുവിനോട് പകരം വീട്ടിയത്. മഞ്ഞപ്പടയുടെ ആരാധകര്‍ കാത്തിരുന്ന മത്സരമായിരുന്നുവെങ്കിലും ഗോള്‍രഹിതമായ ആദ്യ പകുതി കുറച്ചൊക്കെ വിരസമായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ പെയ്ത മഴ പോലെ തണുത്ത ആദ്യ പകുതിയാണ് കളിയ്ക്കുമുണ്ടായിരുന്നത്.
സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയോജക മണ്ഡലങ്ങളിലും എത്തുന്ന ജനസദസ് പര്യടന പരിപാടിയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രധാന അജണ്ട.പരിപാടി വന്‍ ജനകീയമാക്കാന്‍ ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. പരിപാടിയുടെ പ്രചാരണം ബൂത്ത് തലം മുതല്‍ ആരംഭിക്കണം എന്നാണ് സെക്രട്ടറിയേറ്റിലെ തീരുമാനം. സര്‍ക്കാരിന്റെ
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.മലയോര മേഖലകളില്‍ മഴ കനത്തേക്കും.ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാല്‍മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള- കര്‍ണാടക –
കേരളത്തിലെത്തിയ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ ഇന്ന് നടക്കും. രാവിലെ ഏഴ് മണിക്ക് കാസര്‍ഗോഡ് നിന്നാണ് ട്രയല്‍ റണ്‍ തുടങ്ങുക. ഇന്നലെ വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ട്രെയിന്‍ രാത്രി പതിനൊന്ന് അന്‍പത്തിയാഞ്ചോടെ കാസര്‍ഗോഡ് എത്തി. ഏഴ് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനിടെ മര്‍ദിച്ചെന്ന സിപിഐഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന്റെ പരാതിയില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ്. ഇത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി. അരവിന്ദാക്ഷന്റെ മൊഴി എടുത്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. അതേസമയം തിടുക്കപ്പെട്ട നടപടികളിലേക്ക് പൊലീസ് കടന്നേക്കില്ല. കേന്ദ്ര ഏജന്‍സിയുമായി നേരിട്ട്
മിൽമ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം നിർത്തും.1 കോടി 19 ലക്ഷം രൂപ കുടിശിക അടക്കാത്തത് കൊണ്ടാണ് പാൽ വിതരണം അവസാനിപ്പിച്ചത്. മെയ് 22 മുതലുള്ള കുടിശികയാണ് മിൽമയ്ക്ക് ലഭിക്കാനുള്ളത്. വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായിട്ടില്ല. മെഡിക്കൽ കോളജിൽ കിടത്തി ചികിത്സയ്ക്കുന്ന രോഗികൾക്കാണ് എല്ലാ ദിവസവും ഒരു നേരം പാൽ നൽകിയിരുന്നത്.
അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്ട്‌സ്ആപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം
താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് എഫ്ഐആർ സമർപ്പിച്ചത്. എറണാകുളം ചീഫ് ജുഢീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ ജിനേഷ്, ആൽവിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവർ പ്രതികളാണ്. ഇവർ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളാണ്. അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി റോണക് കുമാറാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് കുറ്റക്കാരെന്ന്