Home Archive by category Kerala News (Page 839)
Entertainment Kerala News

“2018” സിനിമ ഇന്ത്യയുടെ 2024ലെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി

കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തെ വെള്ളിത്തിരയിലെത്തിച്ച 2018 സിനിമയെ ഇന്ത്യയുടെ 2024ലെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് സംവിധാകന്‍ ജൂഡ് ആന്‍റണി ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകരാമാണിതെന്നും ജൂഡ് ആന്‍റണി ജോസഫ് പറഞ്ഞു. മലയാള
Kerala News

താത്കാലിക നിയമനത്തിന് 5 ലക്ഷം ആവശ്യപ്പെട്ടു; വീണ ജോർജിന്റെ സ്റ്റാഫിനെതിരെ പരാതി

ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. താത്കാലിക നിയമനത്തിന് അഖിൽ മാത്യു 5 ലക്ഷം ആവശ്യപ്പെട്ടു. മുൻകൂറായി 1.75 ലക്ഷം രൂപ കൈപ്പറ്റി. ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. എൻഎച്ച്എം ഡോക്ടർ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയിരിക്കുന്നത്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ആയുഷ് മിഷന്
Kerala News

ഭാരതീയ ശിവസേനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗണേശോത്സവ ‘മഹാമഹം’ 2023 സെപ്റ്റംബർ 8 മുതൽ ഒക്ടോബർ 7 വരെ

തിരുവനന്തപുരം. തിരുവനന്തപുരം ജില്ലയിൽ ഭാരതീയ ശിവസേനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗണേശോത്സവ ‘മഹാമഹം’ 2023 സെപ്റ്റംബർ 8 മുതൽ ഒക്ടോബർ 7 വരെ.10 ദിവസം നടക്കുന്ന ഗണേശോത്സവവും ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ചു [തമ്പാനൂർ, വേങ്കവിള, നെടുമങ്ങാട്, പഴകുറ്റി, ബ്ലോക്ക് ഓഫീസിൽ ] ഒക്ടോബർ ഏഴിന് ശംഖുമുഖം കടപ്പുറത്ത് വിഗ്രഹം നിമഞ്ജനം ചെയ്യുന്നു. വിഗ്രഹ
Kerala News

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ കുറവ്

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1898 ഡോളര്‍ വരെയെത്തി. സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് ഇരുപത് രൂപ കുറഞ്ഞ് 5475 രൂപയും പവന് 160 രൂപ കുറഞ്ഞ് 43800 രൂപയുമായിരുന്നു വില. ഇന്ന് സ്വര്‍ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 22 കാരറ്റ് സ്വര്‍ണത്തിന് ഔദ്യോഗിക വില 5450രൂപയിലെത്തി. പവന് 200 രൂപ കുറഞ്ഞതോടെ 22
Kerala News

വര്‍ക്കലയില്‍ വിദേശി പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമമെന്ന് പരാതി

തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശിയായ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം. 17 കാരിയായ ജര്‍മ്മന്‍ സ്വദേശിക്ക് നേരെയാണ് പീഡന ശ്രമമുണ്ടായത്. ഈ മാസം 16 നായിരുന്നു സംഭവം. ബ്ലാക്ക് ബീച്ചിലൂടെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വര്‍ക്കല പൊലീസ് കേസെടുത്തു.
Kerala News

യുവാക്കളുടെ മൃതദേഹം വയലില്‍ കണ്ടെത്തിയ സംഭവം; സ്ഥലമുടമ കുറ്റം സമ്മതിച്ചു

പാലക്കാട് കരിങ്കരപ്പുള്ളിയില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ വയലില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമ കുറ്റം സമ്മതിച്ചതായി പൊലീസ്. പന്നിയെപ്പിടിക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് യുവാക്കള്‍ക്ക് ഷോക്കെറ്റാണ് മരണം. പൊലീസിനെ ഭയന്ന് ഓടി വരുന്ന നാല് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വയലിലേക്ക് നാല് യുവാക്കള്‍ പോവുന്ന ദൃശ്യങ്ങളാണിത്. ദൃശ്യങ്ങളില്‍ ഉള്ളവരില്‍
Entertainment Kerala News

മോഹൻലാലിന് സോപ്പ് ശില്പം സമ്മാനിച്ച് ശിൽപി ബിജു സി.ജി

മോഹൻലാലിന് സോപ്പ് ശില്പം സമ്മാനിച്ച് ശിൽപി ബിജു സി.ജി. ശില്പിയും ഫോട്ടോഗ്രാഫറുമാണ് തിരുവനന്തപുരം സ്വദേശി ബിജു സി.ജി. രണ്ടു മണിക്കൂറോളം ചെലവഴിച്ചാണ് മോഹൻലാലിൻറെ മുഖം സോപ്പിൽ ചെയ്തെടുത്തത്. ഒരു സോപ്പിൽ ഏറ്റവും നീളം കൂടിയ ചങ്ങല സൃഷ്ടിച്ച് ഇൻഡ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു. ലോകത്തിലെ ആദ്യത്തെ സോപ്പ് ശില്പ മ്യൂസിയം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജു സി.ജി.
Kerala News

സാമ്പത്തിക തട്ടിപ്പില്‍ അരവിന്ദാക്ഷന്‍ നേരിട്ട് പങ്കാളിയായെന്ന് ഇ.ഡി; നിരവധി ബാങ്ക് അക്കൗണ്ടുകള്‍, വന്‍തോതില്‍ പണമിടപാട്’

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഐഎം പ്രാദേശിക നേതാവ് പി ആര്‍ അരവിന്ദാക്ഷനെതിരെ ഇഡി. സാമ്പത്തിക തട്ടിപ്പില്‍ അരവിന്ദാക്ഷന്‍ നേരിട്ട് പങ്കാളിയായെന്നാണ് ഇഡി ആരോപണം. പി ആര്‍ അരവിന്ദാക്ഷന് സ്വന്തമായി നിരവധി ബാങ്കുകളുണ്ട്. പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് അരവിന്ദാക്ഷന്റേതായി രണ്ട് അക്കൗണ്ടുകള്‍ കണ്ടെത്തി. ധനലക്ഷ്മി ബാങ്കില്‍ ഒരു അക്കൗണ്ടും
Kerala News

നായ് കാവലിൽ കഞ്ചാവ് വില്പന; ജില്ലയിലെ ഗുണ്ടാ സംഘങ്ങൾക്ക് ലഹരി എത്തിക്കുന്നത് പ്രതി റോബിൻ എന്ന് പൊലീസ്

നായക്കാവലിലെ കഞ്ചാവ് വില്പനക്കേസ് പ്രതി റോബിൻ ജോർജ് ഗുണ്ടാ തലവന്മാരുടെ ഉറ്റ ചങ്ങാതിയെന്ന് പൊലീസ്. ജില്ലയിലെ ഗുണ്ടാ സംഘങ്ങൾക്ക് ലഹരി എത്തിക്കുന്നത് റോബിനാണ്. റോബിനെതിരെ ഗുരുതര വകുപ്പുകൾ ചേർക്കാൻ പൊലീസ് നിയമോപദേശം തേടി. ഇന്നലെ മീനച്ചിലാർ നീന്തിക്കടന്ന റോബിൻ പോയത് എവിടെക്കെന്ന് കണ്ടെത്താനായില്ല. ഇന്നലെ വരെ ഒളിവിൽ കഴിഞ്ഞത് പാറമ്പുഴയിലെ വീടിന് സമീപമാണ്. ഇന്നലെ രാവിലെ പോലീസ്
Kerala News Top News

സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യല്ലോ അലേർട്ട്. വെള്ളിയാഴ്ച 10 ജില്ലകളിൽ യല്ലോ അലേർട്ടായിരിക്കും. മറ്റന്നാളോടെ ആൻഡമാൻ കടലിൽ ഒരു ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 24 മണിക്കൂറിൽ ഇത് ന്യൂനമർദ്ദമായി മാറും. ഇതിന്റെ