കൊച്ചിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിപ്പിലെ പൊലീസ് പങ്ക്, വിശദമായ അന്വേഷണ ആരംഭിച്ച് കൊച്ചി സിറ്റി പൊലീസ്. അറസ്റ്റിലായ എഎസ്ഐ മാരായ ബ്രിജേഷ് ലാൽ ടി കെ രമേശൻ എന്നിവരുടെ സ്വത്തുവിവരങ്ങളിൽ അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ മറ്റ് സ്പാകളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പരിശോധന
കണ്ണൂർ പള്ളിയാംമൂലയിൽ റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. സമീപത്തെ വീട്ടിലാണ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നായ്ക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം ഗ്യാസ് സിലിണ്ടർ തുറന്ന് തീയിടുകയായിരുന്നു. ഫയർഫോഴ്‌സ് എത്തുന്നത് കണ്ട് തീയിടുകയിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. രണ്ട് നായകളെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് റിസോർട്ടിന് തീയിട്ടത്.
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പെണ്‍കുട്ടി വീണ്ടും വനിതാ കമ്മീഷന് പരാതി നല്‍കി. രണ്ടാമതും അതിക്രമം നേരിട്ട സാഹചര്യത്തിലാണ് പരാതി നല്‍കിയത്. ചൊവ്വാഴ്ച കോഴിക്കോട് നടന്ന സിറ്റിംഗിലാണ് പരാതി നല്‍കിയത്. ആദ്യത്തെ അതിക്രമത്തെ കുറിച്ചുള്ള പരാതി എറണാകുളം ജില്ലയിലായിരുന്നു നല്‍കിയത്. വീണ്ടും അതിക്രമമുണ്ടായതോടെയാണ് കോഴിക്കോട് പരാതി നല്‍കിയത്. ഇക്കഴിഞ്ഞ മെയിലാണ്
ചെന്നൈ: അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. സുഹൃത്തിനൊപ്പം പള്ളിയിൽ പോയി മടങ്ങിയ പെൺകുട്ടിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്. ഇന്ന് കാലത്താണ് സംഭവം. പെൺകുട്ടിയും ആൺസുഹൃത്തും കൂടി സമീപത്തുള്ള പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങി. ശേഷം ഇരുവരും ക്യാമ്പസിൻ്റെ ഒരു വശത്തുള്ള പ്രദേശത്ത് ഒരുമിച്ച് ഇരിക്കുകയായിരുന്നു. ഈ സമയത്ത് അങ്ങോട്ട് വന്ന രണ്ട്
തൃശൂർ: പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന ആരോപണത്തിൽ ഓഡിയോ സന്ദേശം പുറത്ത്. ആരോപണവിധേയനായ എസ്‌ഐയും പള്ളി കമ്മിറ്റി അംഗങ്ങളും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. മേലുദ്യോഗസ്ഥർക്കാണ് എസ് ഐ വിജിത്ത് ഓഡിയോ സന്ദേശം കൈമാറിയത്. പള്ളികമ്മിറ്റിക്കാർ ആരോപിച്ച പ്രകാരം മൈക്കും സാമഗ്രികളും തൂക്കിയെടുക്കുമെന്ന ഭാഗം ഓഡിയോയിൽ
ആലപ്പുഴ: ആറാട്ടുപുഴയില്‍ വയോധികയെ തെരുവ് നായ കടിച്ചുകൊന്ന സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. മരിച്ച കാര്‍ത്യായനി അമ്മ വീടിന് പുറത്തായിരുന്നു കിടന്നിരുന്നതെന്നും വീടിന് പുറത്തെ കട്ടിലില്‍ കിടത്തിയ ശേഷം വീടും ഗേറ്റും പൂട്ടി വീട്ടുകാര്‍ പുറത്തേക്ക് പോവുകയായിരുന്നുവെന്നുമാണ് വിവരം. അതേസമയം അമ്മയെ മന:പൂര്‍വ്വം വീട്ടുമുറ്റത്ത് കിടത്തിയതല്ലെന്നും പടികള്‍ കയറാനുള്ള
അഞ്ച് വർഷവും മൂന്ന് മാസവും നീണ്ട സംഭവ ബഹുലമായ കാലഘട്ടത്തിന് ശേഷം ആരിഫ് മുഹമ്മദ് ഖാൻ കേരള വിടുമ്പോൾ ഗവർണർ സർക്കാർ പോരിന് അയവുണ്ടാകുമോ എന്നതാണ് രാഷ്ട്രീയ കേരളത്തിന്റെ ആകാംക്ഷ. എന്നാൽ ആരിഫ് മുഹമ്മദ് ഖാന് പകരം വരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആർ.എസ്.എസ് വഴി ബി.ജെ.പിയിലെത്തിയ തികഞ്ഞ രാഷ്ട്രീയക്കാരനാണ്. നിയമസഭയിലെ പ്രതിപക്ഷത്തിന് പുറമേ രാജ് ഭവനിൽ അതിനേക്കാൾ വീര്യം കൂടിയ
ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പകർന്ന ക്രിസ്തുവിന്റെ തിരുപ്പിറവിദിനം. ആഘോഷങ്ങളുടെ വർണക്കാഴ്ചയുടെ തിരക്കിലാണ് എല്ലാവരും. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തിയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ചു
വടകരയില്‍ കാരവനുള്ളില്‍ കിടന്നുറങ്ങിയ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം.. വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ കാർബൺ മോണോക്സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജനറേറ്റർ വാഹനത്തിന് പുറത്ത് വെക്കാതെ പ്രവർത്തിപ്പിച്ചു. ഇതാണ് വിഷപുക വാഹനത്തിന് അകത്ത് കയറാൻ കാരണം. മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി സുജിത്ത്
ക്രിസ്മസ് ആഘോഷത്തിന് അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരുക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ.എസ് അജിൻ (24) ആണ് മരിച്ചത്. വീണതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡോക്ടറുടെ നിർദ്ദേശം കാര്യമാക്കാതെ വീട്ടിൽ വന്ന് വിശ്രമിക്കുകയായിരുന്നു അജിൻ.തലയ്ക്ക് സ്‌കാന്‍ ചെയ്യുന്നത് അടക്കം വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിരുന്നെങ്കിലും