കോഴിക്കോട് തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. വടകര സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളുരുവിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. സംശയം തോന്നാതിരിക്കാൻ മകനെയും കാറിൽ
തൃശൂർ കാട്ടൂരിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കാട്ടൂർ ചാഴുവീട്ടിൽ അർജുനന്റെ മകൾ ആർച്ചയുടെ (17) മൃതദേഹമാണ് വീടിനടുത്തള്ള പഞ്ചായത്ത് കിണറിൽ നിന്നും കണ്ടെത്തിയത്. ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനിയാണ് മരിച്ച ആർച്ച. കാണാതായ വിദ്യാർത്ഥിനിക്ക് വേണ്ടി തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കാട്ടൂർ
സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു. 77 വയസായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ലെങ്കിലും മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായേക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെയുള്ള സൈബര്‍ പ്രചരണം അതിരുവിട്ടുവെന്ന് സിപിഐഎം വിലയിരുത്തല്‍. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സൈബര്‍ ഗ്രൂപ്പുകളില്‍ നടന്ന പ്രചാരണം അതിരുവിട്ടെന്നാണ് സംസ്ഥാനസമിതി വിലയിരുത്തിയത്. ഇതിന്റെ പേരില്‍ പാര്‍ട്ടിക്ക് പഴി കേള്‍ക്കേണ്ടി വന്നു. ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കാനാണ്
ആലുവ റൂറൽ പൊലീസിലെ പുതിയ പരിഷ്‌കാരങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് സേനയിലെ ഒരു വിഭാഗം. പെട്രോളിങ് ഉൾപ്പെടെയുള്ള പരിശോധനാരീതികൾ അശാസ്ത്രീയമെന്ന് വിമർശനം. പോലീസ് അസോസിയേഷൻ ജില്ലാ പോലീസ് മേധാവിയെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ആലുവയിൽ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ റൂറൽ പോലീസ് കേട്ട വിമർശനത്തിന് കയ്യും കണക്കുമില്ല. പിന്നാലെ വീണ്ടും ഒൻപതു വയസ്സുകാരി ആക്രമിക്കപ്പെട്ടു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു. 120 ഓളം യാത്രക്കാരെയാണ് സൗദി എയർലൈൻസിൽ നിന്ന് ഇറക്കി വിട്ടത്. ടെക്നിക്കൽ തകരാർ മൂലം യാത്ര ആരംഭിക്കനാകില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഇതോടെ യാത്രക്കാരുടെ വിമാന യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എപ്പോൾ യാത്ര തുടങ്ങാൻ ആകുമെന്ന് തീരുമാനമായിട്ടില്ല. പകരം സംവിധാനമൊരുക്കുമോ എന്ന കാര്യത്തിലും
നാട്ടകത്ത് ഷൂട്ടിങ്ങ് റേഞ്ചില്‍നിന്നും ഉന്നം തെറ്റി വെടിയുണ്ടയില്‍ നിന്നും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്. നാട്ടകം പോളിടെക്‌നിക് കോളേജിന് സമീപത്തെ ഷൂട്ടിങ്ങ് റേഞ്ചില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഷൂട്ടിംഗ് പരിശീലനം നടത്തുന്നതിനിട ഗുരുതര പിഴവ് സംഭവിച്ചത്. അബദ്ധം പറ്റിയെന്നാണ് പൊലീസിന്റെ വിശദീകരണം. വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി.
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന് കാസർഗോട്ട് നടക്കും. ഇതുൾപ്പെടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെയാണ് നിർവഹിക്കുക. കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി വി.അബ്ദുറഹിമാൻ എന്നിവർ പങ്കെടുക്കും.
കോഴിക്കോട്: നിപ ബാധിത മേഖലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. 25-ാം തീയതി മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും. സാധാരണ രീതിയിൽ ക്ലാസുകൾ തുടരാം. ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കി. വിദ്യാർത്ഥികളും അധ്യാപകരും നിർബന്ധമായും മാസ്ക് ധരിക്കണം. കണ്ടയിൻമെന്റ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ ഓൺലൈൻ ക്ലാസ് തുടരണം. സ്കൂളുകളുടെ പ്രവേശന കവാടത്തിലും ക്ലാസ്